FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Articles

​രാ​ഹു​ലി​ന്‍റെ മേ​ക്കോ​വ​ർ

Friday, Nov 3, 2017,11:58 IST By ഇ.ആർ വാരിയർ A A A

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മേ​ക്കോ​വ​ർ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട് ഇ​പ്പോ​ൾ. അ​ടു​ത്ത​കാ​ലം വ​രെ ക​ണ്ടി​രു​ന്ന രാ​ഹു​ല​ല്ല ഇ​ത് എ​ന്നു പ​റ​യു​ന്ന​തു കോ​ൺ​ഗ്ര​സോ അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളോ മാ​ത്ര​മ​ല്ല. ശി​വ​സേ​നാ എം​പി സ​ഞ്ജ​യ് റാ​വ​ത്തി​നെ​പ്പോ​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും രാ​ഹു​ൽ ഏ​റെ മാ​റി എ​ന്നു സ​മ്മ​തി​ക്കു​ന്ന​വ​രാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​പ്പോ​ഴും പ​രി​ഹാ​സ​ങ്ങ​ളേ​റ്റു വാ​ങ്ങേ​ണ്ടി​വ​ന്നി​ട്ടു​ള്ള രാ​ഹു​ൽ ഇ​പ്പോ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ആ​ക​ർ​ഷ​ണീ​യ​മാ​യ വി​ധ​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റി​യ ട്വീ​റ്റു​ക​ൾ​ക്കു വ​ൻ പി​ന്തു​ണ ല​ഭി​ക്കു​ന്നു. റി ​ട്വീ​റ്റു​ക​ൾ നി​റ​യു​ന്നു. രാ​ഹു​ൽ പ​റ​യു​ന്ന​തു പ്രാ​ധാ​ന്യ​ത്തോ​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ല​ക്കെ​ട്ടു​ക​ളാ​വു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ, ബി​ജെ​പി​യെ എ​തി​ർ​ക്കു​ന്ന​തി​ൽ, ഏ​റെ ഗൗ​ര​വം കൈ​വ​ന്നി​രി​ക്കു​ന്നു. ആ​ശ​യ വി​നി​മ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ട്രാ​റ്റ​ജി ത​ന്നെ മാ​റി​യി​രി​ക്കു​ന്നു എ​ന്ന​ത്രേ വി​ല​യി​രു​ത്ത​ലു​ക​ൾ വ​രു​ന്ന​ത്.
രാ​ഹു​ൽ കൃ​ത്യ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ റോ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട് സ​മീ​പ​കാ​ല​ത്ത്. ഗു​ജ​റാ​ത്തി​ലെ​യും ഹി​മാ​ച​ലി​ലെ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ രം​ഗ​ത്ത് അ​തി​ന്‍റെ ത​രം​ഗ​ങ്ങ​ൾ പ്ര​ക​ട​വു​മാ​വു​ന്നു. പ്ര​ത്യേ​കി​ച്ച് മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും സ്വ​ന്തം സം​സ്ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു കി​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന് ഊ​ർ​ജം ന​ൽ​കു​ന്നു​ണ്ട് രാ​ഹു​ലി​ന്‍റെ പു​തി​യ മു​ഖ​വും ന​യ​ങ്ങ​ളും. രാ​ഹു​ലി​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്ക് അ​വി​ടെ ആ​ളു കൂ​ടു​ന്നു​മു​ണ്ട്. പ​ട്ടേ​ൽ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ നാ​യ​ക​ൻ ഹാ​ർ​ദി​ക് പ​ട്ടേ​ലി​നെ ഒ​പ്പം കൂ​ട്ടാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തും ഗു​ജ​റാ​ത്ത് സ്ട്രാ​റ്റ​ജി​യു​ടെ വി​ജ​യ​മാ​യി കാ​ണ​ണം. ഗു​ജ​റാ​ത്തി​ൽ പ​ല ത​വ​ണ പ​ര്യ​ട​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞ രാ​ഹു​ലിന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലും ഏ​റി വ​രു​ന്ന പി​ന്തു​ണ​യി​ലും പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണു ഹാ​ർ​ദി​ക് കോ​ൺ​ഗ്ര​സ്പ​ക്ഷ​ത്തേ​ക്കു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പോ​ലെ വാ​ക്കോ​വ​റാ​വി​ല്ല ഇ​ക്കു​റി ഗു​ജ​റാ​ത്തി​ൽ എ​ന്നു തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു ബി​ജെ​പി. അ​ണി​ക​ളി​ൽ ആ​ല​സ്യം ഒ​ഴി​വാ​ക്കാ​ൻ മോ​ദി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. മോ​ദി- രാ​ഹു​ൽ രാ​ഷ്‌ട്രീ​യ യു​ദ്ധം എ​ന്ന നി​ല​യി​ലേ​ക്ക് ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു മാ​റി​യി​രി​ക്കു​ന്നു. ആ ​നേ​ർ​ക്കു​നേ​ർ യു​ദ്ധ​ത്തി​ന് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളേ​ക്കാ​ൾ ആ​ധി​കാ​രി​ക​ത​യു​ണ്ട്, രൂ​ക്ഷ​ത​യു​മു​ണ്ട്.
