FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Articles

പ്ര​തി​പ​ക്ഷ​ത്തെ ത​ക​ര്‍ത്ത മോ​ദി​യു​ടെ ന​യ​ങ്ങ​ള്‍

Saturday, Nov 11, 2017,9:28 IST By അ​നി​ൽ ബ​ലൂനി A A A

നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ എ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു. അ​ഴി​മ​തി​ക്കും ക​ള്ള​പ്പ​ണ​ത്തി​നു​മെ​തി​രേ ന​ട​ത്തി​യ എ​ക്ക​ണോ​മി​ക് സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് എ​ന്നു വേ​ണം ആ ​തീ​രു​മാ​ന​ത്തെ വി​ശേ​ഷി​പ്പി​ക്കാ​ൻ. ക​ള്ള​പ്പ​ണ​ത്തി​ന്‍റെ അ​ടി​വേ​രു ത​ക​ർ​ക്കാ​ൻ സാ​ധി​ക്കു​ന്ന നോ​ട്ട് നി​രോ​ധ​ന​ത്തി​നൊ​പ്പം രാ​ഷ്‌​ട്രം പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ, ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​തു തെ​റ്റാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്. അ​വ​ർ ജ​ന​ങ്ങ​ളെ നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രേ തി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ലെ​ന്ന​താ​ണു വാ​സ്ത​വം.

