FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Sports

ദേശീയ ജൂനിയർ സ്കൂൾ കായികമേള കേ​ര​ളം ന​യി​ക്കു​ന്നു

Friday, Nov 10, 2017,10:51 IST By മെട്രൊ വാർത്ത A A A

ഭോ​പാ​ൽ: ദേ​ശീ​യ സ്കൂ​ൾ ജൂ​നി​യ​ർ മീ​റ്റി​ന്‍റെ ആ​ദ്യ​ദി​നം പി​റ​കോ​ട്ട് പോ​യ കേ​ര​ളം ര​ണ്ടാം​ദി​നം ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. അ​ഞ്ച് സ്വ​ർ​ണ​വും ര​ണ്ട് വെ​ങ്ക​ല​വു​മാ​ണ് 63ാം ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം ദി​നം മാ​ത്രം കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ മെ​ഡ​ൽ​പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും കേ​ര​ള​ത്തി​ന് സാ​ധി​ച്ചു. ആ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്പു​ട്ടി​ലും, പോ​ള്‍ വോ​ള്‍ട്ടി​ലും ലോ​ങ്ജം​പി​ലും ഇ​ന്ന് റെ​ക്കോ​ഡ് പി​റ​ന്നു. പെ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ൽ സ്വ​ര്‍ണ​വും വെ​ള്ളി​യും നേ​ടി​യ ആ​ന്‍സി സോ​ജ​നും സാ​ന്ദ്ര ബാ​ബു​വും 5.94 മീ​റ്റ​റി​ല്‍ റെ​ക്കോ​ഡി​ട്ടു. മീ​റ്റി​ന്‍റെ വേ​ഗ​ക്കാ​രി​പ്പ​ട്ട​മ​ണി​ഞ്ഞ് ആ​ന്‍സി ആ​ദ്യ ഇ​ര​ട്ട​സ്വ​ര്‍ണ​ക്കാ​രി​യു​മാ​യി. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് 33 പോ​യി​ന്‍റാ​യി കേ​ര​ള​ത്തി​ന്. 17 പോ​യി​ന്‍റു​ള്ള ത​മി​ഴ്നാ​ടാ​ണ് ര​ണ്ടാ​മ​ത്. ഡ​ല്‍ഹി 12 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​ത് നി​ൽ​ക്കു​ന്നു.

പാ​ല​ക്കാ​ടു​കാരി സി. ​ചാ​ന്ദ്നി​യാ​ണ് ര​ണ്ടാം​ദി​നം കേ​ര​ള​ത്തി​ന്‍റെ സ്വ​ർ​ണ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. 4.41.27 സെ​ക്ക​ൻ​ഡി​ൽ ചാ​ന്ദ്നി മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി. ഗു​ജ​റാ​ത്തി​ന്‍റെ കാ​തി​രി​യ ശ്ര​ദ്ധ (4.43.79) വെ​ള്ളി​യും ഉ​ത്ത​ര​പ്ര​ദേ​ശി​ന്‍റെ അ​ന്‍റി​മ പാ​ല്‍ (4.43.84) വെ​ങ്ക​ല​വും നേ​ടി. കേ​ര​ള​ത്തി​ന്‍റ ത​ന്നെ മി​ന്നു പി. ​റോ​യ് 4. 47.23 സെ​ക്ക​ൻ​ഡി​ല്‍ നാ​ലാ​മ​താ​യി.

