FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Articles

സി​സ്റ്റ​ര്‍ റാ​ണി മ​രി​യ ര​ക്ത​ന​ക്ഷ​ത്രം

Saturday, Nov 4, 2017,9:31 IST By ബി​നി​ത ദേ​വ​സി A A A

പു​ല്ലു​വ​ഴി​ക്കാ​ർ​ക്ക് അ​വ​ൾ മേ​രി​ക്കു​ഞ്ഞാ​യി​രു​ന്നു, ഉ​ദ​യ്ന​ഗ​റി​ലു​ള്ള​വ​ർ​ക്ക് ഗ്രാ​മീ​ണ​രെ ശാ​ക്തീ​ക​രക്കു​ന്ന യേ​ശു സി​സ്റ്റ​റും… ചെ​റു​പ്പം മു​ത​ലേ മ​റ്റു​ള്ള​വ​രോ​ട് ക​രു​ത​ലും സ്നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യു​മു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സി​സ്റ്റ​ർ റാ​ണി മ​രി​യ. ഉ​ദ​യ്ന​ഗ​റി​ലെ യേ​ശു സി​സ്റ്റ​റാ​യ​പ്പോ​ഴും മാ​റ്റ​മു​ണ്ടാ​യി​ല്ല. വ​രു​മാ​ന​ത്തി​ന്‍റെ വി​ഹി​തം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച് കൃ​ഷി ചെ​യ്യാ​നും വ​ട്ടി​പ്പ​ലി​ശ​ക്കാ​രു​ടെ മു​ന്നി​ല്‍ ജീ​വി​തം പ​ണ​യം വ​യ്ക്കാ​തി​രി​ക്കാ​നും ഗോ​ത്ര​വാ​സി​ക​ളെ പ​ഠി​പ്പി​ച്ച​തും അ​തു​കൊ​ണ്ടു​ത​ന്നെ. പാ​വ​പ്പെ​ട്ട​വ​രു​ടെ ഇ​ട​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് റാ​ണി മ​രി​യ​യെ ജ​ന്മി​മാ​രു​ടെ​യും പ്ര​മാ​ണി​മാ​രു​ടെ​യും ക​ണ്ണി​ലെ ക​ര​ടാ​ക്കി മാ​റ്റി​യ​ത്.

പു​ല്ലു​വ​ഴി​യി​ലെ ബാ​ല്യം

പു​ല്ലു​വ​ഴി ഗ്രാ​മ​ത്തി​ലെ വ​ട്ടാ​ലി കു​ടും​ബ​ത്തി​ൽ പൈ​ലി- ഏ​ലീ​ശ്വ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യി 1954 ജ​നു​വ​രി 29നാ​ണ് മേ​രി എ​ന്ന മേ​രി​ക്കു​ഞ്ഞ് ജ​നി​ച്ച​ത്. സ്റ്റീ​ഫ​ൻ, ആ​നി, വ​ർ​ഗീ​സ്, ത്ര്യേ​സ്യാ​മ്മ, സെ​ലി​ൻ, സി​സ്റ്റ​ർ സെ​ൽ​മി, ലൂ​സി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. 1954 ഫെ​ബ്രു​വ​രി അ​ഞ്ചി​നു മാ​മ്മോ​ദീ​സ ന​ൽ​ക​പ്പെ​ട്ടു. 61 ൽ ​മേ​രി​ക്കു​ഞ്ഞി​ന്‍റെ 7ാമ​ത്തെ വ​യ​സി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. 1966 ൽ ​സ്ഥൈ​ര്യ​ലേ​പ​നം സ്വീ​ക​രി​ച്ചു. പു​ല്ലു​വ​ഴി ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, ജ​യ​കേ​ര​ളം ഹൈ​സ്കൂ​ൾ, തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.
1982 ൽ ​ഭോ​പ്പാ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും 89 ൽ ​റീ​വ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് മാ​സ്റ്റ​ർ ബി​രു​ദ​വും നേ​ടി. 1971 ജൂ​ലൈ മൂ​ന്നി​ന് മ​ഠ​ത്തി​ൽ ചേ​ർ​ന്നു. 72 ന​വം​ബ​ർ ഒ​ന്നി​ന് സ​ന്ന്യാ​സി​യാ​കാ​നു​ള്ള അ​നു​വാ​ദം ല​ഭി​ച്ചു. 1974 മേ​യ് ഒ​ന്നി​ന് ആ​ദ്യ സ​ന്ന്യാ​സ​വ്ര​ത​വും 1980 മേ​യ് 22ന് ​നി​ത്യ​വ്ര​ത​വും സ്വീ​ക​രി​ച്ചു.

