FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Top News

നൃ​ത്ത ചക്രവർത്തിനി​ക്ക് ആ​ദ​രം

Thursday, Nov 9, 2017,9:52 IST By പ്രത്യേക ലേഖിക A A A

നൃ​ത്ത ചക്രവർത്തി​നി… കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണു​ക​ളി​ൽ വി​സ്മ​യ​ലോ​കം തീ​ർ​ത്തൊ​രു ന​ർ​ത്ത​കി… ഇ​ന്ന​ലെ ഗൂ​ഗി​ൾ ഓ​പ്പ​ൺ ചെ​യ്ത​വ​രെ​യെ​ല്ലാം ത​ബ​ല​യു​ടെ​യും സി​ത്താ​റി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ൽ​ക്കു​ന്ന ഈ ​ന​ർ​ത്ത​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. കോ​ൽ​ക്ക​ത്ത​ക്കാ​രി​യാ​യ ക​ഥ​ക് ന​ർ​ത്ത​കി സി​താ​ര ദേ​വി​യു​ടെ 97ാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് ഗൂ​ഗി​ൾ ഡൂ​ഡി​ളി​ൽ സി​ത്താ​ര ദേ​വി​യു​ടെ ചി​ത്രം ന​ൽ​കി ആ​ദ​രി​ച്ച​ത്.

1920 ലെ ​ഒ​രു ന​വം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു സി​ത്താ​ര കോ​ൽ​ക്ക​ത്തി​യി​ൽ ജ​നി​ച്ച​ത്. ധ​ന​ല​ക്ഷ്മി​യെ​ന്നാ​യി​രു​ന്നു കു​ട്ടി​ക്കാ​ല​ത്തെ പേ​ര്. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ക​ഥ​കി​ന്‍റെ ലോ​ക​ത്തി​ൽ സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്തി​യ ന​ർ​ത്ത​കി​യാ​ണ് സി​ത്താ​ര. ര​വീ​ന്ദ്ര നാ​ഥ ട​ഗോ​റി​ന്‍റെ വ​രെ മ​നം ക​വ​ർ​ന്ന ഈ ​ന​ർ​ത്ത​കി​യെ നൃ​ത്ത ചക്രവർത്തിനി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്.
ആ ​വി​ശേ​ഷ​ണം ഒ​ട്ടും അ​തി​ശ​യി​പ്പി​ക്കു​ന്ന​തു​മ​ല്ലെ​ന്നു സി​ത്താ​ര​യു​ടെ നൃ​ത്ത​ജീ​വി​തം തെ​ളി​യി​ച്ചു. നൃ​ത്ത സാ​മ്രാ​ജി​നി​യെ​ന്നു സി​ത്താ​ര​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് അ​വ​ർ​ക്ക് വെ​റും പ​തി​നാ​റു​വ​യ​സു​ള്ള​പ്പോ​ഴാ​ണ്. ആ​റ്പ​തി​റ്റാ​ണ്ട് നീ​ണ്ട ക​ലാ​സ​പ​ര്യ​യി​ലൂ​ടെ ക​ഥ​ക് ഇ​തി​ഹാ​സ​മെ​ന്നും ക​ഥ​കി​ന്‍റെ രാ​ജ്ഞി​യെ​ന്നു​മൊ​ക്കെ പേ​രെ​ടു​ത്ത ന​ർ​ത്ത​കി​യാ​ണ് സി​ത്താ​രാ​ദേ​വി.

ക​ഥ​ക് ന​ർ​ത്ത​ക​നും സം​സ്കൃ​ത പ​ണ്ഡി​ത​നു​മാ​യ പി​താ​വ് സു​ഖ്ദേ​വ് മ​ഹാ​രാ​ജി​ൽ നി​ന്നാ​ണ് നൃ​ത്തി​ന്‍റെ ആ​ദ്യ​ചു​വ​ടു​ക​ൾ സി​ത്താ​ര പ​ഠി​ച്ചു തു​ട​ങ്ങു​ന്ന​ത്. അ​ക്കാ​ല​ത്തെ യാ​ഥാ​സ്ഥി​തി​ക​സ​മൂ​ഹ​ത്തി​ന്‍റെ ക​ടു​ത്ത എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് സു​ഖ് ദേ​വും കു​ടും​ബ​വും ക​ലാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
നോ​പ്പാ​ൾ രാ​ജ​കു​ടും​ബാം​ഗ​മാ​യ മ​ത്സ്യ കു​മാ​രി​യാ​ണ് സി​ത്താ​ര​യു​ടെ അ​മ്മ. സി​ത്താ​ര​ദേ​വി​ക്ക് 11 വ​യ​സു​ള്ള​പ്പോ​ൾ കു​ടും​ബം മും​ബൈ​യി​ലേ​ക്ക് കു​ടി​യേ​റി. അ​വി​ടെ​വെ​ച്ച് നൃ​ത്ത​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​വീ​ണ്യം നേ​ടി​യ സി​താ​ര, ക​ഥ​കി​നെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ​ത്തി​ച്ചു.

വി​സ്മൃ​തി​യി​ലാ​കാ​റാ​യ പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ടാ​ഗോ​റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സു​ഖ്ദേ​വ് മ​ഹാ​രാ​ജ് ക​ഥ​ക് നൃ​ത്ത​ത്തി​ന്‍റെ പ്ര​ച​ര​ണ​ത്തി​ൽ ശ്ര​ദ്ധി​ച്ചു. അ​ക്കാ​ല​ത്ത് ദേ​വ​ദാ​സീ​നൃ​ത്ത​മെ​ന്ന നി​ല​യി​ലാ​യി​രു​ന്ന ക​ഥ​കി​നെ സു​ഖ്ദേ​വ് അ​തി​ന്‍റെ ഉ​ള്ള​ട​ക്കം പ​രി​ഷ്ക​രി​ച്ച് പ്ര​ബ​ല​മാ​ക്കി.

ആ ​ക​ലാ​രൂ​പം സ്വ​ന്തം മ​ക്ക​ളെ​യും അ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ക‍യാ​യി​രു​ന്നു. ദേ​വ​ദാ​സീ​നൃ​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​ന്ന നി​ല​യി​ൽ സ​മു​ദാ​യ​ത്തി​ൽ നി​ന്നും കു​ടും​ബം ഒ​റ്റ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മും​ബൈ​യി​ലേ​ക്ക് പോ​കു​ന്ന​ത്. ടാ​ഗോ​റി​ന് മു​ന്നി​ൽ മാ​ത്ര​മ​ല്ല സ​രോ​ജി​നി നാ​യി​ഡു​വി​നെ പോ​ലെ നി​ര​വ​ധി പ്ര​ശ​സ്ത​ർ​ക്കു മു​ന്നി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​ൻ സി​ത്താ​ര​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചു.
ആ​ദ്യ​കാ​ല​ത്ത് ഒ​ട്ടേ​റെ ഹി​ന്ദി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും സി​ത്താ​ര അ​ഭി​ന​യി​ച്ചു. ക​ഥ​കി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ച സി​ത്താ​ര ഒ​രു ഹി​ന്ദി സി​നി​മ​യി​ൽ ക​ഥ​ക് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ഖ്യാ​ത​മാ​യ മ​ദ​ർ ഇ​ന്ത്യ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലെ ഹോ​ളി നൃ​ത്ത​ത്തോ​ടെ സി​നി​മാ​ഭി​ന​യം ഇ​വ​ർ അ​വ​സാ​നി​പ്പി​ച്ചു.
രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി നാ​ടു​ക​ളി​ൽ ഇ​വ​ർ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഥ​ക് മാ​ത്ര​മാ​യി​രു​ന്നി​ല്ല സി​ത്താ​ര​യു​ടെ ലോ​കം. ഭ​ര​ത​നാ​ട്യ​ത്തി​ലും സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്തി​യ ന​ർ​ത്ത​കി​യാ​യി​രു​ന്നു ഇ​വ​ർ.

ഫോ​ക്ക് ഡാ​ൻ​സും ഇ​വ​ർ പ​ഠി​ച്ചി​രു​ന്നു. വി​ദേ​ശ​നൃ​ത്ത​ങ്ങ​ളോ​ടും ഇ​വ​ർ എ​ന്നും അ​തി​യാ​യ താ​ത്പ്പ​ര്യം കാ​ണി​ച്ചി​രു​ന്നു. റ​ഷ്യ​ൻ ബാ​ലെ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ​നൃ​ത്ത​ങ്ങ​ൾ ഇ​വ​ർ പ​ഠി​ച്ചി​ട്ടു​ണ്ട്.
ബോ​ളി​വു​ഡി​ലെ പ്ര​ഗ​ൽ​ഭ സം​വി​ധാ​യ​ക​ൻ കെ. ​ആ​സി​ഫാ​ണ് സി​ത്താ​രാ​ദേ​വി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്. പി​ന്നീ​ട് ച​ല​ച്ചി​ത്ര​നി​ർ​മാ​താ​വ് പ്ര​താ​പ് ബാ​രോ​ട്ടി​നെ വി​വാ​ഹം ക​ഴി​ച്ചു. പ​ക്ഷേ ര​ണ്ടു വി​വാ​ഹ​ങ്ങ​ളും പ​രാ​ജ​യ​മാ​യി​രു​ന്നു.

2002ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും സി​താ​രാ​ദേ​വി അ​ത് നി​ര​സി​ച്ചു. ക​ഥ​ക് ക​ലാ​രൂ​പ​ത്തി​ന് ഭാ​ര​ത​ര​ത്ന പു​ര​സ്കാ​ര​ത്തി​ൽ കു​റ​ഞ്ഞ ഒ​ന്നും സ്വീ​ക​രി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഇ​ത്. നി​ല​പാ​ടു​ക​ളി​ലും എ​ന്നും ശ​ക്ത​യാ​യി​രു​ന്നു സി​ത്താ​ര ദേ​വി.

പ​ത്മ​ശ്രീ, കേ​ന്ദ്ര സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്, കാ​ളി​ദാ​സ സ​മ്മാ​ൻ ആ​ജീ​വ​നാ​ന്ത നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര​സ​ര്ക്കാ​റി​ന്‍റെ പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. 2014 ൽ ​മ​റ്റൊ​രു ന​വം​ബ​റി​ലാ​ണ് സി​താ​ര ദേ​വി അ​ന്ത​രി​ച്ച​ത്.