FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
World

മുഷറഫ് മഹാസഖ്യം രൂപീകരിച്ച് പാക്കിസ്താനിലേക്ക്

Saturday, Nov 11, 2017,19:04 IST By മെട്രൊ വാർത്ത A A A

ദുബായ്:പാക്കിസ്താനിൽ നിന്ന് മുങ്ങിയ മുഷറഫ് മഹാസഖ്യം രൂപീകരിച്ച് രാജ്യത്തേക്ക് മടങ്ങി വരാൻ തയാറെടുക്കുന്നു. വീഡിയോ കോൺഫറൻസിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഇരുപതിലേറെ പാർട്ടികളെ  ഒരുമിച്ച് നിർത്തിയാണ് മഹാസഖ്യമുണ്ടാക്കുന്നത്.

ബേനസീർ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് നിലവിൽ ദുബായിലാണുള്ളത്. പരരമോന്നത കോടതി മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ കീഴിൽ നിന്ന് മാറിയ സാഹചര്യത്തിൽ ധൈര്യമായി തിരിച്ച് വരുമെന്നാണ് അദേഹം തന്‍റെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്.

23 പാർ‌ട്ടികളെ യോജിപ്പിച്ച് കൊണ്ടാണ് അദേഹം മഹാസഖ്യത്തിന് രൂപം നൽകിയിരിക്കുന്നത്.