FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Life-style

സൗന്ദര്യമുള്ളവരുടെ ശ്ര​ദ്ധ​യ്ക്ക്

Wednesday, Nov 8, 2017,12:33 IST By പി.​ബി.​ബി​ച്ചു A A A

“ക​ണ്ടാ​ല്‍ ആ​രും പ​റ​യും, എ​ന്ത് ഭം​ഗി​യാ​ണാ കു​ട്ടി​യെ കാ​ണാ​ന്‍. അ​വ​ന്‍റെ ആ ​ലു​ക്ക് ക​ണ്ടാ​ലേ ആ​രു​മൊ​ന്ന് നോ​ക്കി​പ്പോ​കും ‘’ ന​മ്മു​ടെ കൂ​ടെ നി​ന്നു​കൊ​ണ്ടൊ​രാ​ള്‍ മ​റ്റൊ​രാ​ളെ​ക്കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​യു​മ്പോ​ള്‍ ആ​ര്‍ക്കാ​യാ​ലും അ​സൂ​യ തോ​ന്നും. എ​ന്നാ​ല്‍ അ​ഴ​കു​ള്ള ച​ക്ക​യി​ല്‍ ചു​ള​യി​ല്ല എ​ന്ന പ​ഴ​ഞ്ചൊ​ല്ലി​നെ അ​ന്വ​ർ​ത്ഥ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണു ലോ​ക​മെ​മ്പാ​ടും സൗ​ന്ദ​ര്യ​ത്തെ നി​ര്‍വ​ചി​ക്കു​ന്ന​ത്. പു​റ​മേ കാ​ണു​ന്ന സൗ​ന്ദ​ര്യ​ത്തി​ല​ല്ല, കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ​യും ചിന്ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാണ് യഥാ​ര്‍ഥ സൗന്ദര്യമെന്ന് ന​മ്മെ ഓ​ര്‍മ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ.

സൗ​ന്ദ​ര്യ​സ​ങ്ക​ല്‍പ്പം അ​നു​ദി​ന ജീ​വി​ത​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കാ​ര്യ​വ​ട്ടം ക്യാം​പ​സി​ലെ സോ​ഷ്യാ​ള​ജി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശി​ല്‍പ്പ​ശാ​ല​യി​ലാ​ണു ന​വ​ലോ​ക​ത്തെ സൗ​ന്ദ​ര്യ സ​ങ്ക​ല്‍പ്പ​ങ്ങ​ളും, ആ​സ്വാ​ദ​ന​വും വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്ത​ത്.
കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ളെ​ജു​ക​ളി​ല്‍ നി​ന്നെ​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കൊ​പ്പം ഡെ​ന്‍മാ​ര്‍ക്ക് അ​ല്‍ബോ​ര്‍ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ളും സൗ​ന്ദ​ര്യാ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. നീ​ല്‍സ് ബോ​ര്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ള്‍ച്ച​റ​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ നി​ന്നു​ള്ള ജാ​ന്‍ വാ​ല്‍സ്ന​ര്‍ (ഡ​യ​റ​ക്റ്റ​ര്‍), പി​ന മാ​ര്‍സി​കോ, ന്യൂ​ഡ​ല്‍ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ന​ന്ദി​താ ചൗ​ധ​രി, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​ആ​ന്‍റ​ണി പാ​ല​ക്ക​ല്‍ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ശി​ല്‍പ്പ​ശാ​ല​യു​ടെ അ​മ​ര​ക്കാ​ര്‍. രാ​വി​ലെ 9.30ന് ​ബോ​ട്ട​ണി വി​ഭാ​ഗം സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ആ​യി​രു​ന്നു ശി​ല്‍പ​ശാ​ല ആ​രം​ഭി​ച്ച​ത്. വൈ​കി​ട്ട് ശി​ല്‍പ്പ​ശാ​ല അ​വ​സാ​നി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് ഇ​ങ്ങ​നെ – സൗ​ന്ദ​ര്യം അ​തൊ​രു മ​ന​സാ​ണ്..​ഭൗ​തി​ക​ത​യി​ല്‍ നി​ന്നും വേ​ര്‍തി​രി​ച്ചു​കാ​ണാ​നു​ള്ള മ​ന​സ്..

