FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

മുഖ്യമന്ത്രിയുടെ നാട്ടില്‍ കെഎസ്‌യു വനിതാ നേതാവിന് ക്ലാസിലിരിക്കാന്‍ പൊലീസ് സംരക്ഷണം

Wednesday, Nov 8, 2017,18:43 IST By മെട്രൊ വാർത്ത A A A

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്തെ പാലയാട് ലോ കോളെജിലെ കെഎസ്‌യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. ക്യാമ്പസിലുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും അതിനാൽ കോളെജില്‍ പോകാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കി കെഎസ്‌യു യൂണിറ്റ് ഭാരവാഹി സി.ജെ. സോഫി ഹര്‍ജി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ മാസം ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ സോഫിക്കും രണ്ട് സഹപാഠികള്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ ഒമ്പത് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നുവെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. രണ്ടാഴ്ച അടച്ചിട്ട ക്യാമ്പസ് കഴിഞ്ഞ ദിവസമാണ് തുറന്നത്.