FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ശശികലയുടെ സഹോദരന്‍റെ ഹോസ്റ്റലിൽ നിന്ന് വജ്രങ്ങളും വാച്ചുകളും കണ്ടെത്തി

Saturday, Nov 11, 2017,18:33 IST By മെട്രൊ വാർത്ത A A A

ചെന്നൈ: അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായനികുതിവകുപ്പ് ഇന്നലെയും പരിശോധന നടത്തിയിരുന്നു.

ശശികലയുടെ സഹോദരൻ വി.ദിവാകരന്‍റെ ഉടമസ്ഥതയിലുള്ള കോളെജിന്‍റെ ഒഴിഞ്ഞ് കിടന്ന മുറികളിൽ നിന്ന് വജ്രങ്ങളും സ്വിസ് വാച്ചുകളും ഉൾപ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. മന്നാർഗുഡിയിലെ സുന്ദരകോട്ടയിൽ പ്രവർത്തിക്കുന്ന  സെങ്കമലതായാർ വിമൻസ് എജ്യൂക്കേഷണൽ ട്രസ്റ്റ് വിമൻസ് കോളെജിന്‍റെ ഹോസ്റ്റലിലായിരുന്നു പരിശോധന.

കോളെജിലേക്ക് പ്രവേശിക്കാൻ  ശ്രമിച്ച ഉദ്യോഗസ്ഥരെ തടഞ്ഞ 12 പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് പരിശോധന നടത്തിയത്.