FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

ജോയ് താക്കോൽക്കാരൻ നവംബർ 17 ന് എത്തും

Tuesday, Nov 7, 2017,15:50 IST By മെട്രൊ വാർത്ത A A A

ജോയ് താക്കോൽക്കാരൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. ഹിറ്റ് ചിത്രമായ പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാം ഭാഗം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് നവംബർ 17 ന് തിയറ്ററുകളിലെത്തും. ജയസൂര്യ നായകനായി എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ശങ്കറാണ്.

സുനിൽ സുഖദ, ധർമ്മജൻ, ആര്യ,ശ്രുതി, അജു വർഗീസ്, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജയസൂര്യയും രജ്ഞിത്ത് ശങ്കറും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.