FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Sports

ഇന്ത്യ- ന്യൂസിലൻഡ് ട്വന്‍റി പരമ്പര ഇന്ത്യക്ക്

Wednesday, Nov 8, 2017,10:33 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്പോ​ര്‍ട്സ് ഹ​ബ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം. ന്യൂ​സി​ലാ​ന്‍റി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി ട്വ​ന്‍റി പ​ര​മ്പ​ര നേ​ടി​യ ഗ്രൗ​ണ്ടാ​യി ഗ്രീ​ന്‍ഫീ​ല്‍ഡ് മാ​റി. മ​ഴ മൂ​ലം എ​ട്ടോ​വ​ര്‍ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യം ആ​റു റ​ണ്‍സി​ന്. ഇ​ന്ത്യ​യു​ടെ 68 റ​ണ്‍സ് ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന് ന്യൂ​സി​ലാ​ന്‍റി​ന് നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 61 റ​ണ്‍സ് നേ​ടാ​നേ ആ​യു​ള്ളൂ. ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ അ​വ​സാ​ന ഓ​വ​റി​ല്‍ 18 റ​ണ്‍സാ​യി​രു​ന്നു വി​ജ​യ​ല​ക്ഷ്യ​മെ​ങ്കി​ലും 11 റ​ണ്‍സേ നേ​ടാ​നാ​യു​ള്ളൂ. ഇ​ന്ത്യ​ക്ക് വേ​ണ്ടി ബും​റെ ര​ണ്ടു വി​ക്ക​റ്റും ചാ​വ​ലും കു​ല്‍ദീ​പ് യാ​ദ​വും ഒ​രോ വി​ക്ക​റ്റും നേ​ടി.

പ​ത്തൊ​മ്പ​തു വ​ര്‍ഷ​ത്തെ കാ​ത്തി​രി​പ്പി​നു ഫ​ലം നി​രാ​ശ മാ​ത്ര​മെ​ന്നു പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ല്‍ മ​ഴ​ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം. ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍റ് ട്വ​ന്‍റി ട്വ​ന്‍റി സീ​രി​സി​ലെ അ​വ​സാ​ന​ത്തേ​തും നി​ര്‍ണ​യ​ക​വു​മാ​യ മ​ത്സ​രം മ​ഴ​മൂ​ലം എ​ട്ടോ​വ​റാ​ക്കി ചു​രു​ക്കി. ടോ​സ് നേ​ടി​യ ന്യൂ​സി​ലാ​ന്‍റ് ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങ​ന​യ​ച്ചു. ബാ​റ്റി​ങ് തു​ട​ങ്ങി​യ ഇ​ന്ത്യ എ​ട്ടോ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 67 റ​ണ്‍സ് സ്കോ​ര്‍ ചെ​യ്തു.
എ​ട്ടോ​വ​ര്‍ മ​ത്സ​ര​മാ​യ​തി​നാ​ല്‍ സ്കോ​റി​ങ് ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റ്മാ​ന്‍മാ​ര്‍ വി​ക്ക​റ്റ് ക​ള​ഞ്ഞ​ത്. ഓ​പ്പ​ണ​ര്‍മാ​രാ​യ രോ​ഹി​ത് ശ​ര്‍മ (8), ശി​ഖ​ര്‍ ധ​വാ​ന്‍ (6) എ​ന്നി​വ​രെ ടിം ​സൗ​ത്തി പ​വ​ലി​യ​നി​ലേ​ക്കു മ​ട​ക്കി. തു​ട​ര്‍ന്നെ​ത്തി​യ ക്യാ​പ്റ്റ​ന്‍ കോ​ഹ്ലി (13) റ​ണ്‍സെ​ടു​ത്ത് മ​ട​ങ്ങി.
ആ​റു റ​ണ്‍സെ​ടു​ത്തു മ​ട​ങ്ങി​യ ശ്രേ​യ​സ് അ​യ്യ​ര്‍ക്കും കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. മ​നീ​ഷ് പാ​ണ്ഡെ (17), ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (14) എ​ന്നി​വ​രാ​ണ് അ​ല്‍പെ​ങ്കി​ലും കാ​ര്യ​മാ​യി ഇ​ന്ത്യ​ന്‍ സ്കോ​റി​ങ് ഉ​യ​ര്‍ത്തി​യ​ത്. ന്യൂ​സി​ലാ​ന്‍റി​നു വേ​ണ്ടി ഇ​ഷ് സോ​ധി ര​ണ്ടു വി​ക്ക​റ്റും ടെ​ന്‍റ് ബോ​ള്‍ട്ട് ഒ​രു വി​ക്ക​റ്റും നേ​ടി. കാ​ല​വ​സ്ഥ പ്ര​വ​ച​ന​ങ്ങ​ള്‍ ഫ​ലി​ച്ച​പ്പോ​ള്‍ ഇ​ല്ലാ​താ​യ​തു ഗ്രീ​ന്‍ഫീ​ല്‍ഡ് സ്പോ​ര്‍ട്സ് ഹ​ബ് സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന് നാ​ല്‍പ​തി​നാ​യി​രം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​യും ആ​വേ​ശ​വു​മാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യും പി​ന്നീ​ട് നി​ര്‍ത്താ​തെ പെ​യ്ത ചാ​റ്റ​ല്‍ മ​ഴ​യും മൂ​ലം ഇ​ന്ത്യ- ന്യൂ​സി​ല​ന്‍ഡ് അ​വ​സാ​ന​ത്തേ​തും നി​ര്‍ണാ​യ​ക​വു​മാ​യി ട്വ​ന്‍റി ട്വ​ന്‍റി മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​മെ​ന്ന പ്ര​തീ​തി ശ​ക്ത​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നു മ​ണി​ക്കൂ​റോ​ളം ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്തെ​ങ്കി​ല്‍ ഇ​ന്ന​ലെ സ്ഥി​തി നേ​രേ തി​രി​ച്ചാ​യി​രു​ന്നു. അ​ല്‍പ​നേ​ര​ത്തെ ക​ന​ത്ത മ​ഴ​യ്ക്കു ശേ​ഷം ചാ​റ്റ​ല്‍ മ​ഴ ഇ​ട​മു​റി​യാ​തെ പെ​യ്തു കൊ​ണ്ടേ​യി​രു​ന്നു. ക​ളി ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ര്‍ മു​ന്‍പെ​ങ്കി​ലും മ​ഴ തോ​ര്‍ന്നാ​ല്‍ ഗ്രൗ​ണ്ട് ക​ളി​ക്കാ​ന്‍ യോ​ഗ്യ​മാ​ക്കാ​നാ​കു​മെ​ന്ന ഉ​റ​പ്പി​ലാ​യി​രു​ന്നു കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ധി​കൃ​ത​രും ഗ്രൗ​ണ്ട് മാ​നെ​ജ്മെ​ന്‍റ് ടീ​മും.