FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
India

വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് കോടതി

Wednesday, Nov 8, 2017,15:27 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളിൽ നിന്നും ശതകോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് കടന്നുകളഞ്ഞ വിവാദ മദ്യ വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡല്‍ഹി കോടതി. ഇതിനുവേണ്ട നടപടികള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക് ഷെഹ്റാവത്താണ് ഇതു സംബന്ധിച്ച നടപടികള്‍ കൈകൊള്ളണമെന്ന് ഇ.ഡിക്ക് നിര്‍ദേശം നല്‍കിയത്. അവസാന അവസരമെന്ന നിലയില്‍ ഡിസംബര്‍ 18 ന് മുമ്പ് വിജയ് മല്യ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ഏപ്രില്‍ 12 നാണ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാലാവധിയില്ലാത്ത വാറണ്ട് ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്തില്ല. കോടതിയലക്ഷ്യം ഉള്‍പ്പെടെ നിരവധി കേസുകള്‍ മല്യക്കെതിരെ ഉണ്ടായിട്ടും അദ്ദേഹത്തെ തിരിച്ചെത്തിക്കാനോ കോടതിയില്‍ ഹാജരാക്കാനോ കഴിഞ്ഞിട്ടില്ല. മല്യ കഴിഞ്ഞ സെപ്തംബറില്‍ ലണ്ടനിലെ കോടതിയില്‍ ഹാജരാവുകയും ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു