FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Featured

സെ​ല്‍ഫി ന​വ​ലോ​ക​ത്തി​ന്‍റെ ദൃ​ശ്യം

Sunday, Nov 5, 2017,12:48 IST By എം.കെ. ഹരികുമാർ A A A

സെ​ല്‍ഫി ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ക​ലാ​രൂ​പ​മാ​ണ്. ഒ​രു വ​സ്തു​വി​ന്‍റെ ചി​ത്ര​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വ​ല്ലോ നാം ​ഇ​തു​വ​രെ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത്, ചി​ത്ര​മെ​ടു​ക്കു​ന്ന ആ​ളി​നും ഒ​രു ചി​ത്ര​മു​ണ്ട്. അ​താ​ണ് സെ​ല്‍ഫി. നി​ങ്ങ​ള്‍ ഒ​രു പ​ക്ഷി​യു​ടെ ഫോ​ട്ടൊ​യെ​ടു​ക്കു​മ്പോ​ള്‍ പ​ക്ഷി മാ​ത്ര​മേ ഈ ​ലോ​ക​ത്തു​ള്ളൂ. അ​തേ​സ​മ​യം നി​ങ്ങ​ളും ഒ​രു ചി​ത്ര​മാ​വു​ന്നു​ണ്ട്. നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ള്‍ ക്യാ​മ​റ​യു​ടെ ക​ണ്ണി​ലൂ​ടെ നോ​ക്കു​ന്ന​ത് മ​റ്റൊ​രു ദൃ​ശ്യ​മാ​ണ്. അ​ത് ഫോ​ട്ടൊ​യാ​കാ​ന്‍ യോ​ഗ്യ​ത​യു​ള്ള ദൃ​ശ്യ​മാ​ണ്. അ​താ​ണ് സെ​ല്‍ഫി.

മ​ത​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​പാ​ര്‍ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ഇ​തു​വ​രെ എ​ടു​ത്ത ഫോ​ട്ടൊ​ക​ള്‍ നേ​താ​ക്ക​ളു​ടേ​താ​ണ്. കാ​ണി​ക​ള്‍ എ​ന്ന വ​ര്‍ഗം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ ​വ​ര്‍ഗ​ത്തി​നു ഇ​പ്പോ​ള്‍ സെ​ല്‍ഫി​യി​ലൂ​ടെ ഒ​രു നി​ല​നി​ൽ​പ്പ് സാ​ധ്യ​മാ​യി​രി​ക്കു​ന്നു. ക്രി​ക്ക​റ്റ് കാ​ണു​ന്ന​വ​ന് ടീ​ഷ​ര്‍ട്ട് ഊ​രി​യെ​റി​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​നു സ​ര്‍ക്കാ​രി​ന്‍റെ അ​നു​വാ​ദ​മൊ​ന്നും വേ​ണ്ട. കാ​ര​ണം അ​ത​വ​ന്‍റെ നി​മി​ഷ​മാ​ണ്. ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം.

മ​നു​ഷ്യ​ന്‍ ആ​ഹാ​രം കൊ​ണ്ടും പ​ണം​കൊ​ണ്ടും മാ​ത്ര​മ​ല്ല ജീ​വി​ക്കു​ന്ന​ത്; സ്വാ​ത​ന്ത്ര്യം കൊ​ണ്ടു​മാ​ണ്. വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ അ​വ​ന്‍ സ്വ​യം നി​ര്‍ണ​യി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ പ്ര​തീ​ക​മാ​ണ് സെ​ല്‍ഫി. സെ​ല്‍ഫി അ​ധി​കാ​രം എ​ന്ന വ്യ​വ​സ്ഥ​യെ ര​ണ്ടാ​യി പി​ള​ര്‍ക്കു​ക​യാ​ണ്. ഇ​തു​വ​രെ എ​ങ്ങു​മി​ല്ലാ​തി​രു​ന്ന സാ​ധാ​ര​ണ വ്യ​ക്തി​ക്ക് ഒ​രു ച​രി​ത്ര​വും നി​ല​നി​ൽ​പ്പും ഉ​ണ്ടാ​കു​ക​യാ​ണ്.

ബ​ഷീ​ര്‍

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ വീ​ട്ടി​ല്‍ പോ​യി അ​ദ്ദേ​ഹ​ത്തെ കാ​ണാ​നും ദീ​ര്‍ഘ​നേ​രം സം​സാ​രി​ക്കാ​നും ക​ഴി​ഞ്ഞ​തു​കൊ​ണ്ട് പ​റ​യു​ക​യാ​ണ്, യാ​തൊ​രു കൃ​ത്രി​മ​ത്വ​വും ഇ​ല്ലാ​ത്ത ഒ​രു എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്തി​നെ​ക്കു​റി​ച്ചും പ്ര​തി​ക​രി​ക്കും, ആ​ത്മാ​ര്‍ത്ഥ​മാ​യി. ഇ​ത് ഒ​രി​ക്ക​ല്‍കൂ​ടി ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ്, ക​ഥാ​കൃ​ത്ത് ഗോ​പ​കു​മാ​ര്‍ മൂ​വാ​റ്റു​പു​ഴ​യ്ക്ക് വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് ബ​ഷീ​ര്‍ അ​യ​ച്ച ഒ​രു ക​ത്ത് ഏ​താ​നും ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് വാ​യി​ക്കാ​നി​ട​യാ​യ സം​ഭ​വം.

കു​റെ ക​ഥ​ക​ള്‍ വാ​യി​ക്കാ​നാ​യി അ​യ​ച്ചു​കൊ​ടു​ത്ത​പ്പോ​ള്‍ ബ​ഷീ​ര്‍ അ​തെ​ല്ലാം സ്വീ​ക​രി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ എ​ഴു​തി​യി​രി​ക്ക​യാ​ണ്. ഇ​ന്ന​ത്തെ​പ്പോ​ലെ പു​സ്ത​ക​മോ ര​ച​ന​ക​ളോ അ​യ​ച്ചു​കൊ​ടു​ത്താ​ല്‍ മി​ണ്ടാ​തി​രി​ക്കു​ന്ന​വ​രു​ടെ ഗ​ണ​ത്തി​ലാ​യി​രു​ന്നി​ല്ല ബ​ഷീ​ര്‍. ക​ത്തെ​ഴു​തി എ​ന്ന​തി​ല​ല്ല അ​ത്ഭു​തം. അ​തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന ഒ​രു കാ​ര്യ​ത്തി​ലാ​ണ്. ബ​ഷീ​ര്‍ ക​ഥാ​കാ​ര​നു ന​ല്‍കി​യി​രി​ക്കു​ന്ന ഉ​പ​ദേ​ശം, താ​ങ്ക​ള്‍ എം.​ടി​യു​ടെ “കാ​ഥി​ക​ന്‍റെ പ​ണി​പ്പു​ര’ എ​ന്ന കൃ​തി വാ​യി​ക്ക​ണ​മെ​ന്നാ​ണ്.

അ​ത് വാ​യി​ച്ച് ര​ച​ന​യു​ടെ പി​ന്നി​ലെ അ​ധ്വാ​ന​വും ര​ഹ​സ്യ​വും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും. ബ​ഷീ​റി​നു മാ​ത്ര​മേ ഇ​ങ്ങ​നെ മ​റ്റൊ​രു എ​ഴു​ത്തു​കാ​ര​ന്‍റെ പു​സ്ത​കം വാ​യി​ക്ക​ണ​മെ​ന്ന് ശു​പാ​ര്‍ശ ചെ​യ്ത് സ്വ​കാ​ര്യ​മാ​യി ക​ത്തെ​ഴു​താ​നാ​കൂ. ഇ​ത് എം​ടി​പോ​ലും അ​റി​ഞ്ഞി​ട്ടി​ല്ല. ഇ​താ​രെ​ങ്കി​ലും അ​റി​യ​ണ​മെ​ന്ന് ബ​ഷീ​റി​നു ഒ​രു താ​ൽ​പ്പ​ര്യ​വു​മി​ല്ല എ​ന്നി​ട​ത്താ​ണ് ആ ​ക​ത്തി​ന്‍റെ പ്ര​സ​ക്തി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വ​വും. യാ​തൊ​രു അ​ഴു​ക്കും പു​ര​ളാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​വി​ധം ത​ന്‍റെ മ​ന​സി​നെ ശു​ദ്ധ​മാ​യി വ​യ്ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന​ല്ലാ​തെ ആ​ര്‍ക്കു ക​ഴി​യും?

