FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Info

സാങ്കേതിക സർവകലാശാലയിലെ ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ ഇളവ്

Wednesday, Nov 8, 2017,19:38 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലെ (കെ.ടി.യു) വിവാദമായ ഇയര്‍ ഔട്ട് സമ്പ്രദായത്തില്‍ ഇളവ് അനുവദിച്ചു. ഇയര്‍ ഔട്ടിനുള്ള ക്രെഡിറ്റ് സിസ്റ്റം മൂന്നില്‍ നിന്നും രണ്ടാക്കി കുറച്ചു. ക്രെഡിറ്റ് സിസറ്റം 5, 7 സെമസറ്ററുകളില്‍ മാത്രമേ ഉണ്ടായിരിക്കൂ. ഒരു വിഷയം ജയിക്കാന്‍ മൂന്ന് അവസരം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്‍റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ചര്‍ച്ചയിലെ തീരുമാനങ്ങളെ എസ്എഫ്ഐ, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വാഗതം ചെയ്തപ്പോള്‍ സമരം തുടരാനാണ് കെഎസ്‌യുവിന്‍റെയും കെ.ടി.യു സ്റ്റുഡന്‍റ്സ് യൂണിയന്‍റേയും തീരുമാനം. അശാസ്ത്രീയമായി നടപ്പിലാക്കിയ ഇയര്‍ ഔട്ട് സമ്പ്രദായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തിന്‍റെ ഒടുവിലാണ് സർവകലാശാല ഭാഗിക ഇളവ് അനുവദിച്ചത്.