FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Sports

സ്റ്റാ​ർ​ക്കി​ന് ഇ​ര​ട്ട ഹാ​ട്രി​ക്ക്

Wednesday, Nov 8, 2017,10:33 IST By മെട്രൊ വാർത്ത A A A

മെ​ൽ​ബ​ൺ: വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ത​ക​ര്‍പ്പ​ന്‍ ബൗ​ളി​ങ് പ്ര​ക​ട​ന​വു​മാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്. സ്റ്റാ​ര്‍ക്കി​ന്‍റെ പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ല്‍ ന്യൂ​സൗ​ത്ത് വെ​യ്ല്‍സ് 171 റ​ണ്‍സി​ന്‍റെ വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ര​ട്ട ഹാ​ട്രി​ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ സ്റ്റാ​ര്‍ക്കി​ന്‍റെ നേ​ട്ടം. ഇ​രു ഇ​ന്നി​ങ്സു​ക​ളി​ലും ഹാ​ട്രി​ക്ക് സ്വ​ന്ത​മാ​ക്കി​യ സ്റ്റാ​ര്‍ക്ക് ആ​ദ്യ ഇ​ന്നി​ങ്സി​ൽ നാ​ലും ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ചും വി​ക്ക​റ്റ് നേ​ടി. ഷെ​ഫീ​ല്‍ഡ് ഷീ​ല്‍ഡി​ല്‍ ഇ​ര​ട്ട ഹാ​ട്രി​ക്ക് നേ​ടു​ന്ന ആ​ദ്യ താ​ര​മാ​ണ് മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക്. ഇ​ന്ന​ത്തെ പ്ര​ക​ട​ന​ത്തോ​ടെ സ്റ്റാ​ര്‍ക്ക് ഒ​രു ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ത്തി​ല്‍ ഇ​ര​ട്ട ഹാ​ട്രി​ക്ക് നേ​ടു​ന്ന എ​ട്ടാ​മ​ത്തെ താ​ര​വു​മാ​യി മാ​റി.