FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

ഹോട്ടൽ ഭക്ഷണത്തിന് ഇനി അഞ്ച് ശതമാനം ജിഎസ്ടി

Friday, Nov 10, 2017,20:28 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഹോട്ടലുകളിലെ തീ പിടിക്കുന്ന വിലയ്ക്ക് പരിഹരാവുമായി ജിഎസ്ടി കൗൺസിൽ. ഹോട്ടലുകളിലെ ഭക്ഷണത്തിന് അഞ്ച് ശതമാനമാക്കി ജിഎസ്ടി കുറച്ചു. പഞ്ചനക്ഷത്രഹോട്ടലുകളിൽ മാത്രം ജിഎസ്ടി 28 ശതമാനമായി തുടരും. ജിഎസ്ടിയിൽ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നതും ഹോട്ടൽ ഭക്ഷണത്തിന്‍റെ കാര്യത്തിലായിരുന്നു.

നേരത്തെ നോൺ എസി റസ്റ്റോറന്‍റുകളിൽ 18 ശതമാനവും എസി റസ്റ്റോറന്‍റുകളിൽ 28 ശതമാനവും ആയിരുന്നു ജിഎസ്ടി ഈടാക്കിയിരുന്നത്. ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് കൗൺസിൽ തീരുമാനം എത്തിയത്.

178 ഉത്പ്പന്നങ്ങൾക്കാണ് ജിഎസ്ടി നിരക്ക് കുറച്ചിരിക്കുന്നത്.സോപ്പുപൊടി, ഷാംപു, മാർബിൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്കാണ് നികുതി കുറച്ചിരിക്കുന്നത്.