FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

പ്രവാസി വോട്ട് ബിൽ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും

Friday, Nov 10, 2017,12:38 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികള്‍ക്ക് വിദേശത്ത് വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായ് വ്യവസായിയായ ഡോ. വി.പി. ഷംഷീറും യു.കെയിലെ സംരംഭകനായ നാഗേന്ദര്‍ ചിന്ദമും നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസറ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന പ്രോക്‌സി വോട്ടിങ്ങിനുള്ള അവകാശം നല്‍കാന്‍ 12 ആഴ്ചത്തെകൂടി സാവകാശം വേണമെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

നേരത്തെ, പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസർക്കാരിന്‍റെ അന്തിമ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് പ്രവാസികള്‍ക്കും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി കോടതിയിൽ വ്യക്തമാക്കിയത്.