FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Crime

സോളാർ കമ്മീഷന്‍റെ പ്രധാന കണ്ടെത്തലുകൾ

Thursday, Nov 9, 2017,12:52 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വിവാദങ്ങൾക്കും ലൈംഗീക ആരോപണങ്ങൾക്കും ഏറെ വാഗ്വാദങ്ങൾക്കും വഴിമരുന്നിട്ട സോളാര്‍ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. സരിത എസ്. നായരുടെ ടീം സോളാറിന്‍റെ തട്ടിപ്പിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്‍റെ ഓഫീസും സഹായിച്ചുവെന്നാണ് കമ്മീഷന്‍റെ പ്രധാന കണ്ടെത്തല്‍.

ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അന്വേഷണ സംഘവും ശ്രമിച്ചുവെന്നും മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ കേസിൽ നിന്നും രക്ഷിച്ചെടുക്കാൻ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സരിതയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് കമ്മീഷന്‍റെ കണ്ടെത്തലുകള്‍. സ്ത്രീപീഡനം സംബന്ധിച്ച് കമ്മീഷന്‍റെ സ്വന്തം നിഗമനങ്ങളില്ല. അതേസമയം, സരിതയുടെ കത്തിലെ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാൽ പീഡനക്കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജിയുടെ നിയമോപദേശം ലഭിച്ചതോടെ, സരിതയുർത്തിയ ലൈംഗീക ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയി. കേസെടുത്ത് അന്വേഷിക്കുന്നതിനു പകരം പ്രാഥമിക അന്വേഷണം നടത്തുമെന്ന് മാത്രമാണ് നിയമസഭയില്‍ വെച്ച നടപടി റിപ്പോര്‍ട്ടിലുള്ളത്.