ന​ബോ​ക്കോ​വ്

റ​ഷ്യ​ന്‍ അ​മെ​രി​ക്ക​ന്‍ എ​ഴു​ത്തു​കാ​ര​നാ​യ വ്ലാ​ഡി​മി​ര്‍ ന​ബോ​ക്കോ​വ് ഒ​രു ന​വ​നോ​വ​ല്‍ പ്ര​സ്ഥാ​നം​ത​ന്നെ അ​വ​ത​രി​പ്പി​ച്ചു. ലോ​ലി​ത, പെ​യ്ല്‍ ഫ​യ​ര്‍, ദി ​റി​യ​ല്‍ ലൈ​ഫ് ഒ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ നൈ​റ്റ് എ​ന്നീ കൃ​തി​ക​ള്‍ അ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന നോ​വ​ല്‍ സ​ങ്ക​ൽ​പ്പ​ത്തെ അ​ട്ടി​മ​റി​ച്ചു. 1950 മു​ത​ല്‍ 1977 വ​രെ​യാ​ണ് ന​ബോ​ക്കോ​വി​ന്‍റെ ര​ച​നാ കാ​ല​ഘ​ട്ടം. സാ​ഹി​ത്യ​ത്തി​ല്‍ വ​ള​രെ കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ളേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​വ​രെ​ല്ലാം​ത​ന്നെ സാ​ഹി​ത്യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് ജ​യിം​സ് ജോ​യ്സ്, റോ​ബേ​ഗ്രി​യേ തു​ട​ങ്ങി​യ​വ​ര്‍. ‌കു​റ​ച്ചൊ​ക്കെ ഒ​റ്റ​പ്പെ​ട്ട് നി​ല്‍ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​റ്റ​പ്പെ​ട​ല്‍ സ്വാ​ത​ന്ത്ര്യ​വും ക​ണ്ടെ​ത്ത​ലു​മാ​ണ​ത്രേ.

ന​ബോ​ക്കോ​വ് മാ​ന്യ​മാ​യേ പെ​രു​മാ​റൂ. എ​ന്നാ​ല്‍ ത​നി​ക്ക് ചീ​ത്ത സാ​ഹി​ത്യ​ത്തോ​ട് വ​ല്ലാ​ത്ത അ​സ​ഹി​ഷ്ണ​ത​യാ​ണു​ള്ള​തെ​ന്നും ഇ​ത് മ​റ​ച്ചു​വ​യ്ക്കാ​ന​റി​യി​ല്ലെ​ന്നും പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട്. വി​മ​ര്‍ശ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​നു​മ​റി​യാം. എ​ന്നാ​ല്‍ ആ​രാ​ണ് ഇ​ങ്ങ​നെ വി​മ​ര്‍ശ​ന​വു​മാ​യി വ​രു​ന്ന​തെ​ന്ന് ആ​ലോ​ചി​ച്ച് ചി​രി​ക്കാ​റു​മു​ണ്ട്. സാ​ഹി​ത്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​ര്‍, ഒ​ന്നും​ത​ന്നെ വാ​യി​ക്കാ​ത്ത​വ​ര്‍ ഡി.​എ​ച്ച്. ലോ​റ​ന്‍സ് ശ​പി​ക്ക​പ്പെ​ട്ട​വ​നാ​ണെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​തോ​ര്‍ത്ത് എ​ന്തി​നു വ്യാ​കു​ല​പ്പെ​ട​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ദ്യം. ലേ​ഡി ചാ​റ്റ​ര്‍ലീ​സ് ല​വ​ര്‍ എ​ന്ന നോ​വ​ലെ​ഴു​തി പ്ര​ശ​സ്ത​നാ​യ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റാ​ണ് ലോ​റ​ന്‍സ്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ല്‍ ലൈം​ഗി​ക​ത ക​ണ്ടു​പി​ടി​ച്ച് നോ​വ​ലി​ല്‍ ആ​വി​ഷ്ക​രി​ച്ചു എ​ന്ന് ലോ​റ​ന്‍സി​നെ​പ്പ​റ്റി പ​റ​യാ​റു​ണ്ട്. അ​തു​വ​രെ സെ​ക്സ് എ​ന്തി​നാ​ണ് എ​ഴു​തേ​ണ്ട​തെ​ന്ന് ആ​ര്‍ക്കും അ​റി​യി​ല്ലാ​യി​രു​ന്നു​വ​ത്രേ.

