FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

Thursday, Nov 9, 2017,12:27 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. അന്തര്‍ സംസ്ഥാന സ്വഭാവമുള്ള കേസല്ലാത്തതിനാലാണ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ സി.ബി.ഐയുടെ നിലപാടിനെതിരെ കടുത്ത അതൃപതിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്.

ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റെ ഹര്‍ജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയും പരിഗണിക്കുമ്പോഴാണ് സി.ബി.ഐ കോടതിയെ നിലപാട് അറിയിച്ചത്. സിബിഐ കേസ് ഏറ്റെടുക്കാത്ത പക്ഷം സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച സമയയത്ത് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

നവംബര്‍ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ ജൂണില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.