വൈ​കാ​തെ ത​ന്നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ രാ​ഹു​ൽ ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ഒ​ട്ടും നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​തു​വ​രെ ഓ​ടി​യൊ​ളി​ച്ചി​രു​ന്ന ഉ​പാ​ധ്യ​ക്ഷ​ൻ ഇ​പ്പോ​ൾ ആ ​ക​സേ​ര​യി​ലി​രി​ക്കാ​നും ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് അ​ടു​ത്തി​ടെ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ​ല്ലോ റി​പ്പോ​ർ​ട്ടു​ക​ൾ.
അ​ധ്യ​ക്ഷ​ക്ക​സേ​ര​യി​ൽ ഇ​ന്നു വ​രും നാ​ളെ വ​രും എ​ന്നു പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷം മൂ​ന്നാ​യി. പ​ല അ​വ​ധി​ക​ളും ക​ഴി​ഞ്ഞു. പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യ നേ​താ​ക്ക​ൾ നാ​ണം കെ​ട്ടു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ലം​പ​രി​ശാ​യ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കാ​ൻ രാ​ഹു​ൽ വ​ന്നി​ട്ടു കാ​ര്യ​മു​ണ്ടോ എ​ന്നു ചോ​ദി​ക്കു​ന്ന​വ​രും കോ​ൺ​ഗ്ര​സി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. സോ​ണി​യ ത​ന്നെ ന​യി​ച്ചാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ​വ​രി​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ വ​രെ​യു​ണ്ട​ല്ലോ. രാ​ഹു​ൽ പ​റ​ഞ്ഞ​തൊ​ന്നും ജ​ന​ങ്ങ​ളി​ലെ​ത്തു​ന്നി​ല്ല, മു​ന്നി​ൽ നി​ന്നു ന​യി​ക്കു​ന്നി​ല്ല എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ആ​രോ​പ​ണ​ങ്ങ​ൾ. എ​ന്നാ​ൽ, അ​ത്ത​രം ആ​ശ​ങ്ക​ക​ൾ ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ ആ​ർ​ക്കു​മി​ല്ല. ഉ​റ​ച്ച മ​ന​സോ​ടെ യു​വ​നേ​താ​വു മു​ന്നി​ൽ നി​ൽ​ക്കു​ന്നു. കു​റി​ക്കു​കൊ​ള​ളു​ന്ന വി​മ​ർ​ശ​ന ശ​ര​ങ്ങ​ൾ എ​യ്യു​ന്നു. ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്നു.
നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി എ​ന്നി​വ​യി​ൽ പി​ടി​ച്ച് രാ​ഹു​ൽ മോ​ദി​ക്കെ​തി​രേ ന​ട​ത്തു​ന്ന പോ​രാ​ട്ടം സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലെ ബി​ജെ​പി​യു​ടെ പി​ടി​പ്പു​കേ​ട് ജ​ന​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ണി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ്. ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യ്ക്കു മോ​ദി വ​ച്ച ര​ണ്ടു ടോ​ർ​പി​ഡോ​ക​ൾ എ​ന്നാ​ണു രാ​ഹു​ൽ നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നെ​യും ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ രീ​തി​യെ​യും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മോ​ദി അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ ന​വം​ബ​ർ എ​ട്ടി​ന് ഈ ​വ​ർ​ഷം ക​രി​ദി​നം ആ​ച​രി​ക്കാ​നു​ള്ള തീ​രു​മാ​ന​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.