ആ​നു​കാ​ലി​കം

സാ​ഹി​ത്യ​നി​രൂ​പ​ണം ഇ​ന്ന് ഏ​താ​ണ്ട് ഇ​ല്ലാ​താ​യി ക​ഴി​ഞ്ഞു. സ​ര്‍വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​രു​ടെ യു​ജി​സി പ്ര​ബ​ന്ധ​ങ്ങ​ള്‍ കു​ള​ത്തി​ലെ മു​ത​ല​പോ​ലെ ആ​ളു​ക​ളെ അ​ക​റ്റു​ക​യാ​ണ്. മ​നു​ഷ്യാ​നു​ഭ​വ​ത്തി​ന്‍റെ ഭാ​ഷ​യോ സൗ​ന്ദ​ര്യ​ബോ​ധ​മോ അ​തി​ല്‍ കാ​ണാ​നു​ണ്ടാ​കി​ല്ല. ചി​ല​രാ​ക​ട്ടെ, ത​ങ്ങ​ള്‍ക്കി​ഷ്ട​മു​ള്ള എ​ഴു​ത്തു​കാ​രു​ടെ പി​ആ​ര്‍ഒ​മാ​രാ​യി ത​രം​താ​ഴ്ന്നി​രി​ക്കു​ന്നു. യു​വ എ​ഴു​ത്തു​കാ​ര​നാ​യ ര​ഘു​നാ​ഥ​ന്‍ പ​റ​ളി​യു​ടെ “ച​രി​ത്രം എ​ന്ന ബ​ലി​പീ​ഠം’ എ​ന്ന വി​മ​ര്‍ശ​ന​കൃ​തി​യെ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് ശ്രീ​ശൈ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മ​ല​യാ​ളം വാ​രി​ക​യി​ല്‍ എ​ഴു​തി​യ​ത് വാ​യി​ച്ചാ​ല്‍ ക​ര​ഞ്ഞു​പോ​കും.