രാ​ജ്യ​താ​ത്പ​ര്യ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്തി​യു​ടെ ഓ​ഫി​സ് ശ​ക്ത​വും ദൃ​ഢ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ദേ​ശീ​യ താ​ത്പ​ര്യം മു​ൻ​നി​റു​ത്തി കേ​ന്ദ്ര​മെ​ടു​ക്കു​ന്ന എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടു. ജ​ൻ ധ​ൻ യോ​ജ​ന, സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ എ​ന്നി​വ​യൊ​ക്കെ​യും അ​വ​ർ എ​തി​ർ​ത്തു. അ​തി​ന്‍റെ ഫ​ല​മാ​യി, 2014നു ​ശേ​ഷം ന​ട​ന്ന എ​ല്ലാ തെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ൺ​ഗ്ര​സി​നെ ജ​ന​ങ്ങ​ളെ നി​ര​സി​ച്ചു​വെ​ന്ന​തും തി​രി​ച്ച​റി​യ​ണം.
മു​ൻ​കാ​ല കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളൊ​ക്കെ​യും അ​ഴി​മ​തി ഭ​ര​ണ​മാ​ണു കാ​ഴ്ച​വ​ച്ച​ത്. അ​ക്കാ​ല​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സു​ക​ൾ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. ക​ള്ള​പ്പ​ണ​വും ക​ള്ള​നോ​ട്ടും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ർ​ത്തു. 100, 500 രൂ​പ നോ​ട്ടു​ക​ള്‍ മൊ​ത്തം ക​റ​ന്‍സി​യു​ടെ 86 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത് അ​ഴി​മ​തി വ​ര്‍ധി​ക്കാ​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദു​ര്‍ബ​ല​പ്പെ​ടു​ത്താ​നും കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​ന് നോ​ട്ട്നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​ള്ള​പ്പ​ണ്ണ​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ഞ്ഞു. പ​ണ – ജി​ഡി​പി അ​നു​പാ​തം 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 9 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു​വെ​ന്നും തെ​ളി​ഞ്ഞു. ഇ​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സ്വാ​ധീ​നി​ച്ചു. നി​കു​തി ശേ​ഖ​രം വ​ർ​ധി​ച്ചു​വെ​ന്നു മാ​ത്ര​മ​ല്ല അ​ഴി​മ​തി കു​റ​യ്ക്കാ​നും ഭീ​ക​ര​വാ​ദ​ത്തെ​യും ന​ക്സ​ലി​സ​ത്തെ​യും ത​ട​യാ​നും സാ​ധി​ച്ചു..
നോ​ട്ട് നി​രോ​ധ​നം പോ​ലൊ​രു ശ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും മു​മ്പ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ കൂ​ടു​ത​ലാ​യി ആ​ശ​ങ്ക​പ്പെ​ടു​ന്ന ച​രി​ത്ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​ന് ഇ​ത്ര​യും ശ​ക്ത​മാ​യ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് യാ​തൊ​രു രാ​ഷ്‌​ട്രീ​യ​വും മോ​ദി​യെ സ്വാ​ധീ​നി​ച്ചി​ല്ല. രാ​ഷ്‌​ട്രീ​യ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും കോ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ഒ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക​പ്പെ​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​ൽ ഒ​രു നി​മി​ഷം ഓ​രോ വ്യ​ക്തി​യും ഭാ​ഗ​മാ​യി​ത്തീ​രു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ് എ​ന്നാ​ണ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​ത്ത​രം നി​മി​ഷ​ങ്ങ​ൾ വ​ള​രെ വി​ര​ള​മാ​ണ്. മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചു. ക​ഷ്ട​ത അ​നു​ഭ​വി​ച്ചു​വെ​ങ്കി​ലും മോ​ദി​ക്കൊ​പ്പം അ​വ​ർ ഉ​റ​ച്ചു​നി​ന്നു.
നോ​ട്ട് നി​രോ​ധി​ച്ചി​ട്ടി​പ്പോ​ൾ ഒ​രു വ​ർ​ഷം പി​ന്നി​ട്ടു. അ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളൊ​ക്കെ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. എ​ല്ലാം സാ​ധാ​ര​ണ​നി​ല​യി​ലാ​യി. 99 ശ​ത​മാ​നം പ​ണ​വും ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ഡി​ജി​റ്റ​ൽ വി​പ്ല​വ​ത്തി​ലേ​ക്ക് രാ​ജ്യം അ​തി​വേ​ഗം ച​ലി​ക്കു​ന്നു. ഈ ​ച​രി​ത്ര​പ​ര​മാ​യ മാ​റ്റ​ത്തി​ൽ മു​ഴു​വ​ൻ രാ​ജ്യ​വും സ​ന്തു​ഷ്ട​രാ​ണ്. കോ​ൺ​ഗ്ര​സും മ​റ്റു ചി​ല പാ​ർ​ട്ടി​ക​ളു​മൊ​ഴി​കേ.
ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സി​നെ പോ​ലെ വി​നാ​ശ​ക​ര​വു​മാ​യ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യെ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ല. അ​വ​രു​ടെ പ്ര​തി​കൂ​ല മ​നോ​ഭാ​വം, രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​നും സാ​മൂ​ഹ്യ പ​രി​ഷ്ക​ര​ണ​ത്തി​നും ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ജ​ന​കീ​യ ന​ട​പ​ടി​ക​ളെ എ​തി​ർ​ക്കു​ന്ന​തി​നും സാ​ധാ​ര​ണ​ക്കാ​ര​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് കോ​ൺ​ഗ്ര​സി​ന്, വ​ലി​യ താ​ത്പ​ര്യ​മാ​ണ്. പ്ര​തി​പ​ക്ഷ ചു​മ​ത​ല രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്രീ​യം ന​ട​ത്തു​ക എ​ന്ന​താ​ണ്. പു​രോ​ഗ​മ​ന നീ​ക്ക​ങ്ങ​ൾ ത​ട​യു​ന്ന​ത് രാ​ജ്യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. എ​ന്നാ​ൽ ഇ​ന്ന​ത്തെ പ്ര​തി​പ​ക്ഷം ഒ​രു കു​ടും​ബ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നു.
മോ​ദി സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ കൈ​യൊ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പി​ന്നീ​ടു വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ കാ​ണി​ച്ചു​ത​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ലൂ​ടെ ര​ണ്ടു​ത​വ​ണ രാ​ജ്യ​ത്തെ വോ​ട്ട​ർ​മാ​ർ അ​തു തെ​ളി​യി​ച്ചു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള ജ​ന​പ്രീ​തി​യാ​ണ് അ​തി​നു സ​ഹാ​യി​ച്ച​ത്. എ​ങ്കി​ലും കോ​ൺ​ഗ്ര​സ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഈ ​പ​രി​ശ്ര​മ​ങ്ങ​ളൊ​ക്കെ​യും വി​ല കു​റ​ച്ചു​ക​ണ്ടു.
മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ്ര​ധാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പ്രീ​തി ഇ​ല്ലാ​താ​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു സാ​ധി​ച്ചി​ല്ല. ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി സൗ​ജ​ന്യ എ​ൽ​പി​ജി ക​ണ​ക്‌​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്, 30 കോ​ടി​യി​ല​ധി​കം ദ​രി​ദ്ര പൗ​ര​ൻ​മാ​ർ​ക്ക് ബാ​ങ്കി​ങ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്, 10,000 ഗ്രാ​മ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദ്യ​തി ന​ൽ​കി​യ​ത്… മോ​ദി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ ലോ​ക ബാ​ങ്ക് അ​ടു​ത്തി​ടെ അം​ഗീ​ക​രി​ച്ചു​വെ​ന്ന​തും ശ്ര​ദ്ധേ‍യം.
ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യെ ഇ​ന്ന് ഒ​രു പ്ര​ധാ​ന സ്വാ​ധീ​ന​ശ​ക്തി എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ വ​ലി​യ കാ​ര​ണ​ക്കാ​ര​ൻ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​ണ്. പ്ര​തി​പ​ക്ഷ അ​ജ​ൻ​ഡ​ക​ളെ​യൊ​ക്കെ വി​ക​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം പോ​ലും അ​വ​ർ​ക്കു തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പു​തി​യ ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ജ​ന​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ദേ​ശീ​യ താ​ത്പ​ര്യ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​ന് ഒ​രി​ക്ക​ലും ന​രേ​ന്ദ്ര മോ​ദി അ​നു​വ​ദി​ക്കി​ല്ല, കാ​ര​ണം പാ​ർ​ട്ടി ഒ​രു വ്യ​ക്തി​യെ​ക്കാ​ൾ വ​ലി​യ​താ​ണെ​ന്നും രാ​ജ്യം പാ​ർ​ട്ടി​യെ​ക്കാ​ൾ വ​ലു​താ​ണെ​ന്നു അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.
(ബി​ജെ​പി ദേ​ശീ​യ മാ​ധ്യ​മ സെ​ൽ വി​ഭാ​ഗം ത​ല​വ​നും വ​ക്താ​വു​മാ​ണ് ലേ​ഖ​ക​ൻ)