FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Articles

ക​യ​റി​യും ഇ​റ​ങ്ങി​യും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ

Tuesday, Nov 7, 2017,10:09 IST By ഇ.ആർ. വാരിയർ A A A

ക​​ള്ള​​പ്പ​​ണം പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രി​​ക, ഭീ​​ക​​ര​​രു​​ടെ പ​​ണ​​സ്രോ​​ത​​സ് അ​​ട​​യ്ക്കു​​ക തു​​ട​​ങ്ങി​​യ ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം ക​​റ​​ൻ​​സി​​ര​​ഹി​​ത സാ​​മ്പ​​ത്തി​​ക വ്യ​​വ​​സ്ഥ​​യി​​ലേ​​ക്കു​​ള്ള കു​​തി​​പ്പു​​കൂ​​ടി ല​​ക്ഷ്യ​​മാ​​യി പ​​റ​​ഞ്ഞു പി​​ന്നീ​​ട് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ. ഡി​​ജി​​റ്റ​​ൽ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളാ​​വു​​മ്പോ​​ൾ ക​​ള്ള​​പ്പ​​ണ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ കു​​റ​​യു​​മെ​​ന്നും കൈ​​മാ​​റ്റ​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​വു​​മെ​​ന്നും ഇ​​ന്ത്യ ആ​​ധു​​നി​​ക ലോ​​ക​​ത്തി​​നു മു​​ന്നി​​ൽ നി​​ൽ​​ക്കു​​മെ​​ന്നു​​മൊ​​ക്കെ​​യാ​​യി അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ.

ഓ​​ൺ​​ലൈ​​ൻ പേ​​യ്മെ​​ന്‍റ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ വി​​ക​​സി​​പ്പി​​ച്ചു. അ​​നാ​​യാ​​സ കൈ​​മാ​​റ്റ​​ത്തി​​ന് പു​​തി​​യ ആ​​പ്പു​​ക​​ൾ ഇ​​റ​​ങ്ങി. ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. ഈ​​യൊ​​രു ല​​ക്ഷ്യം വ​​ലി​​യ മു​​ന്നേ​​റ്റ​​മാ​​യെ​​ങ്കി​​ൽ​​ത്ത​​ന്നെ സ​​ർ​​ക്കാ​​രി​​ന് ത​​ല​​യു​​യ​​ർ​​ത്തി നി​​ൽ​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​തീ​​ക്ഷി​​ച്ച കു​​തി​​ച്ചു​​ചാ​​ട്ട​​മൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല എ​​ന്ന​​താ​​ണു വാ​​സ്ത​​വം.
നോ​​ട്ടി​​ല്ലാ​​താ​​യ ജ​​ന​​ങ്ങ​​ൾ ന​​ട്ടം​​തി​​രി​​യു​​ക​​യും ബി​​സി​​ന​​സ് മേ​​ഖ​​ല​​യ​​ട​​ക്കം സ​​ർ​​വ​​രം​​ഗ​​ങ്ങ​​ളി​​ലും ത​​ള​​ർ​​ച്ച​​യു​​ണ്ടാ​​വു​​ക​​യും ചെ​​യ്ത​​പ്പോ​​ൾ ത​​ത്കാ​​ലം പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നൊ​​രു പി​​ടി​​വ​​ള്ളി​​യാ​​യി ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ പ​​ല​​ർ​​ക്കും. സ​​ർ​​ക്കാ​​രും അ​​തു​​ത​​ന്നെ​​യാ​​ണോ ഉ​​ദ്ദേ​​ശി​​ച്ച​​ത് എ​​ന്നു​​പോ​​ലും സം​​ശ​​യ​​ങ്ങ​​ളു​​ണ്ടാ​​വാം. എ​​വി​​ടെ​​യും ഒ​​ന്നും ന​​ട​​ക്കാ​​തി​​രു​​ന്നാ​​ൽ പ്ര​​ശ്നം പ​​ല​​മ​​ട​​ങ്ങ് ഗു​​രു​​ത​​ര​​മാ​​വു​​മ​​ല്ലോ. കം​​പ്യൂ​​ട്ട​​റും ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളും, എ​​ന്തി​​ന് ബാ​​ങ്കി​​ങ് പോ​​ലും എ​​ന്ത്, എ​​ങ്ങ​​നെ എ​​ന്ന​​റി​​യാ​​ത്ത കോ​​ടി​​ക്ക​​ണ​​ക്കി​​നു ജ​​ന​​ങ്ങ​​ൾ വി​​ക​​സ​​ന​​വെ​​ളി​​ച്ച​​മെ​​ത്താ​​ത്ത വി​​ദൂ​​ര ഗ്രാ​​മ​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞു​​കൂ​​ടു​​ന്ന രാ​​ജ്യ​​ത്ത് പെ​​ട്ടെ​​ന്നെ​​ങ്ങ​​നെ ഡി​​ജി​​റ്റ​​ൽ ഇ​​ക്കോ​​ണ​​മി എ​​ന്ന ചോ​​ദ്യം തീ​​ർ​​ത്തും പ്ര​​സ​​ക്ത​​മാ​​ണെ​​ന്നു തെ​​ളി​​ഞ്ഞു ഇ​​പ്പോ​​ൾ.
കൊ​​ടു​​ക്ക​​ൽ വാ​​ങ്ങ​​ലു​​ക​​ൾ​​ക്ക് പ​​ണം നേ​​രി​​ട്ടു കൈ​​മാ​​റു​​ന്ന​​തി​​ലു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ താ​​ത്പ​​ര്യം അ​​ത്ര പെ​​ട്ടെ​​ന്നൊ​​ന്നും സ​​ർ​​വ​​ദി​​ക്കി​​ലും ഒ​​രു​​മി​​ച്ച് മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​വി​​ല്ല എ​​ന്നും വ്യ​​ക്ത​​മാ​​യി.
ജ​​ന​​ങ്ങ​​ളു​​ടെ കൈ​​യി​​ൽ നോ​​ട്ടി​​ല്ലാ​​തെ വ​​ന്ന​​പ്പോ​​ൾ ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടി​​നു കു​​തി​​ച്ചു​​ക​​യ​​റ്റ​​മു​​ണ്ടാ​​യി. അ​​തു സ്വാ​​ഭാ​​വി​​കം. ആ​​വ​​ശ്യ​​ത്തി​​നു നോ​​ട്ടു കി​​ട്ടി​​ത്തു​​ട​​ങ്ങി​​യ​​പ്പോ​​ൾ അ​​തു താ​​ഴേ​​ക്കു​​വ​​രി​​ക​​യും ചെ​​യ്തു. റി​​സ​​ർ​​വ് ബാ​​ങ്ക് ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 2016 ന​​വം​​ബ​​റി​​ൽ 67.10 കോ​​ടി ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളാ​​ണു ന​​ട​​ന്ന​​ത്. എ​​ന്നാ​​ൽ, ഡി​​സം​​ബ​​റി​​ൽ അ​​ത് 95.7 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.
2017 ജൂ​​ലൈ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും 86.2 കോ​​ടി​​യാ​​യി കു​​റ​​ഞ്ഞു. ഓ​​ഗ​​സ്റ്റി​​ൽ 88.3 കോ​​ടി​​യാ​​യി. സെ​​പ്റ്റം​​ബ​​റി​​ൽ 86.5 കോ​​ടി. ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളി​​ലൂ​​ടെ കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ട്ട മൊ​​ത്തം രൂ​​പ​​യു​​ടെ മൂ​​ല്യ​​വും ഡി​​സം​​ബ​​റി​​ൽ കു​​തി​​ച്ചു​​ക​​യ​​റി​​യ ശേ​​ഷം പി​​ന്നീ​​ടു കു​​റ​​ഞ്ഞു. പി​​ന്നെ കു​​റ​​ച്ചു​​യ​​ർ​​ന്നു. ഓ​​ഗ​​സ്റ്റി​​ൽ 110 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളാ​​ണു ന​​ട​​ന്ന​​ത്. സെ​​പ്റ്റം​​ബ​​റി​​ൽ അ​​ത് 125 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടേ​​താ​​യി. മാ​​ർ​​ച്ചി​​ൽ 150 ല​​ക്ഷം കോ​​ടി​​യു​​ടെ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന ശേ​​ഷ​​മാ​​ണ് കു​​റ​​ഞ്ഞ​​തും ഇ​​പ്പോ​​ൾ ഒ​​ന്നു കൂ​​ടി​​യി​​രി​​ക്കു​​ന്ന​​തും. അ​​പ്പോ​​ഴും മാ​​ർ​​ച്ചി​​ലെ നി​​ല​​യി​​ൽ എ​​ത്തി​​യി​​ട്ടി​​ല്ല.
അ​​ടു​​ത്തി​​ടെ ഗൂ​​ഗി​​ളി​​ന്‍റെ ഡി​​ജി​​റ്റ​​ൽ പേ​​യ്മെ​​ന്‍റ്സ് ആ​​പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ജ​​യ്റ്റ്‌​​ലി താ​​ഴോ​​ട്ടു​​പോ​​യ കാ​​ഷ്‌​​ലെ​​സ് ട്രാ​​ൻ​​സാ​​ക്‌​​ഷ​​നു​​ക​​ൾ തി​​രി​​ച്ചു​​വ​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യാ​​ണു പ്ര​​ക​​ടി​​പ്പി​​ച്ച​​ത്.
വി​​നി​​മ​​യ​​ത്തി​​നു നോ​​ട്ടെ​​ത്തി​​യ​​തോ​​ടെ ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം ഷോ​​പ്പു​​ക​​ൾ ഏ​​റെ​​യും ഓ​​ൺ​​ലൈ​​ൻ പേ​​യ്മെ​​ന്‍റ് ചാ​​ന​​ലു​​ക​​ളെ കൈ​​വി​​ട്ടു. കൈ​​യോ​​ടെ ക​​റ​​ൻ​​സി വാ​​ങ്ങു​​ന്ന​​തി​​ന്‍റെ സു​​ര​​ക്ഷ​​യും സൗ​​ക​​ര്യ​​വും ഉ​​പേ​​ക്ഷി​​ക്കാ​​ൻ അ​​വ​​ർ ത​​യാ​​റ​​ല്ല. ഡി​​ജി​​റ്റ​​ലി​​ൽ സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​വും പ​​രി​​പൂ​​ർ​​ണ​​മാ​​യി​​ട്ടി​​ല്ല.
ഇ​​നി​​യു​​മേ​​റെ ചെ​​യ്യേ​​ണ്ട​​തു​​ണ്ട് ഈ ​​മേ​​ഖ​​ല​​യി​​ൽ. സ്വ​​പ്നം ക​​ണ്ട​​തു​​പോ​​ലെ ഓ​​രോ മാ​​സ​​വും പ​​തി​​ന്മ​​ട​​ങ്ങു വ​​ലു​​താ​​യി വ​​ന്നി​​ല്ല ക്യാ​​ഷ്‌​​ലെ​​സ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ ക​​ണ​​ക്കു​​ക​​ൾ എ​​ന്നു സാ​​രം. എ​​ന്നാ​​ൽ, നി​​ർ​​ബ​​ന്ധി​​ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ല​​ഭി​​ച്ച പ​​രി​​ശീ​​ല​​നം ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളു​​മാ​​യി കു​​റെ​​യേ​​റെ ജ​​ന​​ങ്ങ​​ളെ അ​​ടു​​പ്പി​​ച്ചി​​ട്ടു​​ണ്ട് എ​​ന്നു പ​​റ​​യാ​​തെ​​യും വ​​യ്യ.
ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത, വ​ള​രെ മോ​ശ​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി, സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ലു​ള്ള ഗ്രാ​മീ​ണ ക​ർ​ഷ​ക​രു​ടെ അ​ജ്ഞ​ത തു​ട​ങ്ങി ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കു ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ പ​ല​തു​ണ്ട് പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ. ഗ്രാ​മ​ങ്ങ​ളി​ൽ ചെ​ക്കു​ക​ൾ ക്ലി​യ​ർ ചെ​യ്യു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം അ​ട​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല ബാ​ങ്കി​ങ് മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം കൂ​ടാ​ൻ.