മി​ക​ച്ച കൃ​തി​യേ​താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​വി​ല്ലാ​ത്ത ഒ​രാ​ളാ​ണ് ര​ഘു​നാ​ഥ​ന്‍. നാ​ലാം​കി​ട ക​ഥ​ക​ള്‍ വാ​യി​ച്ച് അ​ദ്ദേ​ഹം മോ​ഹാ​ല​സ്യ​പ്പെ​ടു​ക​യാ​ണ്. ന​ല്ല​പോ​ലെ വാ​യി​ച്ച് സാ​ഹി​ത്യ​ത്തി​ന്‍റെ ഹൃ​ദ​യം ക​ണ്ടെ​ത്താ​ന്‍ അ​ത്യ​ധ്വാ​നം ചെ​യ്താ​ലേ ഈ ​ദു​ഷ്പേ​രു മാ​റി​ക്കി​ട്ടൂ. പു​സ്ത​ക​റി​വ്യൂ ചെ​യ്ത ഉ​ണ്ണി​ക്കൃ​ഷ്ണ​നും മി​ക​ച്ച മാ​തൃ​ക​ക​ളെ ഉ​ദാ​ഹ​രി​ക്കാ​ന്‍ അ​റി​യി​ല്ല. ര​ണ്ടു​പേ​രും ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. ബു​ദ്ധി​യോ വി​വേ​ക​മോ കാ​ണാ​നി​ല്ല. ര​ണ്ടു​പേ​രും നി​രാ​ശ​മാ​ത്രം ത​രു​ന്ന പേ​ന​യു​ന്തു​കാ​രാ​ണ്. ഒ​രു വാ​ക്യ​മേ​താ​ണെ​ന്നെ​ങ്കി​ലും ക​ണ്ടു​പി​ടി​ക്കാ​ന​റി​യ​ണം.

എ​ല്ലാം ന​ശി​പ്പി​ക്കാ​ന്‍ പീ​ഢ​ക​ര്‍ വേ​ഷം മാ​റി​വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ല്‍കു​ന്ന സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ക​വി​ത “മു​ട്ടാ​ള​ന്മാ​ര്‍’ (മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ്, ഒക്റ്റോ. 29) ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ നി​സ്സ​ഹാ​യ​രു​ടെ ഭീ​തി ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. മു​ട്ടാ​ള​ന്മാ​ര്‍ വ​ന്ന​ത് “കു​ഞ്ഞു​ങ്ങ​ളു​ടെ ഭ​ക്ഷ​ണം ത​ട്ടി​പ്പ​റി​ക്കാ​നും ചി​ന്ത​ക​ളു​ടെ പേ​രി​ല്‍ മ​നു​ഷ്യ​രെ എ​യ്തു​വീ​ഴ്ത്താ​നു’​മാ​ണ്.

ഇ​ന്നും ഏ​റ്റ​വും ന​ല്ല സാ​ഹി​ത്യം എ​ഴു​താ​ന്‍ എ​ല്ലാ പ​ര​മ്പ​രാ​ഗ​ത വ​ഴി​ക​ളും ഉ​പേ​ക്ഷി​ച്ചു ന​ട​ക്കു​ന്ന​തി​ല്‍ പ്ര​ധാ​നി ആ​ന​ന്ദ് ത​ന്നെ​യാ​ണ്. “ആ​ള്‍ക്കൂ​ട്ടം’ ന​മ്മു​ടെ ഏ​റ്റ​വും മ​ഹ​ത്താ​യ കൃ​തി​യാ​ണ്. യു​വ​ത​ല​മു​റ അ​ത് വാ​യി​ക്ക​ണം. “ആ​ള്‍ക്കൂ​ട്ടം’ വാ​യി​ക്കാ​ത്ത​വ​ര്‍ ഒ​ന്നും എ​ഴു​തേ​ണ്ട​തി​ല്ല. ആ​ന​ന്ദി​ന്‍റെ “ഗോ​വ​ര്‍ധ​ന്‍റെ യാ​ത്ര​ക​ള്‍’ എ​ന്ന നോ​വ​ലി​നെ മ​റി​ക​ട​ക്കാ​ന്‍ ഒ​രു കൃ​തി​യും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഡ​ല്‍ഹി അ​നു​ഭ​വം വി​വ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ന​ന്ദ് എ​ഴു​തി​യ ഒ​രു വാ​ക്യം ശ്ര​ദ്ധി​ച്ചു: ഒ​രേ താ​ക്കോ​ലാ​ണ് ഗാ​ന്ധി​യും ഗോ​ഡ്സെ​യും ഉ​പ​യോ​ഗി​ച്ച​ത്, ഗീ​ത​യു​ടെ താ​ക്കോ​ല്‍.

