FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Nri

ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിമയത്തിന് കുവൈറ്റിൽ താത്ക്കാലിക വിലക്ക്

Thursday, Nov 2, 2017,18:51 IST By മെട്രൊ വാർത്ത A A A

കുവൈറ്റ് സിറ്റി:   ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് നിയമനത്തിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓവർസീസ് മാൻ പവർ ലിമിറ്റഡ് ,ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നു രണ്ടായിരം നഴ്സുമാരെ റിക്രൂട്ട് ചെയ്യുവാൻ നേരത്തെ മൂന്നു കുവൈത്ത് ഏജൻസികൾക്കു നൽകിയ അനുമതി മരവിപ്പിച്ചതായും നഴ്സിംഗ് നിയമനത്തിലെ സുതാര്യത നിലനിർത്തുവാൻ കുവൈത്ത് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മാൻപവർ ഏജൻസികളെ തന്നെ നിയമിക്കുവാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സജീവമായി ആലോചിക്കുന്നുണ്ടന്നും ഇന്ത്യൻ എംബസി കൂട്ടിച്ചേർത്തു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ശന്പളമില്ലാതെ ജോലി ചെയ്തുവരുന്ന 257 നഴ്സുമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പര്യാപ്തമായ രീതിയിൽ ആരോഗ്യ മന്ത്രാലയത്തിൽ പുതിയ ഇടങ്ങൾ സൃഷ്ടിച്ച് നിയമനം നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ഇന്ത്യൻ നയതന്ത്രകാര്യാലയം അറിയിച്ചു.