FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Business

സെ​ൽ​ഫി പ്രേ​മി​ക​ൾ​ക്കായി റെ​ഡ്മി വൈ സീരിസ്

Friday, Nov 10, 2017,10:38 IST By മെട്രൊ വാർത്ത A A A

രാ​ജ്യ​ത്ത് പു​തി​യ സ്മാ​ർ​ട്ട് ഫോ​ൺ പ​ര​മ്പ​ര​യ്ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ടാ​ണ് ഷ​വോ​മി​യു​ടെ ര​ണ്ട് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. റെ​ഡ്മി വൈ 1, ​റെ​ഡ്മി വൈ 1 ​ലൈ​റ്റ് എ​ന്നി​വ ഇ​തി​ന​കം സ്മാ​ർ​ട്ട്ഫോ​ൺ രം​ഗ​ത്ത് തം​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. താ​മ​സി​യാ​തെ റെ​ഡ്മി 4 സീ​രി​സി​നു പ​ക​ര​ക്കാ​രാ​യി റെ​ഡ്മി വൈ ​സീ​രി​സ് മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സെ​ൽ​ഫി പ്രേ​മി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​സ്പ്ലെ
ര​ണ്ട് ഫോ​ണു​ക​ൾ​ക്കും 5.5 ഇ​ഞ്ച് 720 പി​ക്സ​ൽ ഐ​പി​എ​സ് എ​ൽ​സി​ഡി ഡി​സ്പ്ലെ​യാ​ണു​ള്ള​ത്. കോ​ണി​ങ്ങ് ഗോ​റി​ല്ല ഗ്ലാ​സും സ്പ്ലീ​റ്റ് സ്ക്രീ​നും ഫോ​ണി​നെ മി​ക​ച്ച​താ​ക്കു​ന്നു.

പ്രോ​സ​സ​ർ
ക്യു​വ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 435 പ്രോ​സ​സ​റാ​ണ് റെ​ഡ്മി വൈ ​വ​ണ്ണി​ന്‍റേ​ത്. ക്യു​വ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 425 പ്രോ​സ​സ​റാ​ണ് റെ​ഡ്മി വൈ ​വ​ൺ ലൈ​റ്റി​ലു​ള്ള​ത്. ആ​ൻ​ഡ്രോ​യി​ഡ് ന്യൂ​ഗ​ട്ട് ഒ​എ​സി​ൽ അ​ധി​ഷ്ഠി​ത​മാ​യ എം​ഐ​യു​ഐ 9 ആ​ണ് ഇ​രു ഫോ​ണു​ക​ളി​ലു​മു​ള്ള​ത്.

മെ​മ്മ​റി
64 ജി​ബി​യാ​ണ് റെ​ഡ്മി വൈ ​വ​ൺ ഫോ​ണി​ന്‍റെ സ്റ്റോ​റേ​ജ്. 4 ജി​ബി റാം ​ശേ​ഷി​യു​മു​ണ്ട്. റെ​ഡ്മി വൈ ​വ​ൺ ലൈ​റ്റി​ന് 16 ജി​ബി ശേ​ഷി​യു​മു​ണ്ട്. 2 ജി​ബി​യാ​ണ് റാം. ​ര​ണ്ട് ഫോ​ണു​ക​ളി​ലും 128 ജി​ബി വ​രെ​യു​ള്ള എ​സ്ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

ക്യാ​മ​റ
ര​ണ്ട് ഫോ​ണു​ക​ളി​ലും 13 മെ​ഗി​പി​ക്സ​ലി​ന്‍റെ റി​യ​ർ ക്യാ​മ​റ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ റെ​ഡ്മി വൈ ​വ​ൺ ഫോ​ണി​ൽ എ​ൽ​ഇ​ഡി ഫ്ളാ​ഷോ​ടു കൂ​ടി​യ 16 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ൽ​ഫി ക്യാ​മ​റ​യു​മു​ണ്ട്. റെ​ഡ്മി വൈ ​വ​ൺ ലൈ​റ്റി​ൽ അ​ഞ്ച് മെ​ഗാ​പി​ക്സ​ലി​ന്‍റേ​താ​ണ് സെ​ൽ​ഫി ക്യാ​മ​റ.

ബാ​റ്റ​റി
3080 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​നു ഊ​ർ​ജം പ​ക​രു​ന്ന​ത്.

വി​ല
3 ജി​ബി റാം, 32 ​ജി​ബി സ്റ്റോ​റേ​ജു​മു​ള്ള റെ​ഡ്മി വൈ 1​ന് 8999 രൂ​പ, 4 ജി​ബി റാം, 64 ​ജി​ബി സ്റ്റേ​റ​ജു​മു​ള്ള റെ​ഡ്മി വൈ 1​ന് 10,999 രൂ​പ​യു​മാ​ണ് വി​ല. റെ​ഡ്മി വൈ 1 ​ലൈ​റ്റി​ന് 6999 രൂ​പ​യാ​ണ് വി​ല. ആ​മ​സോ​ണി​ലും റെ​ഡ്മി​യു​ടെ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് സൈ​റ്റാ​യ എം​ഐ കോ​മി​ലൂ​ടെ​യും ഫോ​ണു​ക​ൾ ല​ഭി​ക്കും.