പ്ര​കാ​ശ് മാ​രാ​ഹി ര​ചി​ച്ച “അ​ര​ശ്’ ശ​ക്ത​മാ​യ ക​ഥ​യാ​ണ്. സ്ത്രൈ​ണ​ത, പു​രു​ഷ​ത്വം എ​ന്നീ സ​മ​സ്യ​ക​ളെ അം​ശി​ക​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മി​ത്താ​ക്കി മാ​റ്റി​ക്കൊ​ണ്ട് ക​ഥാ​കാ​ര​ന്‍ ന​ന്നാ​യി അ​പ​ഗ്ര​ഥി​ക്കു​ന്നു. ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​സു​ധീ​ര്‍ കി​ട​ങ്ങൂ​ര്‍ ര​ചി​ച്ച “ലീ​ലാ​പ്ര​ഭു’ എ​ന്ന നോ​വ​ല്‍ മ​ഹ​ത്താ​യ ഒ​രു ച​രി​ത്ര​ഘ​ട്ട​ത്തെ ഉ​ള്‍ക്കാ​ഴ്ച​യോ​ടെ പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. അ​ദ്വൈ​ത​പാ​ത​യി​ല്‍ ച​ട്ട​മ്പി​സ്വാ​മി​ക​ള്‍ ലോ​ക​ത്തെ എ​ങ്ങ​നെ ഉ​ള്‍ക്കൊ​ണ്ടു പ്ര​വ​ര്‍ത്തി​ച്ചു എ​ന്ന് ന​ന്നാ​യി കാ​ണി​ച്ചു​ത​രു​ന്നു.

ടി.​കെ.​സി. വ​ടു​ത​ല​യെ​ക്കു​റി​ച്ച് ഇ​വി​ടെ കാ​ര്യ​മാ​യ പ​ഠ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. ദ​ളി​ത് ചി​ന്ത​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​ച​രി​ച്ച ഈ ​കാ​ല​ത്ത്, വ​ള​രെ മു​മ്പേ​ത​ന്നെ പ​തി​ത​രു​ടെ സാം​സ്കാ​രി​കാ​വ​സ്ഥ​യെ മു​ന്‍നി​റു​ത്തി ക​ഥ​ക​ള്‍ ര​ചി​ച്ച വ​ടു​ത​ല​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഡോ. ​ആ​ര്‍.​ബി. ശ്രീ​ക​ല (പ്ര​സാ​ധ​ക​ന്‍, ന​വം.) ചെ​യ്ത​ത് ന​ല്ല കാ​ര്യ​മാ​ണ്. എം.​ടി.​യു​മാ​യി എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ല്‍ (പ്ര​സാ​ധ​ക​ന്‍) ആ​ധു​നി​ക​ത​യു​ടെ കാ​ല​ത്ത് ആ​ഖ്യാ​ന​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ കൃ​തി വി.​കെ.​എ​ന്‍. ര​ചി​ച്ച “പി​താ​മ​ഹ​ന്‍’ ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. പ​റ​യു​ന്ന​തി​ല്‍ ക​ഴ​മ്പു​ണ്ട്.

എം. ​ഗോ​വി​ന്ദ​നെ​ക്കു​റി​ച്ച് പി.​കെ. തി​ല​ക് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ക​വി​ത​യു​ടെ വി​കാ​സ​ത്തി​നു മി​ത്തു​ക​ളെ​യും ആ​ദി​രൂ​പ​ങ്ങ​ളെ​യും ഉ​പ​യോ​ഗി​ച്ച ക​വി​യാ​ണെ​ന്ന് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. വ​ള​രെ ശ​രി​യാ​ണ്. ഭാ​ഷ​യു​ടെ താ​യ്‌​വേ​ര് ക​ണ്ടെ​ത്തി​യ ക​വി​യാ​ണ് ഗോ​വി​ന്ദ​ന്‍.

