FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Cinema

പ്ര​തീ​ക്ഷി​ച്ച​തു പെ​ങ്ങ​ൾ വേ​ഷം, ല​ഭി​ച്ച​തു നാ​യി​കാ​സ്ഥാ​ന​വും

Wednesday, Nov 1, 2017,12:23 IST By മെട്രൊ വാർത്ത A A A

പ​വ​ൻ ക​ല്യാ​ണി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചാ​മ​തു സി​നി​മ​യി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ, അ​നു ഇ​മ്മാ​നു​വേ​ൽ പ്ര​തീ​ക്ഷി​ച്ച​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ങ്ങ​ൾ റോ​ളി​ലേ​ക്ക് ആ​യി​രി​ക്കു​മെ​ന്നാ​ണ്. എ​ന്നാ​ൽ തെ​ലു​ങ്കു സൂ​പ്പ​ർ​താ​ര​ത്തി​നെ നാ​യി​കാ​വേ​ഷ​മാ​ണ് ത​നി​ക്കു മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നു പി​ന്നീ​ടാ​ണ് അ​നു തി​രി​ച്ച​റി​ഞ്ഞ​ത്. വ​ല്ലാ​ത്ത സ​ർ​പ്രൈ​സാ​യി​രു​ന്നു അ​തെ​ന്നു പ​റ​യു​ന്നു മ​ല​യാ​ളി കൂ​ടി​യാ​യ അ​നു. നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​നു. നാ ​പേ​രു സൂ​ര്യ​യി​ൽ അ​ല്ലു അ​ർ​ജു​നൊ​പ്പ​വും അ​നു അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. നാ​ഗ് ചൈ​ത​ന്യ നാ​യ​ക​നാ​കു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ലും അ​നു​വാ​ണ് നാ​യി​ക.

സൂ​പ്പ​ർ​താ​ര പ​ദ​വി​യു​ടെ അ​ഹ​ങ്കാ​ര​മൊ​ന്നു​മി​ല്ലാ​ത്ത ന​ട​നാ​ണ് പ​വ​ൻ ക​ല്യാ​ൺ. അ​ത്ര​യും വ​ലി​യൊ​രു ന​ട​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ പേ​ടി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ച്ച​ത്. ആ​ദ്യ​മൊ​ക്കെ ഡ​യ​ലോ​ഗ് തെ​റ്റി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ദ്ദേ​ഹം ത​ന്‍റെ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ആ ​സ​മ​ർ​ദ്ദം ഒ​ഴി​വാ​ക്കി ത​രി​ക​യാ​യി​രു​ന്നു. അ​തോ​ടെ സാ​ധാ​ര​ണ​നി​ല​യി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും അ​നു പ​റ​യു​ന്നു.
ഏ​തു ത​ര​ത്തി​ലു​ള്ള റോ​ൾ ഏ​റ്റെ​ടു​ക്കാ​നും ത​യാ​റാ​യി​ട്ടാ​ണ് അ​നു തെ​ലു​ങ്കി​ൽ നി​ല​യു​റ​പ്പി​ക്കു​ന്ന​ത്. ടോ​ളി​വു​ഡി​ൽ ത​ന്‍റെ ക​രി​യ​ർ വ​ള​രു​മെ​ന്നു​റ​പ്പോ​യ​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ൽ ഫ്ളാ​റ്റും വാ​ങ്ങി​ച്ചു. സ​ന്തോ​ഷ​ക​ര​മാ​യി ജീ​വി​ക്കാ​ൻ ഏ​റ്റ​വും ന​ല്ല​യി​ടം ഹൈ​ദ​രാ​ബാ​ദാ​ണെ​ന്നും അ​നു പ​റ​യു​ന്നു.