FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ജിഎസ്ടിയിൽ തിരുത്ത് വരുത്തിയ കേന്ദ്രസർക്കാരിനെ ട്രോളി പി.ചിദംബരം

Saturday, Nov 11, 2017,15:11 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:ജിഎസ്ടിയിലെ തിരുത്തിന് കേന്ദ്രസർക്കാരിന്‍റെ ട്രോളി മുന്‍ ധനമനമന്ത്രി പി ചിദംബരം. പാര്‍ലമെന്‍റിന് പോലും സാധിക്കാത്ത കാര്യമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ സാധ്യമായതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചരക്കു സേവന നികുതി നടപ്പാക്കിയതു സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ അന്നൊന്നും പരിഹരിക്കപ്പെടാത്ത കാര്യമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടന്നതെന്നാണ് ചിദംബരത്തിന്‍റെ പരിഹാസം.

ഗുജറാത്തില്‍ ജിഎസ്ടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ഇത് മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിവരുന്നതിനിടെയാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സൂറത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യാപാരികളുമായി സംവദിച്ചതിന് പിന്നാലെയാണ് ജിഎസ്ടിയില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയത്.