ഭീ​ക​ര​ർ ത​ള​ർ​ന്ന​ത് ആ​ദ്യ ഘ​ട്ട​ത്തി​ൽ

ജ​​മ്മു ക​​ശ്മീ​​ർ ഭീ​​ക​​ര​​രു​​ടെ പ​​ണ​​സ്രോ​​ത​​സ് അ​​ട​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ലി​​ന്‍റെ ഒ​​രു പ്ര​​ധാ​​ന ല​​ക്ഷ്യം. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ഇ​​തു ഫ​​ലി​​ച്ചു. ക​റ​ൻ​സി​ക്ഷാ​മം നേ​രി​ട്ട ഭീ​ക​ര​ർ ബാ​ങ്ക് കൊ​ള്ള​ക​ൾ​ക്ക് ഇ​റ​ങ്ങി​യ വാ​ർ​ത്ത​ക​ൾ അ​ക്കാ​ല​ത്തു വ​ന്നി​രു​ന്നു. സൈ​ന്യ​ത്തി​നു നേ​രേ​യു​ള്ള ക​ല്ലേ​റു​ക​ൾ​ക്കും ശ​മ​നം വ​ന്നു. എ​​ന്നാ​​ൽ, ക​​ശ്മീ​​രി​​ൽ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് അ​​തു​​കൊ​​ണ്ട് അ​​വ​​സാ​​ന​​മാ​​യി​​ല്ല. ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ട​​യി​​ൽ ജ​​മ്മു ക​​ശ്മീ​​രി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​ക്ര​​മ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി​​യ വ​​ർ​​ഷ​​മാ​​ണ് 2017 എ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സ​​ഹ​​മ​​ന്ത്രി ഹ​​ൻ​​സ്‌​​രാ​​ജ് ഗം​​ഗാ​​റാം ആഹിർ പാ​​ർ​​ല​​മെ​​ന്‍റി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​തു ര​​ണ്ടു മാ​​സം മു​​ൻ​​പാ​​ണ്.
നോ​ട്ട് നി​രോ​ധ​നം കൊ​ണ്ട് സം​സ്ഥാ​ന​ത്തെ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം കു​റ​ഞ്ഞോ എ​ന്ന ഒ​രു ബി​ജെ​പി എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യ​ത്തി​ന് ജ​മ്മു ക​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി പ​റ​ഞ്ഞ മ​റു​പ​ടി അ​ത്ത​ര​ത്തി​ലൊ​രു റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​യി​രു​ന്നു.

(തുടരും)