FLASH NEWS
Breaking News
കായൽ കൈയേറ്റ കേസിൽ തോമസ് ചാണ്ടിക്ക് ആശ്വാസം
Editorial

ക്യാ​ന്‍സ​ര്‍ രോ​ഗി​ക​ള്‍ക്കു കാ​രു​ണ്യം പ​ക​രു​ന്ന തീ​രു​മാ​നം

Saturday, Nov 11, 2017,9:23 IST By മെട്രൊ വാർത്ത A A A

പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു പാ​വ​പ്പെ​ട്ട ക്യാ​ന്‍സ​ര്‍ രോ​ഗി​ക​ള്‍ മാ​സ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു വ​ന്ന വ​ലി​യൊ​രു ദു​രി​ത​ത്തി​നാ​ണു തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​ര​മാ​യ​ത്. ഇ​എ​സ്ഐ പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വം നേ​ടി​യ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് റീ​ജ​ണ​ല്‍ ക്യാ​ന്‍സ​ര്‍ സെ​ന്‍റ​റി​ല​ട​ക്കം ചി​കി​ത്സ മു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളാ​യി. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ആ​വി​ഷ്ക​രി​ച്ച പു​തി​യ ബി​ല്ലി​ങ് മൂ​ല​മാ​ണ് ആ​ര്‍സി​സി​യി​ല​ട​ക്കം തൊ​ഴി​ലാ​ളി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. മ​റ്റു രോ​ഗ​ങ്ങ​ളെ​പ്പോ​ലെ, ക്യാ​ന്‍സ​ര്‍ രോ​ഗ​ത്തി​നും നേ​ര​ത്തേ ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. ചി​കി​ത്സ​യു​ടെ ബി​ല്ലു​ക​ള്‍ ആ​ര്‍സി​സി​യി​ല്‍ നി​ന്ന് നേ​രി​ട്ട് ഇ​എ​സ്ഐ കോ​ര്‍പ്പ​റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യും കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ അ​തു ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യു​ള്ള ബി​ല്ലി​ങ് നി​ര്‍ത്ത​ലാ​ക്കി, ബി​ല്ലി​ങ് യു​ടി​ഐ എ​ന്ന സ്ഥാ​പ​ന​ത്തെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മെ​ല്ലാം ബി​ല്ലി​ങ് ഇ​ങ്ങ​നെ​യാ​ക്കി. ഇ​തി​ന് യു​ടി​ഐ​ക്ക് ബി​ല്‍ത്തു​ക​യു​ടെ ര​ണ്ടു ശ​ത​മാ​നം ക​മ്മി​ഷ​നാ​യി ന​ല്‍ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഈ ​വ്യ​വ​സ്ഥ ന​ട​പ്പാ​ക്കി. എ​ന്നാ​ല്‍, പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍ക്കു സൗ​ജ​ന്യ നി​ര​ക്കി​ല്‍ മ​രു​ന്നും ചി​കി​ത്സ​യും ന​ല്‍കു​ന്ന ആ​ര്‍സി​സി​ക്ക്, അ​തി​നു പോ​ലും ക​മ്മി​ഷ​ന്‍ കൊ​ടു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ര്യം കേ​ന്ദ്ര തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തെ​യും ഇ​എ​സ്ഐ കോ​ര്‍പ്പ​റേ​ഷ​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് ആ​ര്‍സി​സി​യി​ല്‍ ഇ​എ​സ്ഐ ആ​നു​കൂ​ല്യം ത​ന്നെ ഒ​ഴി​വാ​ക്കി​യ​ത്.

സ്കാ​നി​ങ്, കീ​മോ തെ​റാ​പ്പി, റേ​ഡി​യേ​ഷ​ന്‍ തു​ട​ങ്ങി​യ ചി​കി​ത്സ​ക മു​ട​ങ്ങി​യ​തോ​ടെ രോ​ഗി​ക​ള്‍ വ​ല​ഞ്ഞു. ഇ​എ​സ്ഐ ലോ​ക്ക​ല്‍ ഡി​സ്പെ​ന്‍സ​റി​ക​ളി​ല്‍ നി​ന്നു​ള്ള റ​ഫ​റ​ന്‍സു​ക​ള്‍ പോ​ലും നി​ല​ച്ചു. ചു​രു​ക്ക​ത്തി​ല്‍ ചി​കി​ത്സ​യു​ടെ ഭാ​രി​ച്ച ചെ​ല​വും സാ​മ്പ​ത്തി​ക ഭാ​ര​വും മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ള്‍ മ​ര​ണ​ത്തി​ന്‍റെ ഗ​ന്ധം മ​ണ​ത്തു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണു മെ​ട്രൊ വാ​ര്‍ത്ത ഈ ​വി​ഷ​യം ഏ​റ്റെ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി, ഈ ​മാ​സം മൂ​ന്നി​നു ഞ​ങ്ങ​ള്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ വാ​ര്‍ത്ത ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​പ്പോ​ഴാ​ണു മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വ​ള​രെ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട​ത്. ഇ​എ​സ്ഐ കോ​ര്‍പ്പ​റേ​ഷ​ന്‍റെ വി​വാ​ദ ഉ​ത്ത​ര​വു​ക​ളും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ട​സ​വാ​ദ​ങ്ങ​ളും മ​റി​ക​ട​ന്ന്, തൊ​ഴി​ലാ​ളി​ക​ള്‍ക്കു നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ത​ര​ത്തി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്കു നി​ര്‍ദേ​ശം ന​ല്‍കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ചു ഇ​എ​സ്ഐ മെ​ഡി​ക്ക​ല്‍ ക​മ്മി​ഷ​ണ​റു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും വ​ന്ന​തോ​ടെ, മു​ട​ങ്ങി​ക്കി​ട​ന്ന ചി​കി​ത്സ​ക​ളെ​ല്ലാം പു​ന​രാ​രം​ഭി​ച്ചു.
ക്യ​ന്‍സ​ര്‍ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ മു​ട​ക്കു​ക​യ​ല്ല, ഏ​തു വി​ധേ​ന​യും വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യാ​ണു വേ​ണ്ട​ത്. പ്ര​ത്യേ​കി​ച്ചും അ​ധ്വാ​ന​ത്തി​ന്‍റെ ഒ​രു വി​ഹി​തം ചി​കി​ത്സാ പ​ദ്ധ​തി​യി​ലേ​ക്കു സ്ഥി​ര​മാ​യി നി​ക്ഷേ​പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക്. ത​ല തി​രി​ഞ്ഞ ഉ​ത്ത​ര​വി​ലൂ​ടെ അ​ങ്ങ​നൊ​രു ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച ഇ​എ​സ്ഐ കോ​ര്‍പ്പ​റേ​ഷ​നും കേ​ന്ദ്ര സ​ര്‍ക്കാ​രി​നും ഉ​ചി​ത​മാ​യ മ​റു​പ​ടി​യാ​ണു മ​ന്ത്രി ന​ല്‍കി​യ​ത്. ക്യാ​ന്‍സ​ര്‍ ചി​കി​ത്സ​യ്ക്കു ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ത്ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ര്‍സി​സി. ഇ​എ​സ്ഐ ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍ഹ​ത​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ പ​ല നി​ര്‍ദേ​ശ​ങ്ങ​ളും ആ​ര്‍സി​സി മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. അ​വ കൂ​ടി പ​രി​ഗ​ണി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്നു പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍ ഇ​എ​സ്ഐ കോ​ര്‍പ്പ​റേ​ഷ​നും കേ​ന്ദ്ര സ​ര്‍ക്കാ​രും ത​യാ​റാ​ക​ണം.