നോ​ട്ട് അ​സാ​ധു​വാ​ക്കി​യ കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ക്യൂ​നി​ന്നും ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ള​റി​യാ​ൻ പ​ല​യി​ട​ത്തും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യു​മൊ​ക്കെ നേ​ടി​യ​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ ജ​ന​ശ്ര​ദ്ധ രാ​ഹു​ലി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു കി​ട്ടു​ന്നു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലെ പ​രാ​ജ​യം കാ​ച്ചി​ക്കു​റു​ക്കി ഗു​ളി​ക​യാ​ക്കി ന​ൽ​കു​ന്ന​തി​ലൂ​ടെ മോ​ദി​യെ പി​ന്തു​ണ​യ്ക്കു​ന്ന ഇ​ട​ത്ത​ര​ക്കാ​രെ കൂ​ടു​ത​ലാ​യി കോ​ൺ​ഗ്ര​സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് രാ​ഹു​ലി​ന്‍റെ പ​ദ്ധ​തി​യെ​ന്നും ചി​ല​ർ നി​രീ​ക്ഷി​ക്കു​ന്നു.
ജാ​പ്പ​നീ​സ് യു​ദ്ധ​മു​റ​യാ​യ ഐ​കി​ഡോ രാ​ഹു​ൽ പ​രി​ശീ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സോ​ഷ്യ​ൽ മീ​ഡ​ിയ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്. ഐ​കി​ഡോ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റാ​ണു താ​നെ​ന്ന് അ​ടു​ത്തി​ടെ ബോ​ക്സി​ങ് താ​രം വി​ജേ​ന്ദ​ര്‍ സി​ങ്ങു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു. അ​തി​നെ ക​ളി​യാ​ക്കി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി സോ​ഷ്യ​ൽ മീ​ഡ​ിയ​യി​ലെ ചി​ത്ര​ങ്ങ​ൾ. യു​വാ​ക്ക​ൾ​ക്കു വ്യാ​യാ​മം ചെ​യ്യാ​ൻ ഈ ​ചി​ത്ര​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​വു​മെ​ന്ന അ​വ​കാ​ശ​വാ​ദം ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​വ​രി​ലു​ണ്ട്.
രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ൽ ഇ​ര​യാ​യ നി​ർ​ഭ​യ​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ആ​രും അ​റി​യാ​തെ രാ​ഹു​ൽ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് ഏ​താ​നും ദി​വ​സം മു​ൻ​പു തു​റ​ന്നു​പ​റ​ഞ്ഞ​ത് നി​ർ​ഭ​യ​യു​ടെ അ​മ്മ ത​ന്നെ​യാ​ണ്. നി​ർ​ഭ​യ​യു​ടെ സ​ഹോ​ദ​ര​നെ പൈ​ല​റ്റാ​ക്കി​യ​തു രാ​ഹു​ലി​ന്‍റെ സ​ഹാ​യ​മാ​ണ​ത്രേ. സ​മൂ​ഹ​ത്തി​നു വേ​ണ്ടി ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ൾ കൈ​യ​ടി നേ​ടാ​ന​ല്ല എ​ന്നു നി​ല​പാ​ടു​ള്ള രാ​ഹു​ൽ ത​ന്‍റെ സ​ഹാ​യം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് വി​ല​ക്കി​യ​തി​നാ​ലാ​ണ് ഇ​തു​വ​രെ പ​റ​യാ​തി​രു​ന്ന​തെ​ന്നും നി​ർ​ഭ​യ​യു​ടെ അ​മ്മ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. രാ​ഷ്‌ട്രീയ​ത്തി​നു പു​റ​ത്തും രാ​ഹു​ലി​ന്‍റെ പു​തി​യ മു​ഖ​ങ്ങ​ൾ നാം ​കാ​ണു​ക​യാ​ണ് എ​ന്ന​ർ​ഥം.