FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
Nri

സൗദിയില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം കണ്ടെത്താൻ ആധുനിക ക്യാമറകള്‍ സ്ഥാപിക്കുന്നു

Thursday, Nov 9, 2017,19:06 IST By മെട്രൊ വാർത്ത A A A

റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരെയും പിടികൂടാനായി പ്രത്യേക ക്യാമറകൾ സൗദിയിലെ റോഡുകളിൽ സ്ഥാപിക്കുന്നു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന അത്യാന്താധുനിക ക്യാമറകളാണ് രാജ്യത്തെ റോഡുകളിൽ സ്ഥാപിക്കുന്നതെന്ന് ട്രാഫിക് മന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അമിത വേഗത കഴിഞ്ഞാൽ സൗദിയിലെ റോഡപകടങ്ങൾക്ക് പ്രധാന കാരണം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.