FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

കണ്ണൂരിൽ വീട്ടമ്മ സ്വയം കഴുത്തറുത്ത് മരിച്ചു

Friday, Nov 10, 2017,13:26 IST By സ്വന്തം ലേഖകൻ A A A

തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പിൽ വീട്ടമ്മ സ്വയം കഴുത്തറത്ത് മരിച്ചു. താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യേരിയിലെ പുഴക്കര രാമചന്ദ്രന്‍റെ ഭാര്യ തങ്കമണി (48)യാണ് കഴുത്തറുത്ത് മരിച്ചത്. ടൈഫോയിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശുചിമുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ ബലമായി തുറക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ഇവർ കൃത്യം നടത്തിയത്. പിന്നീട് പൊലീസെത്തി തങ്കമണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു.