FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Cinema

കോളിവുഡിനെ കീ​ഴ​ട​ക്കി മ​ല​യാ​ളി സു​ന്ദ​രി​ക​ൾ

Friday, Nov 10, 2017,1:38 IST By സ്വന്തം ലേഖകൻ A A A

മ​ല​യാ​ളി ന​ടി​മാ​ർ അ​ന്യ​ഭാ​ഷ​യി​ലേ​ക്കു ചേ​ക്കേ​റു​ന്ന​തു പു​തു​മ​യ​ല്ല. സ്വ​ന്തം ഭാ​ഷ​യു​ടെ അ​തി​ർ​ത്തി​ക​ൾ മ​റി​ക​ട​ന്ന് അ​ന്യ​ഭാ​ഷ​യി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ നി​ര​വ​ധി ന​ടി​മാ​രു​ണ്ട്. ഇ​പ്പോ​ൾ തെ​ലു​ങ്കു സി​നി​മാ​ലോ​ക​ത്ത്െ മ​ല​യാ​ളി സു​ന്ദ​രി​മാ​ർ അ​ട​ക്കി വാ​ഴു​ക​യാ​ണ്. തെ​ലു​ങ്കി​ൽ റി​ലീ​സാ​വു​ന്ന ഏ​തു ചി​ത്ര​മെ​ടു​ത്താ​ലും അ​തി​ലൊ​രു മ​ല​യാ​ളി സാ​ന്നി​ധ്യം കാ​ണാ​നാ​കും. രാ​ധ മു​ത​ൽ ന​യ​ൻ​താ​രെ വ​രെ​യും, ശോ​ഭ​ന മു​ത​ൽ നി​ത്യ മേ​നോ​ൻ വ​രെ​യും അ​ഭി​ന​യ​മി​ക​വാ​ൽ തെ​ലു​ങ്കി​ന്‍റെ അ​ഭ്ര​പാ​ളി​യെ കോ​രിത്ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ൽ കീ​ർ​ത്തി സു​രേ​ഷും തെ​ലു​ങ്കി​ൽ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​മാ​യി വേ​രു​റ​പ്പി​ക്കു​ക​യാ​ണ്.
എ​ല്ലാ​ക്കാ​ല​ത്തും തെ​ലു​ങ്ക് സി​നി​മ​യി​ൽ മ​ല​യാ​ളി ന​ടി​മാ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം ന​ടി​മാ​ർ ഒ​രേ​സ​മ​യ​ത്തു ത​ന്നെ തെ​ലു​ങ്ക് സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ഇ​താ​ദ്യം. തെ​ലു​ങ്കി​ലെ ടോ​പ്പ് ടെ​ൻ ലി​സ്റ്റി​ലൊ​ക്കെ മ​ല​യാ​ളി ന​ടി​മാ​ർ ഇ​ടം​പി​ടി​ച്ചു ക​ഴി​ഞ്ഞു. മി​ക്ക​വ​രും അ​ഭി​ന​യ​ശേ​ഷി കൊ​ണ്ടാ​ണ് സി​നി​മാ​ലോ​ക​ത്തു പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്നു​റ​പ്പി​ച്ചി​ട്ടു​ള്ള ന​ടി​മാ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​ഭി​ന​യ​ശേ​ഷി തെ​ളി​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ത​ന്നെ ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലേ​ക്കി​ല്ല എ​ന്ന വാ​ശി അ​വ​രെ തെ​ലു​ങ്കി​ൽ നി​ന്നും പു​റ​ത്താ​ക്കു​ന്നി​ല്ല. അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, നി​വേ​ദ തോ​മ​സ്, കീ​ർ​ത്തി സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ക്വ​ത​യാ​ർ​ന്ന അ​ഭി​ന​യ​ത്താ​ൽ തെ​ലു​ങ്ക് സി​നി​മ​യെ വി​സ്മ​യി​പ്പി​ക്കു​ന്നു. മഞ്ജിമ മോഹനും തെലുങ്കിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു
തെ​ലു​ങ്കി​ൽ മ​ല​യാ​ളി പെ​ൺ​കൊ​ടി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​വു​ന്ന​തു വി​ദേ​ശ മ​ല​യാ​ളി​ക​ളാ​ണെ​ന്ന​തു മ​റ്റൊ​രു കൗ​തു​കം. നാ​ട​ൻ സു​ന്ദ​രി​മാ​ർ​ക്കൊ​പ്പം ഫോ​റി​ൻ മ​ല​യാ​ളി സു​ന്ദ​രി​മാ​രും തെ​ലു​ങ്കി​നെ ത​ട്ട​ക​മാ​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​ക്കാ​രി​യാ​യ അ​നു ഇ​മ്മാ​നു​വേ​ലാ​ണ് ഇ​ക്കൂ​ട്ട​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി. 2016ൽ ​മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു തെ​ലു​ങ്കി​ൽ എ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ൽ സ്വ​പ്ന​സ​ഞ്ചാ​രി, ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്നീ ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം തെ​ലു​ങ്കി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ തെ​ലു​ങ്കി​ൽ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​ണ്ട്. മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളു​ടെ മ​ക​ളാ​യ കാ​ത​റി​ൻ ട്രീ​സ ദു​ബാ​യി​ൽ നി​ന്നു​മാ​ണ് സി​നി​മാ​ലോ​ക​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്. ക​ന്ന​ഡ​യി​ലാ​യി​രു​ന്നു സി​നി​മ​യി​ലെ അ​ര​ങ്ങേ​റ്റം. അ​തി​നു​ശേ​ഷം ദ ​ത്രി​ല്ല​ർ, ഉ​പ്പു​ക​ണ്ടം ബ്ര​ദേ​ഴ്സ് ബാ​ക് ഇ​ൻ ആ​ക്ഷ​ൻ എ​ന്നീ മ​ല​യാ​ള​സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. 2013ൽ ​ച​മ്മ​ക്ക് ച​ലോ എ​ന്ന സി​നി​മ​യി​ലൂ​ടെ തെ​ലു​ങ്കി​ലു​മെ​ത്തി. തി​രു​വ​ല്ല​യി​ൽ കു​ടും​ബ​വേ​രു​ക​ളു​ള്ള പ്രി​യാ ലാ​ലും തെ​ലു​ങ്കി​ൽ തെ​ളി​ഞ്ഞു വ​രി​ക​യാ​ണ്. ജ​ന​ക​ൻ, ലോ​ർ​ഡ് ലി​വി​ങ്സ്റ്റ​ൺ 7000 ക​ണ്ടി എ​ന്നീ മ​ല​യാ​ള സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച പ്രി​യ 2017ൽ ​ഗു​വ ഗു​ർ​ണി​ക്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരവും മലയാളിയായ നയൻതാരയാണ്. അടുത്തിടെ ഒരു ചിത്രത്തിനായി വൻ തുകയാണ് നയൻതാര ആവശ്യപ്പെട്ടത്. ഇതു കൊടുക്കാൻ നിർമാതാവ് തയ്യാറായെന്നും വാർത്തകളുണ്ട്.
ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു നാ​ട​ൻ സു​ന്ദ​രി​മാ​ർ നീ​ര​സം കാ​ണി​ക്കു​മ്പോ​ൾ, മ​ല​യാ​ളി എ​ൻ​ആ​ർ​ഐ ന​ടി​മാ​ർ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്ത് മ​ല​യാ​ളി ന​ടി​മാ​രും, എ​ൻ​ആ​ർ​ഐ ന​ടി​മാ​രും ത​മ്മി​ലു​ള്ള മ​ൽ​സ​രം മു​റു​കു​ക​യാ​ണ്.