ആ​ൻ​സി​യാ​ണ് ര​ണ്ടാം​ദി​നം കേ​ര​ള​ത്തി​ന് ര​ണ്ടാം സ്വ​ർ​ണം നേ​ടി​കൊ​ടു​ത്ത​ത്. പാ​ലാ സ്കൂ​ൾ​കാ​യി​കോ​ത്സ​വം ലോ​ങ്ജം​പി​ൽ ന​ഷ്ട​മാ​യ സ്വ​ർ​ണം ആ​ൻ​സി സാ​ന്ദ്ര​യി​ൽ നി​ന്ന് തി​രി​ച്ചെ​ടു​ത്തു. നൂ​റു മീ​റ്റ​റി​ൽ​കൂ​ടി ആ​ൻ​സി സ്വ​ർ​ണം നേ​ടി​യ​തോ​ടെ വ്യ​ക്തി​ഗ​ത​നേ​ട്ടം ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. 12.43 സെ​ക്ക​ന്‍ഡി​ലാ​ണ് നാ​ട്ടി​ക​ക്കാ​രി ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ടു​ത്ത പോ​രാ​ട്ട​ത്തി​ല്‍ ഫോ​ട്ടോ ഫി​നി​ഷി​ല്‍ മ​ഹാ​രാ​ഷ്ട്ര​യു​ടെ അ​വ​ന്തി​ക ന​രാ​ലെ​യെ (12.47) മൂ​ന്നാ​മ​താ​ക്കി പി.ഡി. അ​ഞ്ജ​ലി (12.46) വെ​ള്ളി​യ​ണി​ഞ്ഞു. നി​ല​വി​ലെ ജേ​താ​വ് മ​ഹാ​രാ​ഷ്ട്ര​യു​ടെ ത​ചാ​യി ബ​മാ​ന​യെ ഏ​റെ പി​റ​കി​ലാ​ക്കി​യാ​ണ് ഒ​റ്റ​ലാ​പ്പി​ൽ പ്രി​സ്കി​ല്ല സ്വ​ർ​ണം നേ​ടി​യ​ത്. താ​യി​യു​ടെ ക​ടു​ത്ത വെ​ല്ലു​വി​ളി അ​വ​സാ​ന അ​മ്പ​തു​മീ​റ്റ​റി​ലെ ഗം​ഭീ​ര കു​തി​പ്പി​ല്‍ ഈ ​പ​ത്ത​നം​തി​ട്ട​ക്കാ​രി അ​വ​സാ​നി​പ്പി​ച്ചു (56.79). താ​യി 57.08 സെ​ക്ക​ന്‍ഡി​ല്‍ ര​ണ്ടാ​മ​താ​യി. ഡ​ല്‍ഹി​യു​ടെ പാ​യ​ല്‍ വോ​ഹ്റ (57.35)യ്ക്കാ​ണ് വെ​ങ്ക​ലം. കേ​ര​ള​ത്തി​ന്‍റെ എ.​എ​സ്. സാ​ന്ദ്ര (59.66) അ​ഞ്ചാ​മ​താ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.

ആ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ലും അ​ഭി​ഷേ​കി​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ഹീ​റ്റ്സി​ല്‍ മി​ക​ച്ച സ​മ​യം​കു​റി​ച്ചി​രു​ന്ന ക​ര്‍ണാ​ട​ക​യു​ടെ റി​ന്‍സ് ജോ​സ​ഫി​നെ (50.03)യാ​ണ് അ​ഭി​ഷേ​ക് പി​ന്ത​ള്ളി​യ​ത്. 49.02 സെ​ക്ക​ന്‍ഡി​ല്‍ അ​ഭി​ഷേ​ക് അ​വ​സാ​ന​വ​ര​ക​ട​ന്നു. ഡ​ല്‍ഹി​യു​ടെ അ​ന്‍ശു​ള്‍ 50.93 സെ​ക്ക​ന്‍ഡി​ല്‍ വെ​ങ്ക​ലം​നേ​ടി​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ന്‍റെ എ​സ്. കി​ര​ണ്‍ 51.72 സെ​ക്ക​ന്‍ഡി​ല്‍ ആ​റാ​മ​താ​യി.
ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഡ​ല്‍ഹി​യു​ടെ നി​സാ​ര്‍ അ​ഹ​മ്മ​ദ് 10.76 സെ​ക്ക​ന്‍ഡി​ല്‍ വേ​ഗ​ക്കാ​ര​നാ​യി. മ​ഹാ​രാ​ഷ്ട്ര​യു​ടെ ക​ര​ണ്‍ ഹെ​ഗി​സ്തെ (10.84 സെ.) ​വെ​ള്ളി​യും ക​ര്‍ണാ​ട​ക​യു​ടെ വി.​എ. ശ​ശി​കാ​ന്ത് (10.85 സെ.) ​വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