വ്യ​ക്തി​യു​ടെ സൗ​ന്ദ​ര്യ സ​ങ്ക​ല്‍പ്പ​ങ്ങ​ള്‍

ഓ​രോ വ്യ​ക്തി​യു​ടെ​യും സൗ​ന്ദ​ര്യ സ​ങ്ക​ല്‍പ്പ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​ണ്. അ​തി​ന​നു​സ​രി​ച്ചാ​ണ് അ​വ​ര്‍ വ്യ​ക്തി​ക​ളെ​യാ​യാ​ലും വ​സ്തു​ക്ക​ളെ​യാ​യാ​ലും നോ​ക്കി​ക്കാ​ണു​ക. ഈ ​ചി​ത്രം ര​മ​ണീ​യ​മാ​ണെ​ന്നു പ ​റ​യു​ന്ന​തി​ന്‍റെ അ​ര്‍ത്ഥം ചി​ത്ര​ത്തി​നെ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടെ​ന്ന​ല്ല. പി​ന്നെ​യോ, പ​റ​യു​ന്ന ആ​ളി​ന്‍റെ മ​ന​സി​ല്‍ അ​ത് ആ​ന​ന്ദ​മു​ള​വാ​ക്കു​ന്നു എ​ന്നു മാ​ത്രം. ഒ​രു ക​ലാ​വ​സ്തു സു​ന്ദ​ര​മാ​ണെ​ന്നോ അ​ല്ലെ​ന്നോ പ​റ​യു​മ്പോ​ള്‍ നാം ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ന​മു​ക്കു സു​ഖ​മോ അ​സു​ഖ​മോ ഉ​ണ്ടാ​കു​ന്നു എ​ന്ന​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. അ​തു​കൊ​ണ്ടാ​ണ് ഒ​രേ വ​സ്തു​വി​നെ​ക്കു​റി​ച്ചു​ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. സൗ​ന്ദ​ര്യം വ​സ്തു​വി​ലാ​ണു സ്ഥി​തി​ചെ​യ്യു​ന്ന​തെ​ങ്കി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യു​മി​ല്ല. അ​തു കാ​ണു​ന്ന​വ​രൊ​ക്കെ അ​തി​നെ അ​ഭി​ന​ന്ദി​ച്ചേ മ​തി​യാ​വൂ. പ​ക്ഷേ, സൗ​ന്ദ​ര്യാ​വ​ബോ​ധം അ​വ​ന​വ​ന്‍റെ മ​നോ​വി​കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള തീ​ര്‍പ്പാ​യ​തു​കൊ​ണ്ട് പ​ല​ര്‍ക്കും പ​ല​വി​ധ​ത്തി​ല്‍ തോ​ന്നാ​നി​ട​യു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ക​ലാ​ലോ​ക​ത്തി​ല്‍ ഇ​ത്ര​മാ​ത്രം ക​ല​ഹ​ങ്ങ​ള്‍ കാ​ണു​ന്ന​ത്. വി​മ​ര്‍ശ​ക​ന്മാ​ര്‍ ക​ലാ​വ​സ്തു​ക്ക​ളെ​യ​ല്ല വി​മ​ര്‍ശി​ക്കു​ന്ന​ത്, അ​വ​ര​വ​രു​ടെ മ​നോ​വി​കാ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ്. ഏ​റ്റ​വും അ​ധി​കം ജ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും അ​ധി​കം ആ​ന​ന്ദം ഉ​ള​വാ​ക്കു​ന്ന ക​ലാ​വ​സ്തു ഏ​തോ അ​താ​ണ് ഏ​റ്റ​വും സു​ന്ദ​ര​മാ​യ വ​സ്തു. ഇ​ങ്ങ​നെ​യാ​ണ് സൗ​ന്ദ​ര്യ​ത്തി​നു പൊ​തു​വേ ന​ല്‍കു​ന്ന നി​ര്‍വ​ച​നം. എ​ന്നാ​ല്‍ എ​ല്ലാ​വ​രു​ടെ​യും ആ​സ്വാ​ദ​ന​ത്തി​ല്‍ ത​ന്നെ യ​ഥാ​ര്‍ഥ സൗ​ന്ദ​ര്യം ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നു ജാ​ന്‍ വാ​ല്‍സ്ന​ര്‍ പ​റ​യു​ന്നു.
ആ​സ്വ​ദി​ക്കു​ന്ന​ത് സൗ​ന്ദ​ര്യം..​ആ​സ്വ​ദി​ക്ക​പ്പെ​ടു​ന്ന​തും സൗ​ന്ദ​ര്യം

