FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

മോ​ദി​യു​ടെ കാ​ർ​പ്പ​റ്റ് ബോം​ബി​ങ്

Sunday, Nov 5, 2017,12:58 IST By ഇ.ആർ. വാരിയർ A A A

2016 ന​​വം​​ബ​​ർ എ​​ട്ട്, രാ​​ത്രി എ​​ട്ടു മ​​ണി:-

രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളെ മാ​​ത്ര​​മ​​ല്ല ലോ​​ക രാ​​ജ്യ​​ങ്ങ​​ളെ​​പ്പോ​​ലും അ​​മ്പ​​ര​​പ്പി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം വ​​ന്ന ദി​​വ​​സ​​വും സ​​മ​​യ​​വും. പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ ശേ​​ഷം മോ​​ദി​​യെ​​ടു​​ത്ത ഏ​​റ്റ​​വും റി​​സ്കു​​ള്ള തീ​​രു​​മാ​​നം. ഏ​​റ്റ​​വും ധീ​​ര​​മെ​​ന്നും ത​​നി മ​​ണ്ട​​ത്ത​​ര​​മെ​​ന്നും അ​​നു​​കൂ​​ലി​​ക​​ളും പ്ര​​തി​​കൂ​​ലി​​ക​​ളും ര​​ണ്ടു വി​​ധ​​ത്തി​​ൽ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം.

130 കോ​​ടി​​യോ​​ളം ജ​​ന​​ങ്ങ​​ളു​​ള്ള ഇ​​ന്ത്യ​​പോ​​ലൊ​​രു രാ​​ജ്യ​​ത്ത് മൊ​​ത്തം ക​​റ​​ൻ​​സി മൂ​​ല്യ​​ത്തി​​ന്‍റെ 86 ശ​​ത​​മാ​​ന​​വും ഒ​​റ്റ​​യ​​ടി​​ക്ക് അ​​സാ​​ധു​​വാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക! പ്ര​​ചാ​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​ഞ്ഞൂ​​റി​​ന്‍റെ​​യും ആ​​യി​​ര​​ത്തി​​ന്‍റെ​​യും മു​​ഴു​​വ​​ൻ നോ​​ട്ടു​​ക​​ളും പി​​ൻ​​വ​​ലി​​ക്കു​​ക! സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യി​​ൽ ലോ​​ക​​ത്തു ത​​ന്നെ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ന്നു പ​​റ​​ഞ്ഞി​​രു​​ന്ന രാ​​ജ്യ​​ത്ത് ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ എ​​ല്ലാ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കും വേ​​ണ്ടി അ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന​​തി​​ന്‍റെ 14 ശ​​ത​​മാ​​നം മാ​​ത്രം നോ​​ട്ട് ബാ​​ക്കി​​വ​​യ്ക്കു​​ക! ഏ​​റ്റ​​വും വ​​ലി​​യ ക​​റ​​ൻ​​സി 100 രൂ​​പ​​യു​​ടേ​​ത്! സ​​ഹ​​സ്ര കോ​​ടി​​ക​​ളു​​ടെ ബി​​സി​​ന​​സു​​ക​​ളി​​ൽ നോ​​ട്ടു​​കെ​​ട്ടു​​ക​​ൾ മ​​റി​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്നി​​ട​​ത്ത് സ​​ർ​​വ​​വും സ്തം​​ഭി​​പ്പി​​ക്കു​​ക! ബാ​​ങ്കു​​ക​​ളി​​ൽ ത​​ങ്ങ​​ളു​​ടെ പ​​ണം കി​​ട​​ക്കു​​മ്പോ​​ഴും അ​​ന്ന​​ന്ന​​ത്തെ അ​​പ്പ​​ത്തി​​നു വ​​ക ക​​ണ്ടെ​​ത്താ​​ൻ ജ​​ന​​ങ്ങ​​ളാ​​കെ ബാ​​ങ്കു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ക്യൂ ​​നി​​ൽ​​ക്കേ​​ണ്ടി​​വ​​രി​​ക! ദേ​​ശ​​സാ​​ത്ക​​ര​​ണ​​ത്തി​​നു ശേ​​ഷം ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ​​രി​​ഷ്കാ​​രം.

മ​​ണി​​ക്കൂ​​റു​​ക​​ൾ ക്യൂ ​​നി​​ന്നു വ​​ല​​ഞ്ഞ്, പ​​ണ​​മി​​ല്ലെ​​ന്ന ബാ​​ങ്കു​​കാ​​രു​​ടെ നി​​സ​​ഹാ​​യാ​​വ​​സ്ഥ​​യി​​ലു​​ള്ള പ്ര​​തി​​ക​​ര​​ണം കേ​​ട്ട്, കോ​​ടി​​ക്ക​​ണ​​ക്കി​​നു ജ​​ന​​ങ്ങ​​ൾ ഇ​​ള​​കി​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്താ​​കു​​മാ​​യി​​രു​​ന്നു ഈ ​​രാ​​ജ്യ​​ത്തെ അ​​വ​​സ്ഥ എ​​ന്നു ചി​​ന്തി​​ക്കു​​മ്പോ​​ഴാ​​ണ് മോ​​ദി​​യു​​ടെ അ​​സാ​​മാ​​ന്യ ധൈ​​ര്യ​​ത്തെ, സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളി​​ലു​​ള്ള മോ​​ദി​​യു​​ടെ വി​​ശ്വാ​​സ​​ത്തെ കാ​​ണാ​​തി​​രി​​ക്കാ​​ൻ ക​​ഴി​​യാ​​തെ വ​​രു​​ന്ന​​ത്. ഒ​​ന്നും കാ​​ണാ​​തെ മോ​​ദി ഇ​​തു ചെ​​യ്യി​​ല്ല, എ​​ന്തെ​​ങ്കി​​ലു​​മൊ​​ക്കെ ചെ​​യ്യാ​​ൻ മോ​​ദി​​ക്കേ ക​​ഴി​​യൂ എ​​ന്ന ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​വും തെ​​ളി​​ഞ്ഞു ക​​ണ്ട ദി​​വ​​സ​​ങ്ങ​​ളാ​​ണ​​ത്. ഇ​​ത്ത​​രി ക​​ഷ്ട​​പ്പെ​​ട്ടാ​​ലും ന​​ല്ല​​തി​​നു വേ​​ണ്ടി​​യ​​ല്ലേ എ​​ന്ന് ബാ​​ങ്കു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ക​​ണ്ണെ​​ത്താ ദൂ​​ര​​ത്തോ​​ളം നീ​​ണ്ട ക്യൂ​​ക​​ളി​​ൽ നി​​ന്നു​​യ​​ർ​​ന്ന ശ​​ബ്ദം മാ​​റ്റ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള ഇ​​ന്ത്യ​​ൻ ജ​​ന​​ത​​യു​​ടെ വ​​ലി​​യ ആ​​ഗ്ര​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​യി​​രു​​ന്നു.

ക​​ള്ള​​പ്പ​​ണ​​വും ഭീ​​ക​​ര ഭീ​​ഷ​​ണി​​യും ചെ​​റു​​ക്കു​​ക എ​​ന്ന ആ​​ദ്യ​​ത്തെ പ്ര​​ഖ്യാ​​പി​​ത ല​​ക്ഷ്യ​​ത്തി​​ൽ നി​​ന്ന് നോ​​ട്ട് നി​​രോ​​ധ​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യ​​ങ്ങ​​ൾ പി​​ന്നീ​​ടു പ​​ല​​താ​​യി മാ​​റി സ​​ർ​​ക്കാ​​ർ വാ​​ദ​​ങ്ങ​​ളി​​ൽ. നാ​​ടെ​​ങ്ങും നോ​​ട്ട് വേ​​ട്ട​​ക​​ൾ തു​​ട​​ങ്ങി. ഡി​​ജി​​റ്റ​​ൽ സാ​​മ്പ​​ത്തി​​ക വ്യ​​വ​​സ്ഥ​​യി​​ലേ​​ക്കു​​ള്ള കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​നു തു​​ട​​ക്ക​​മി​​ടു​​ന്നു എ​​ന്നും പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടു പി​​ന്നീ​​ട്. കം​​പ്യൂ​​ട്ട​​റും കം​​പ്യൂ​​ട്ട​​ർ ഇ​​ട​​പാ​​ടു​​ക​​ളും കാ​​ണു​​ക​​യും അ​​റി​​യു​​ക​​യും ചെ​​യ്യാ​​ത്ത ജ​​ന​​കോ​​ടി​​ക​​ളു​​ള്ള രാ​​ജ്യ​​ത്തോ ഡി​​ജി​​റ്റ​​ൽ ക​​റ​​ൻ​​സി എ​​ന്ന അ​​മ്പ​​ര​​പ്പും ഉ​​ണ്ടാ​​യി.

കേ​​ര​​ള​​ത്തി​​ലെ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്ക് പ​​ഴ​​യ നോ​​ട്ടു​​ക​​ൾ മാ​​റി ന​​ൽ​​കാ​​ൻ അ​​നു​​വാ​​ദം ന​​ൽ​​കാ​​തി​​രു​​ന്ന​​പ്പോ​​ൾ അ​​വ അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ന്‍റെ വ​​ക്കോ​​ള​​മെ​​ത്തി. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു നി​​ക്ഷേ​​പ​​ക​​ർ ത്രി​​ശ​​ങ്കു​​വി​​ലാ​​യി. ഇ​​ട​​തു​​പ​​ക്ഷം സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്കു വേ​​ണ്ടി അ​​തി​​ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധം തീ​​ർ​​ത്തു രം​​ഗ​​ത്തു​​നി​​ന്നു. വീ​​ടും വ​​സ്തു​​ക്ക​​ളും മ​​റ്റും വി​​റ്റ് സാ​​ധാ​​ര​​ണ​​ക്കാ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ​​ണ​​മെ​​ല്ലാം ക​​ള്ള​​പ്പ​​ണ​​ക്കാ​​രെ​​ന്നു മു​​ദ്ര​​കു​​ത്തി പി​​ടി​​ച്ചെ​​ടു​​ക്കു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ നെ​​ഞ്ചി​​ടി​​പ്പു കൂ​​ടി​​യ എ​​ത്ര​​യോ ജ​​ന​​ങ്ങ​​ളു​​ണ്ട് കേ​​ര​​ള​​ത്തി​​ൽ മാ​​ത്രം.

2016ന്‍റെ അ​​വ​​സാ​​ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​ത്തി​​നു നോ​​ട്ടി​​ല്ലാ​​തെ ശ​​രി​​ക്കു വ​​ല​​ഞ്ഞു ജ​​ന​​ങ്ങ​​ൾ. സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ നോ​​ട്ട് ആ​​വ​​ശ്യം നി​​റ​​വേ​​റ്റാ​​ൻ ബാ​​ങ്കു​​ക​​ൾ ന​​ന്നേ ബു​​ദ്ധി​​മു​​ട്ടി; പ്ര​​ത്യേ​​കി​​ച്ചു ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ. പാ​​ർ​​ല​​മെ​​ന്‍റി​​ൽ സ​​ർ​​ക്കാ​​രും പ്ര​​തി​​പ​​ക്ഷ​​വും ത​​മ്മി​​ലു​​ള്ള യു​​ദ്ധം. പ്ര​​തി​​സ​​ന്ധി ദീ​​ർ​​ഘ​​കാ​​ലം നി​​ല​​നി​​ൽ​​ക്കു​​മെ​​ന്ന് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ.

ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ സ​​മ​​യം കൊ​​ണ്ട് നോ​​ട്ട്ക്ഷാ​​മ​​ത്തി​​നു പ​​രി​​ഹാ​​രം കാ​​ണു​​ക​​യാ​​യി ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു മു​​ന്നി​​ലു​​ള്ള വെ​​ല്ലു​​വി​​ളി. ക​​റ​​ൻ​​സി റ​​ദ്ദാ​​ക്കി​​യ​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ നോ​​ട്ടു​​ക​​ളും അ​​ഞ്ഞൂ​​റി​​ന്‍റെ പു​​തി​​യ നോ​​ട്ടു​​ക​​ളും ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും ആ​​വ​​ശ്യ​​ത്തി​​നു നോ​​ട്ടെ​​ത്തി​​ക്കാ​​ൻ സ​​മ​​യ​​മെ​​ടു​​ത്തു. പ​​ക്ഷേ, ക്ര​​മേ​​ണ നോ​​ട്ട് ക്ഷാ​​മ​​ത്തി​​ൽ നി​​ന്നു പു​​റ​​ത്തു​​വ​​ന്നു രാ​​ജ്യം. സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ശ​​ന നി​​രീ​​ക്ഷ​​ണ​​മു​​ണ്ടെ​​ന്ന ബോ​​ധ്യ​​ത്തി​​ലാ​​യി ഇ​​ട​​പാ​​ടു​​ക​​ൾ. ബാ​​ങ്കു​​ക​​ൾ വ​​ഴി​​യു​​ള്ള സു​​താ​​ര്യ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്കു സ്വീ​​കാ​​ര്യ​​ത​​യേ​​റി.

തി​​രി​​ച്ചെ​​ത്തി ക​​റ​​ൻ​​സി മൂ​​ല്യം

ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ എ​​ട്ടി​​ന് നോ​​ട്ട് റ​​ദ്ദാ​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​മ്പോ​​ൾ രാ​​ജ്യ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​ത് 17.7 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ക​​റ​​ന്‍സി നോ​​ട്ടു​​ക​​ളാ​​യി​​രു​​ന്നു. എ​​ട്ടു മാ​​സ​​ത്തി​​നു ശേ​​ഷം ജൂ​​ലൈ പ​​കു​​തി​​യാ​​യ​​പ്പോ​​ൾ വീ​​ണ്ടും 15 ല​​ക്ഷം കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ക​​റ​​ൻ​​സി നോ​​ട്ടു​​ക​​ൾ എ​​ത്തി​​ക്ക​​ഴി​​ഞ്ഞി​​രു​​ന്നു. സെ​​പ്റ്റം​​ബ​​റി​​ൽ 16 ല​​ക്ഷം കോ​​ടി​​ക്ക് അ​​ടു​​ത്തെ​​ത്തി. ഒ​​രു വ​​ർ​​ഷം കൊ​​ണ്ട് ക​​റ​​ൻ​​സി മൂ​​ല്യം ഏ​​താ​​ണ്ട് പ​​ഴ​​യ​​പ​​ടി​​യാ​​വു​​ന്നു എ​​ന്ന​​ർ​​ഥം.

2016 ന​​വം​​ബ​​റി​​ൽ നോ​​ട്ട് അ​​സാ​​ധു​​വാ​​ക്കു​​മ്പോ​​ൾ മൊ​​ത്തം നോ​​ട്ടി​​ന്‍റെ 95.7 ശ​​ത​​മാ​​നം സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ൽ കൈ​​മാ​​റ്റ​​ങ്ങ​​ളി​​ലും (ജ​​ന​​ങ്ങ​​ളി​​ൽ എ​​ന്നു പ​​റ​​യാം) 4.3 ശ​​ത​​മാ​​നം ബാ​​ങ്കു​​ക​​ളി​​ലു​​മാ​​യി​​രു​​ന്നു. ന​​വം​​ബ​​ർ അ​​വ​​സാ​​നം പ​​ഴ​​യ നോ​​ട്ടു​​ക​​ൾ ബാ​​ങ്കു​​ക​​ളി​​ലേ​​ക്ക് എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ജ​​ന​​ങ്ങ​​ളു​​ടെ കൈ​​മാ​​റ്റ​​ത്തി​​ലു​​ള്ള നോ​​ട്ടു​​ക​​ൾ 77 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി. ബാ​​ങ്കു​​ക​​ളി​​ൽ കു​​ന്നു​​കൂ​​ടി ക​​റ​​ൻ​​സി​​ക​​ൾ. മൊ​​ത്തം ക​​റ​​ൻ​​സി​​യി​​ൽ വി​​ത​​ര​​ണ​​ത്തി​​ലു​​ള്ള​​ത് ഇ​​പ്പോ​​ൾ വീ​​ണ്ടും 95 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ലും നോ​​ട്ട് നി​​രോ​​ധ​​ന​​ത്തി​​നു മു​​ൻ​​പു​​ള്ള അ​​വ​​സ്ഥ​​യി​​ലേ​​ക്ക് എ​​ത്തി​​യി​​രി​​ക്കു​​ന്നു.

