FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Articles

റേ​ഡി​യം ക​ണ്ടു​പി​ടി​ച്ച വി​പ്ല​വ​കാ​രി​

Tuesday, Nov 7, 2017,10:12 IST By രാ​ജേ​ഷ് വ​ർ​മ A A A

മേ​രി ക്യു​റി​യു​ടെ നൂ​റ്റി​യ​മ്പ​താം ജ​ന്മ​വാ​ർ​ഷി​കം ലോ​ക​മെ​മ്പാ​ടും ശാ​സ്ത്ര ലോ​കം ആ​ച​രി​ക്കു​ക​യാ​ണ് ഇ​ന്ന്. റേ​ഡി​യം ക​ണ്ടു പി​ടി​ച്ച​താ​ര് എ​ന്ന ഒ​റ്റ മാ​ർ​ക്ക് ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി ഒ​തു​ങ്ങു​ന്ന ശാ​സ്ത്ര​കാ​രി മാ​ത്ര​മ​ല്ല അ​വ​ർ. മ​ന​സി​നെ പ​രീ​ക്ഷ​ണ​ശാ​ല​യു​ടെ ചു​മരു​ക​ളി​ൽ ത​ള​ച്ചി​ടാ​തെ മാ​ന​വി​ക​ത​യു​ടെ അ​ന​ന്ത​വി​ഹാ​യ​സി​ലേ​ക്ക് ഉ​യ​ർ​ത്തി​യ മ​ഹ​തി.

1867 ന​വം​ബ​ര്‍ ഏ​ഴി​ന് പോ​ള​ണ്ടി​ലാ​ണ് ‘മ​ന്യ’ എ​ന്ന ഓ​മ​ന​പ്പേ​രു​ള​ള മ​രി​യ സ​ലോ​മി​യ സ്ക്ലോ​ഡോ​സ്ക്ക ജ​നി​ച്ച​ത്. സാ​ർ ച​ക്ര​വ​ർ​ത്തി​യു​ടെ റ​ഷ്യ​ൻ ക​രി​നി​യ​മ​ങ്ങ​ൾ പോ​ള​ണ്ടി​ലെ പെ​ൺ​കു​ട്ടി​ക​ൾ‌​ക്ക് ഉ​പ​രി​പ​ഠ​നം വി​ല​ക്കി​യി​രു​ന്ന കാ​ല​ത്താ​ണ് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച് അ​വ​ൾ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളോ​ടും ദു​രി​ത​ങ്ങ​ളോ​ടും പൊ​രു​തി​യ​ത്. കു​ഞ്ഞി​ലേ അ​മ്മ ന​ഷ്ട​പ്പെ​ട്ടു. ചേ​ച്ചി​യും മ​രി​ച്ചു. അ​ച്ഛ​ന്‍റെ ക​ണ്ണാ​ടി അ​ല​മാ​ര​യി​ൽ നി​ന്നും പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. വി​ശ​പ്പു സ​ഹി​ക്കാ​തെ എ​ത്ര വ​ട്ടം ത​ള​ർ​ന്നു വീ​ണു; സാ​ർ ച​ക്ര​വ​ർ​ത്തി​ക്കെ​തി​രേ പോ​ള​ണ്ടി​നു​വേ​ണ്ടി പോ​രാ​ടു​മ്പോ​ൾ, ക​ര്‍ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും അ​ക്ഷ​ര​വും ഭാ​ഷ​യും പ​ഠി​പ്പി​ക്കു​ന്ന ര​ഹ​സ്യ​സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​പ്പോ​ൾ, സാ​ഹ​സി​ക​യാ​യി പ​ർ​വ​താ​രോ​ഹ​ണം ന​ട​ത്തി​യ​പ്പോ​ൾ.
ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന്‍റെ ഇ​ര​ക​ളെ ശു​ശ്രൂ​ഷി​ക്കാ​ന്‍ ത​ന്‍റെ തൃ​മ്യ യൂ​നി​റ്റു​ക​ളു​മാ​യി ആ ​മ​ഹ​തി പ​ട്ടാ​ള ക്യാം​പു​ക​ളി​ല്‍ എ​ത്തി. അ​വ​ളെ ന​യി​ച്ച​ത് വി​ശ്വ​മാ​ന​വി​ക​ത​യാ​ണ്. അ​ത് ജീ​വി​താ​വ​സാ​നം വ​രെ തു​ട​ർ​ന്നു. അ​ർ​ബു​ദ രോ​ഗ ചി​കി​ത്സ​ക്ക് വ​ലി​യ സം​ഭാ​വ​ന ചെ​യ്ത ഇവർ റേ​ഡി​യോ വികിരണം മൂ​ലം ഉ​ണ്ടാ​യ അ​ര്‍ബു​ദ​രോ​ഗം കൊ​ണ്ടു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. ഒ​ര​ർ​ഥ​ത്തി​ൽ ഇ​ഞ്ചി​ഞ്ചാ​യു​ള്ള മ​ര​ണ​ത്തെ സ്വ​യം വ​രി​ച്ചു. ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ സ്വ​ന്തം പേ​രി​ലാ​ക്കി അ​വ​ർ 1934 ജു​ലൈ നാ​ലി​ന് ലോ​ക​ത്തോ​ടു വി​ട പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ​ക്കു കീ​ഴ​ട​ങ്ങാ​തെ പ്രി​യ​ത​മ​ൻ പി​യ​റി​ക്കൊ​പ്പം ഒ​രു ഇ​ടു​ങ്ങി​യ മു​റി​യെ ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ​ശാ​ല ആ​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വി​ശ്ര​മ​ര​ഹി​ത​മാ​യ രാ​പ​ക​ലു​ക​ളു​ടെ ഒ​ടു​വി​ല്‍ 1898 ജൂ​ലൈ 21 ന് ​പി​ച്ച് ബ്ലെ​ണ്ട് ഖ​നി​ജ​ത്തി​ല്‍ നി​ന്ന് ഇ​രു​വ​രും ചേ​ര്‍ന്ന് ഒ​രു പു​തി​യ മൂ​ല​കം വേ​ര്‍തി​രി​ച്ചെ​ടു​ത്തു. ജ​ന്മ​നാ​ടാ​യ പോ​ള​ണ്ടി​നോ​ടു​ള്ള സ്നേ​ഹാ​ദ​ര​വി​നാ​ൽ ക​ണ്ടു​പി​ടി​ച്ച ആ​ദ്യ മൂ​ല​ക​ത്തി​ന് പൊ​ളോ​ണി​യം എ​ന്ന പേ​രു ന​ല്‍കി അ​വ​ർ.
അ​ര്‍ബു​ദ രോ​ഗാ​ണു​ക്ക​ളെ ന​ശി​പ്പി​ക്കാ​നും അ​ര്‍ബു​ദം ബാ​ധി​ച്ച കോ​ശ​ങ്ങ​ളെ ക​രി​ച്ചു​ക​ള​യാ​നും റേ​ഡി​യം വി​കി​ര​ണം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മാ​ഡം ക്യൂ​റി സ്ഥാ​പി​ച്ചു. വ​ലി​യ വാ​ണി​ജ്യ സാ​ധ്യ​ത​യു​ള്ള ക​ണ്ടു​പി​ടു​ത്തം ആ​യി​രു​ന്നു അ​ത്. ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്ക് പേ​റ്റ​ന്‍റ് വേ​ണ്ട​ന്നു പ​റ​ഞ്ഞ് അ​റി​വി​നെ സ്വ​ത​ന്ത്ര​മാ​ക്കി​യ ധീ​ര വ​നി​ത കൂ​ടി​യാ​ണ​വ​ർ.