ആ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ല്‍ ഹ​രി​യാ​ന​യു​ടെ ഭൂ​പേ​ന്ദ​ര്‍ സി​ങ് 7.21 മീ​റ്റ​റി​ല്‍ റെ​ക്കോ​ഡ് ദൂ​രം​താ​ണ്ടി. 2009ല്‍ ​ഡ​ല്‍ഹി​യു​ടെ അ​ങ്കി​ത് ശ​ര്‍മ ചാ​ടി​യ 7.16 മീ​റ്റ​റാ​ണ് ഭൂ​പേ​ന്ദ​ർ സി​ങ് മ​റി​ട​ക​ട​ന്ന​ത്. 7.08 മീ​റ്റ​റി​ല്‍ മു​ഹ​മ​ദ് ഷാ​രൂ​ഖ് ര​ണ്ടാ​മ​തും കു​ശാ​ല്‍ സി​ങ് (6.91 മീ.) ​മൂ​ന്നാ​മ​തു​മെ​ത്തി. കേ​ര​ള​ത്തി​ന്‍റെ ആ​കാ​ശ് എം. ​വ​ര്‍ഗീ​സ് 6.88 മീ​റ്റ​റി​ല്‍ നാ​ലാ​മ​തും കെ.​എം. ശ്രീ​കാ​ന്ത് 6.61 മീ​റ്റ​റി​ല്‍ ഒ​മ്പ​താ​മ​തും. ആ​യി. ആ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്പു​ട്ടി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​രും നി​ല​വി​ലെ റെ​ക്കോ​ഡ് മ​റി​ക​ട​ന്നു. വി​ദ്യാ​ഭാ​ര​തി​യു​ടെ അ​ഭി​ഷേ​ക് സി​ങ് 18.84 മീ​റ്റ​റി​ല്‍ സ്വ​ര്‍ണ​മ​ണി​ഞ്ഞ​പ്പോ​ള്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ സൗ​ര​ഭ് മി​ശ്ര 18.63ല്‍ ​വെ​ള്ളി​യും കൂ​ട്ടു​കാ​ര​ന്‍ രു​ദ്ര​നാ​രാ​യ​ണ്‍ പാ​ണ്ഡെ 18.06 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ഹ​രി​യാ​ന​യു​ടെ മോ​ഹി​ത് ക​ഴി​ഞ്ഞ വ​ര്‍ഷം​കു​റി​ച്ച 17.99 മീ​റ്റ​റാ​യി​രു​ന്നു റെ​ക്കോ​ഡ്. പോ​ള്‍വോ​ള്‍ട്ടി​ല്‍ സ്വ​ന്തം ഉ​യ​രം തി​രു​ത്തി വി​ദ്യാ​ഭാ​ര​തി​യു​ടെ ദീ​പ​ക് യാ​ദ​വാ​ണ് മൂ​ന്നാം​ദി​ന​ത്തി​ലെ അ​വ​സാ​ന റെ​ക്കോ​ഡി​ന് ഉ​ട​മ​യാ​യ​ത്. ബ​റോ​ഡ​യി​ല്‍ മ​റി​ക​ട​ന്ന 4.31 മീ​റ്റ​റി​ന്‍റെ ഉ​യ​രം 4.45 മീ​റ്റ​റാ​ക്കി മാ​റ്റി ദീ​പ​ക്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും 4-100 മീ​റ്റ​ര്‍ റി​ലേ​യ​ട​ക്കം കേ​ര​ള​ത്തി​ന് മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ള്ള 12 ഫൈ​ന​ലു​ക​ളാ​ണ് ഇ​ന്ന്.