ഏ​​ഴു ല​​ക്ഷം കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ര​​ണ്ടാ​​യി​​രം രൂ​​പ നോ​​ട്ടു​​ക​​ളാ​​ണ് ക​​റ​​ൻ​​സി​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​ച്ച​​ടി​​ച്ച് ഇ​​റ​​ക്കി​​യ​​ത്. ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ നോ​​ട്ടു​​ക​​ൾ വ്യാ​​പ​​ക​​മാ​​യ​​പ്പോ​​ൾ അ​​തു ക​​ള്ള​​പ്പ​​ണ​​ക്കാ​​രെ സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​യി വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ. പൂ​​ഴ്ത്തി​​വ​​യ്പ്പു​​കാ​​ർ​​ക്കു സൂ​​ക്ഷി​​ക്കാ​​ൻ കൂ​​ടു​​ത​​ൽ സൗ​​ക​​ര്യം. 2016 ഓ​​ഗ​​സ്റ്റ്- സെ​​പ്റ്റം​​ബ​​റി​​ൽ ത​​ന്നെ ര​​ണ്ടാ​​യി​​ര​​ത്തി​​ന്‍റെ​​യും പു​​തി​​യ അ​​ഞ്ഞൂ​​റി​​ന്‍റെ​​യും നോ​​ട്ട് അ​​ച്ച​​ടി റി​​സ​​ർ​​വ് ബാ​​ങ്ക് പ്ര​​സി​​ൽ ര​​ഹ​​സ്യ​​മാ​​യി ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ‍

നോ​​ട്ട് നി​​രോ​​ധ​​നം മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ൻ​​പേ പ​​ദ്ധ​​തി​​യി​​ട്ട​​താ​​ണ് എ​​ന്ന സൂ​​ച​​ന ന​​ൽ​​കി​​ക്കൊ​​ണ്ടാ​​ണ് ഈ ​​വി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​ത്. എ​​ന്താ​​യാ​​ലും ര​​ണ്ടാ​​യി​​രം നോ​​ട്ടി​​ലൊ​​രു പി​​ടി വേ​​ണം എ​​ന്നു തീ​​ർ​​ച്ച​​പ്പെ​​ടു​​ത്തി സ​​ർ​​ക്കാ​​രും റി​​സ​​ർ​​വ് ബാ​​ങ്കും. ര​​ണ്ടാ​​യി​​രം നോ​​ട്ടു​​ക​​ളു​​ടെ അ​​ച്ച​​ടി നി​​യ​​ന്ത്രി​​ച്ച് 200 രൂ​​പ നോ​​ട്ടി​​ലേ​​ക്കു തി​​രി​​യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ബി​​ഐ. ഒ​​പ്പം അ​​മ്പ​​തി​​ന്‍റെ നോ​​ട്ടും ഇ​​റ​​ങ്ങി.

ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യു​​ടെ ക​​ണ​​ക്കു പ്ര​​കാ​​രം ബാ​​ങ്ക് നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ ഏ​​ഴു ല​​ക്ഷം കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് നോ​​ട്ട് നി​​രോ​​ധ​​നം കൊ​​ണ്ടു​​ണ്ടാ​​യ​​ത്. 2016 ന​​വം​​ബ​​ർ 11ന് 108 ​​ല​​ക്ഷം കോ​​ടി​​യാ​​യി​​രു​​ന്നു ബാ​​ങ്ക് നി​​ക്ഷേ​​പ​​ങ്ങ​​ൾ. ഇ​​പ്പോ​​ൾ 115 ല​​ക്ഷം കോ​​ടി​​യോ​​ളം. നോ​​ട്ട് നി​​രോ​​ധി​​ച്ച​​പ്പോ​​ൾ സ്വ​​ന്തം നി​​ക്ഷേ​​പ​​ങ്ങ​​ൾ തി​​രി​​കെ കി​​ട്ടാ​​തെ വ​​ല​​ഞ്ഞ ജ​​ന​​ങ്ങ​​ൾ ബാ​​ങ്കി​​ങ് മേ​​ഖ​​ല​​യെ കൈ​​വി​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ യാ​​തൊ​​രു ക​​ഴ​​മ്പു​​മി​​ല്ലെ​​ന്നു തെ​​ളി​​ഞ്ഞു എ​​ന്നു സാ​​രം. ബാ​​ങ്കു​​ക​​ളി​​ൽ സു​​താ​​ര്യ​​മാ​​യി പ​​ണം സൂ​​ക്ഷി​​ക്കു​​ന്ന​​തു ത​​ന്നെ സു​​ര​​ക്ഷി​​തം എ​​ന്നു ജ​​ന​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു.

നാ​​ളെ: ആ​​ഘാ​​തം സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്ക്