ര​ക്ത​സാ​ക്ഷി​ത്വം

1995 ഫെ​ബ്രു​വ​രി 25ന് ​സി​സ്റ്റ​ർ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ദ​യ്ന​ഗ​റി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഖ്യ​നും പ്രാ​ദേ​ശി​ക രാഷ്‌ട്രീയ​ക്കാ​ര​നു​മാ​യ ജീ​വ​ന്‍സി​ങ്, അ​യാ​ളു​ടെ കൂ​ട്ടാ​ളി ധ​ർ​മേ​ന്ദ്ര സി​ങ് എ​ന്നി​വ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് വാ​ട​ക​ക്കൊ​ല​യാ​ളി സ​മു​ന്ദ​റി​നെ ഏ​ർ​പ്പാ​ടാ​ക്കി​യ​ത്. മി​ര്‍ജാ​പ്പൂ​ര്‍ ഗ്രാ​മ​ക്കാ​ര​നാ​യ സ​മു​ന്ദ​ർ സി​ങ്ങി​ന് 25,​000 രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം ഉ​റ​പ്പി​ച്ച​ത്. അ​ത് 93 ലാ​യി​രു​ന്നു.
സി​സ്റ്റ​ർ അ​വ​ധി​ക്ക് കേ​ര​ള​ത്തി​ലേ​ക്കു പോ​കു​ന്ന ദി​വ​സം കൊ​ല ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ഫെ​ബ്രു​വ​രി 25നു ​രാ​വി​ലെ 8.15ന് ​ഉ​ദ​യ്ന​ഗ​റി​ലെ മ​ഠ​ത്തി​നു മു​ന്നി​ല്‍നി​ന്ന് ഇ​ന്‍ഡോ​റി​ലേ​ക്കു​ള്ള ക​പി​ല്‍ എ​ന്ന ബ​സി​ല്‍ ക​യ​റി​യ സി​സ്റ്റ​റി​ന് ക​ണ്ട​ക്റ്റ​ര്‍ പി​ന്‍നി​ര​യി​ലെ സീ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.
ബ​സി​ന്‍റെ മു​ൻ​നി​ര​യി​ൽ ജീ​വ​ന്‍സി​ങ്, ധ​ര്‍മേ​ന്ദ്ര​സി​ങ്, സ​മു​ന്ദ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ലൊ​ഹേ​രി ന​ദി ക​ട​ന്ന് നാ​ച്ച​ന്‍ബോ​ര്‍ മ​ല​യു​ടെ അ​ടി​വാ​ര​മെ​ത്തി​യ​പ്പോ​ള്‍ വെ​ള്ള​വ​സ്ത്രം ധ​രി​ച്ച സ​മു​ന്ദ​ര്‍സി​ങ് ഡ്രൈ​വ​റോ​ട് ബ​സ് നി​ര്‍ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ല​മ്പ​ല​ത്തി​നു മു​ന്നി​ൽ സ​മു​ന്ദ​ർ നാ​ളി​കേ​ര​മു​ട​ച്ചു. തി​രി​കെ ബ​സി​ൽ ക​യ​റി ക​ഠാ​ര​കൊ​ണ്ട് തേ​ങ്ങ പൂ​ളു​ക​ളാ​ക്കി യാ​ത്ര​ക്കാ​ര്‍ക്കു വി​ത​ര​ണം ചെ​യ്തു. ന​ര​ബ​ലി​ക്ക് ഒ​രു​ക്ക​മാ​യു​ള്ള ആ​ഭി​ചാ​ര​ക്രി​യ​യാ​യി​രു​ന്ന​ത്രേ അ​ത്.
തേ​ങ്ങാ ഉ​ട​യ്ക്കാ​ന്‍ മാ​ത്രം ഇ​ന്നി​ത്ര വി​ശേ​ഷ​മെ​ന്തെ​ന്ന സി​സ്റ്റ​റി​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി സ​മു​ന്ദ​ർ ക​ഠാ​ര​കൊ​ണ്ട് സി​സ്റ്റ​റി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തി. മു​ടി​യി​ലും കാ​ലു​ക​ളി​ലും പി​ടി​ച്ചു പു​റ​ത്തേ​ക്കു വ​ലി​ച്ചി​ഴ​ച്ചു. മ​ര​ണ​വേ​ദ​ന​യി​ല്‍ ബ​സി​ന്‍റെ ക​മ്പി​യി​ല്‍ പി​ടി​ച്ച സി​സ്റ്റ​റി​ന്‍റെ കൈ​ക​ളി​ല്‍ സ​മു​ന്ദ​ര്‍ ക​ഠാ​ര​കൊ​ണ്ടു വെ​ട്ടി.
വ​ലി​ച്ചു പു​റ​ത്തി​ട്ട ഡ്രൈ​വ​റോ​ട് സി​സ്റ്റ​റി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ലാ​ക​മാ​നം ആ​ഴ​ത്തി​ല്‍ 54 ത​വ​ണ കു​ത്തി. മ​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ കൊ​ല​യാ​ളി ക​ഴു​ത്തി​ലെ ഞ​ര​മ്പും മു​റി​ച്ചെ​ന്നു ക​ണ്ടു​നി​ന്ന​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​തി​ദാ​രു​ണ​മാ​യ ര​ക്ത​സാ​ക്ഷി​ത്വ​മാ​യി​രു​ന്നു സി​സ്റ്റ​റി​ന്‍റേ​ത്.