FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Nri

സൗദിയിൽ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്

Wednesday, Nov 1, 2017,21:33 IST By മെട്രൊ വാർത്ത A A A

റിയാദ്: മലയാളികൾ അടക്കമുള്ള വിദേശതൊഴിലാളികൾ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തിൽ കുറവ് വന്നതായി മോണിറ്ററി ഏജൻസി. 2016 നെ അപേക്ഷിച്ച്  ഈ വർഷം സെപ്റ്റംബറിൽ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2011 ന് ശേഷം വിദേശികൾ അയച്ച പണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതും സെപ്റ്റംബർ മാസമാണ്.

ജിസിസി രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. വിദേശങ്ങളിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്നതും സൗദിയിൽ നിന്നുള്ളവരാണ്. സൗദി  ജനസംഖ്യയുടെ 33 ശതമാനമാണ് വിദേശികൾ.