FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ദേശീയ വനിത കമ്മീഷൻ

Monday, Nov 6, 2017,14:53 IST By സ്വന്തം ലേഖകൻ A A A

വൈക്കം: സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഹാദിയ സന്തോഷവതിയാണ്. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നില്ല. മതിയായ സുരക്ഷ സംവിധാനങ്ങള്‍ വീട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും രേഖ ശർമ വ്യക്തമാക്കി. ഹാദിയ വീട്ടുതടങ്കലിൽ അല്ലെന്നും 27ന് കോടതിയിലെത്താന്‍ കാത്തിരിക്കുകയാണെന്നും അധ്യക്ഷ വ്യക്തമാക്കി. അവരുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താൻ കഴിയില്ലെന്നും രേഖ ശര്‍മ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് 12.45ഓടെയാണ് രേഖ ശര്‍മ ഹാദിയയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ഹാദിയയുമായി സംസാരിച്ച ശേഷമാണ് അവർ പുറത്തിറങ്ങിയത്. ഈ മാസം 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.