ഗ്രേ​റ്റ് ഡ​യ​റി പ്രൊ​ജ​ക്റ്റ്

ഡ​യ​റി എ​ഴു​തു​ന്ന​വ​ര്‍ നി​രാ​ശ​പ്പെ​ടേ​ണ്ട. അ​തി​നും ആ​വ​ശ്യ​ക്കാ​ര്‍ ഉ​ണ്ടാ​യി​രി​ക്കു​ന്നു. ല​ണ്ട​നി​ല്‍ ഡ​യ​റി ആ​രാ​ധ​ക​രാ​യ ഡോ. ​ഇ​ര്‍വിം​ഗ് ഫി​ങ്കെ​ല്‍, ഡോ. ​പോ​ളി നോ​ര്‍ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ആ​രം​ഭി​ച്ച “ദി ​ഗ്രേ​റ്റ് ഡ​യ​റി പ്രൊ​ജ​ക്റ്റ്’ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കു​ക​യാ​ണ്. ആ​ര്‍ക്കും വേ​ണ്ടാ​ത്ത ഡ​യ​റി​ക​ള്‍ ഇ​വി​ടെ സം​ര​ക്ഷി​ക്കും. ആ​വ​ശ്യ​ക്കാ​ര്‍ക്ക് മ​റി​ച്ചു​നോ​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

സ​മൂ​ഹ​ത്തി​നു ഒ​രു ത​ര​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ടാ​തെ പോ​കു​ന്ന ഡ​യ​റി​ക​ള്‍ ഒ​രു മാ​ധ്യ​മ​മെ​ന്ന നി​ല​യി​ല്‍ പ്ര​സ​ക്ത​മാ​വു​ക​യാ​ണ്. മി​ക്ക ഡ​യ​റി എ​ഴു​ത്തു​കാ​രും അ​ത് സ്വ​കാ​ര്യ​മാ​ക്കി​വ​യ്ക്കു​ക​യാ​ണ് പ​തി​വ്. മ​ര​ണാ​ന​ന്ത​ര​മാ​ണെ​ങ്കി​ലും, ഇ​ത്ത​രം ഡ​യ​റി​ക​ള്‍ ക​ണ്ടെ​ടു​ത്ത് സൂ​ക്ഷി​ക്കു​ക​യാ​ണ് പ്രൊ​ജ​ക്റ്റി​ന്‍റെ ല​ക്ഷ്യം. ഇ​പ്പോ​ള്‍ ഏ​ഴാ​യി​ര​ത്തി​അ​ഞ്ഞൂ​റ് ഡ​യ​റി​ക​ള്‍ ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്നു​ണ്ട്.

ര​ണ്ടാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ചി​രു​ന്ന ചി​ന്ത​ക​ന്‍ മാ​ര്‍ക്ക​സ് ഒ​റേ​ലി​യ​സ് ആ​ണ് ആ​ദ്യ​മാ​യി ഡ​യ​റി എ​ഴു​തി​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ആ​ത്മീ​യ​പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വ്യ​ക്ത​ഗ​ത​മാ​യ ചി​ന്ത​ക​ളാ​ണ് അ​ദ്ദേ​ഹം എ​ഴു​തി​വ​ച്ചി​രു​ന്ന​ത്. ജീ​വി​തം എ​ങ്ങ​നെ കൂ​ടു​ത​ല്‍ ന​ന്നാ​ക്കാം എ​ന്ന ആ​ലോ​ച​ന അ​തി​ലു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ രം​ഗ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ഡ​യ​റി​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ഒ​രു പ്ര​ദ​ര്‍ശ​ന​വും പ്രൊ​ജ​ക്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. ഡ​യ​റി എ​ഴു​തു​ന്ന​ത്, ന​മ്മ​ള്‍ ആ​രാ​ണെ​ന്ന് സ്വ​യം ബോ​ധ്യ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ട്. ഓ​ര്‍മ​ക​ള്‍ക്ക് നാ​ശം സം​ഭ​വ​ക്കു​ന്ന കാ​ല​ത്ത് ഡ​യ​റി​ക​ള്‍ ലോ​ക​ത്തോ​ട് സം​സാ​രി​ക്കും.