സൗ​ന്ദ​ര്യാ​സ്വാ​ദ​ന​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ര​ണ്ടു ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് സെ​മി​യോ​റ്റി​ക് സ്കി​ന്‍ തി​യ​റി എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച യ​ന്‍സീ​ന്‍ നെ​ദ​ര്‍ഗാ​ഡ് വ്യ​ക്ത​മാ​ക്കു​ന്നു. ആ​സ്വ​ദി​ക്കു​ന്ന​തൊ​ന്ന്. ആ​സ്വ​ദി​ക്ക​പ്പെ​ടു​ന്ന​ത് മ​റ്റൊ​ന്ന്. സൗ​ന്ദ​ര്യം മ​ന​സി​ല്‍ മാ​ത്ര​മാ​ണു സ്ഥി​തി ചെ​യ്യു​ന്ന​തെ​ങ്കി​ല്‍, സൗ​ന്ദ​ര്യാ​സ്വാ​ദ​ന​മെ​ന്ന​തി​നു മ​ന​സു സ്വ​യം ആ​സ്വ​ദി​ക്കു​ന്നു എ​ന്നേ അ​ര്‍ത്ഥ​മു​ള്ളൂ. പ​ക്ഷേ, മ​ന​സ് ആ​സ്വ​ദി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്. വൈ​രൂ​പ്യ​ത്തി​ല്‍ അ​ത് അ​വ​ജ്ഞ ഉ​ള്‍ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്നു.
്‍ ന​മ്മോ​ടു​ള്ള മ​റ്റു​ള്ള​വ​രു​ടെ പെ​രു​മാ​റ്റം ന​മ്മ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​രീ​തി​യി​ല്‍ ആ​കു​ന്നി​ല്ല. എ​ത്ര ക​ഴി​വു​ള്ള​വ​നും, സൗ​ന്ദ​ര്യ​മു​ള്ള​വ​ര്‍ക്കും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ഈ ​അ​വ​സ്ഥ ത​ന്നെ ആ​കാ​ര​ഭം​ഗി​യ​ല്ല സൗ​ന്ദ​ര്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. മ​റ്റൊ​രു കാ​ര്യം ഏ​തെ​ങ്കി​ലും രോ​ഗാ​വ​സ്ഥ മൂ​ലം ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന അ​ട​യാ​ള​ങ്ങ​ള്‍, പാ​ടു​ക​ള്‍, ത​ടി​പ്പ് ഇ​തെ​ല്ലാം കാ​ണു​ന്ന​വ​ര്‍ക്ക് അ​രോ​ച​ക​മാ​യി തോ​ന്നു​മെ​ങ്കി​ലും രോ​ഗി​ക്ക് ഇ​ത് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​രം ആ​ളു​ക​ളെ നാം ​അ​വ​ജ്ഞ​യോ​ടെ നോ​ക്കി​ക്കാ​ണു​ന്നു. ഇ​തും ആ​സ്വാ​ദ​ന​ത്തി​ന്‍റെ പ്ര​ശ്നം ത​ന്നെ.

പ​റ​ഞ്ഞും അ​റി​ഞ്ഞും പ​ഠ​നം
സൗ​ന്ദ​ര്യ​സ​ങ്ക​ല്‍പ്പം അ​നു​ദി​ന ജീ​വി​ത​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ശി​ല്‍പ​ശാ​ല പ്ര​ധാ​ന​മാ​യും 10 ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. സെ​മി​നാ​റു​ക​ളും ഗ്രൂ​പ്പ് ആ​ക്റ്റി​വി​റ്റി​യു​മെ​ല്ലാം ന​ന്നാ​യി ആ​സ്വ​ദി​ച്ച് പ​ഠി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നാ​യി​രു​ന്നു ആ​ദ്യ ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​ഭി​പ്രാ​യം. ത​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ സ​ങ്ക​ല്‍പ്പ​ങ്ങ​ള്‍, സം​സ്കാ​രി​ക​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യും ഡെ​ന്‍മാ​ര്‍ക്കി​ല്‍ നി​ന്നെ​ത്തി​യ സം​ഘം വി​ശ​ദ​മാ​യി പ​ഠി​ച്ചു. സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ഉ​പ​യോ​ഗ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യും ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കൊ​പ്പം അ​വ​രും പ​ങ്കു​ചേ​ര്‍ന്നു. ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കോ​ലം, മ​ല​യാ​ളി​യു​ടെ പൂ​ക്ക​ളം, ക​ഥ​ക​ളി, പീ​ലി​വി​രി​ച്ച് നൃ​ത്ത​മാ​ടു​ന്ന മ​യി​ല്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​തി​നി​ധി​ക​ള്‍ ത​ന്നെ വ​ര​ച്ച് സം​ഘ​ത്തി​ന് മു​ന്നി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു.