FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

പ്രായത്തേയും കീഴടക്കി, ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് അഞ്ചാം തവണയും മേരി കോമിന്

Wednesday, Nov 8, 2017,16:58 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: അഞ്ചാം തവണയും ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം കിരീടം സ്വന്തമാക്കി. 48 കിലോ വിഭാഗത്തില്‍ കൊറിയയുടെ കിം ഹയാങ്ങ് മിയെ 5-0ന് പരാജയപ്പെടുത്തിയാണ് മേരി കിരീടം ചൂടിയത്. ഒരിടവേളയ്ക്ക് ശേഷമാണ് 34കാരിയായ ഇന്ത്യയുടെ ഉരുക്കുവനിത വിജയവഴിയിൽ തിരിച്ചെത്തിയത്.

ആദ്യ റൗണ്ടില്‍ തന്നെ ലീഡ് സ്വന്തമാക്കാൻ ഇരുവരും ആക്രമണോത്സുകമായാണ് പരസ്പരം നേരിട്ടത്. മേരിയുടെ ഇടികളില്‍ വീണ കിം ശക്തമായി തന്നെ ചെറുത്തു നിന്നു. രണ്ടും മൂന്നും റൗണ്ടുകള്‍ ഗൗരവമായിരുന്നില്ല. ശക്തമായി തന്നെ എതിരാളിയെ പ്രതിരോധിച്ച മേരി, മികച്ച നീക്കങ്ങളിലൂടെ തന്നെയാണ് കിമ്മിനെ കീഴടക്കിയത്.