ര​ണ്ടു പു​തി​യ മൂ​ല​ക​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ശാ​സ്ത്ര​ജ്ഞ, നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി​യ ആ​ദ്യ വ​നി​ത, ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ ര​ണ്ടു നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ​വ്യ​ക്തി, പാ​രീ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ പ്രൊ​ഫ​സ​ര്‍ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത… അ​ങ്ങ​നെ നേ​ട്ട​ങ്ങ​ൾ ഒ​രു​പാ​ട് മേ​രി ക്യു​റി​യു​ടെ പേ​രി​ലു​ണ്ട്.
1903ല്‍ ​ഫി​സി​ക്‌​സി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ന​ല്‍കി ലോ​കം മേ​രി​യെ ആ​ദ​രി​ച്ചു. ഇ​തോ​ടെ, നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച ആ​ദ്യ വ​നി​ത എ​ന്ന ബ​ഹു​മ​തി​യോ​ടൊ​പ്പം ര​ണ്ട് ശാ​സ്ത്ര​ശാ​ഖ​ക​ളി​ല്‍- ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലും ര​സ​ത​ന്ത്ര​ത്തി​ലും- നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി എ​ന്ന ബ​ഹു​മ​തി​യും മേ​രി​ക്ക് സ്വ​ന്ത​മാ​യി.
ഒ​രു വീ​ട്ടി​ൽ മൂ​ന്നു നൊ​ബേ​ൽ സ​മ്മാ​ന​മെ​ന്ന അ​പൂ​ർ​വ​ത ക്യു​റി ദ​മ്പ​തി​ക​ൾ​ക്കു മാ​ത്രം സ്വ​ന്ത​മാ​ണ്. 1903ലെ ​ഊ​ർ​ജ​ത​ന്ത്ര നൊ​ബേ​ൽ മേ​രി ക്യൂ​റി​യു​ടെ ഗൈ​ഡ്‌ ഹെ​ന്‍റി ബെ​ക്വ​റ​ലി​നൊ​പ്പം മേ​രി ക്യൂ​റി​യും പി​യ​റി ക്യൂ​റി​യും പ​ങ്കി​ട്ടെ​ടു​ത്തു. റേ​ഡി​യ​ത്തി​ന്‍റെ ക​ണ്ടു​പി​ടു​ത്ത​ത്തി​ന്‌ 1911ൽ ​ര​സ​ത​ന്ത്രം നൊ​ബേ​ൽ സ​മ്മാ​ന​വും മാ​ഡം ക്യൂ​റി​യെ തേ​ടി​യെ​ത്തി. മേ​രി ക്യൂ​റി​യു​ടെ മ​ക​ൾ ഐ​റി​ൻ ജൂ​ലി​യ​റ്റ്‌ ക്യൂ​റി​യും ഭ​ർ​ത്താ​വ്‌ ഫ്രെ​ഡ​റി​ക്കി​നും 1935ൽ ​ര​സ​ത​ന്ത്ര നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​ക​യു​ണ്ടാ​യി. കൃ​ത്രി​മ റേ​ഡി​യോ ആ​ക്റ്റി​വി​റ്റി ക​ണ്ടു​പി​ടി​ച്ച​തി​നാ​യി​രു​ന്നു പു​ര​സ്കാ​രം. മാ​ഡം ക്യൂ​റി​ക്ക് ര​സ​ത​ന്ത്ര​ത്തി​ല്‍ നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​തി​ന്‍റെ ശ​താ​ബ്ദി വ​ര്‍ഷ​മാ​ണ് ഇ​ത്. ഈ ​വ​ര്‍ഷം ലോ​ക ര​സ​ത​ന്ത്ര​വ​ര്‍ഷ​മാ​യി ആ​ച​രി​ക്കു​ന്ന​ത് അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്.