FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

എങ്കൾ തലൈവി നയൻതാര:ലേഡി സൂപ്പർസ്റ്റാർ രാഷ്‌ട്രീയത്തിലേക്ക് ?

Saturday, Nov 11, 2017,17:25 IST By സ്വന്തം ലേഖകൻ A A A

മലയാളത്തിൽ നിന്നും തമിഴിലെത്തിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇദയക്കനി ജയലളിതയ്ക്ക് പിൻഗാമിയാകാൻ ഒരുുങ്ങുന്നുവോ.  താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും പോസ്റ്ററുകളും വന്നത് മുതൽ ചിലരെങ്കിലും ഇത്തരം ചർച്ചയിലേക്ക് നീങ്ങിയിരിന്നു. സിനിമ റിലീസ് ചെയ്തതോടെ അതിന് കൂടുതൽ ബലം പകരുന്ന സംഭവങ്ങളാണ് തമിഴ്നാടിൽ നിന്ന് ഉണ്ടാകുന്നത്.

2014 ൽ തന്നെ നയൻസ് രാഷ്ട്രീയത്തെ ഏറെ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരാധികയാണ് താനെന്നും രാഷ്ട്രീയം തനിക്കേറെ ഇഷ്ടപ്പെട്ട മേഖലയാണെന്നും അവർ വ്യകത്മാക്കിയിട്ടുള്ളതാണ്. രജനീകാന്ത് എന്നെങ്കിലും ഒരു ദിവസം തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി മാറുമെന്നും അന്ന് അവർ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

രജനീകാന്തിന്‍റെയും കമൽ‌ഹാസന്‍റെയും വിജയ്‌യുടെയും പേരുകൾ കേൾക്കുന്നതിനിടെയാണ് തമിഴ്നാടിന്‍റെ മനം കവർന്ന നയൻസിനും ആ മോഹമുണ്ടെന്ന തരത്തിൽ വാർത്തകൾ വരുന്നത്. രജനിയും കമലും ഉടൻ പാർട്ടി പ്രഖ്യാപിക്കുവാനുള്ള നീക്കം നടത്തുകയാണ്. ജനങ്ങളോട് സംവദിക്കാൻ മയ്യം വിസിലെന്ന ആപ്പും കമൽ ഹാസൻ ഒരുക്കി കഴിഞ്ഞു. ഇതിനിടെയാണ് നയൻതാരയുടെ രാഷ്ട്രീയ ചിത്രം ആറം തീയറ്ററുകളിൽ എത്തിയിരിക്കുന്നത്.

അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രം തെരഞ്ഞെടുക്കുന്ന നയൻസ് ഐഎഎസ് ഉദ്യോഗസ്ഥയായി എത്തിയ അറം തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ജലദൗർലഭ്യം മൂലം വരണ്ടുണങ്ങിയ ഒരു നാടിന്‍റെ രക്ഷകയായാണ് താരം ഈ ചിത്രത്തിൽ അവതരിച്ചിരിക്കുന്നത്.

മതിവദനി എന്ന കലക്‌ടറുടെ വേഷത്തിൽ  മികച്ച പ്രകടനമാണ് നയൻസ് സിനിമയിൽ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരുത്തം വന്ന ഒരു രാഷ്ട്രീയനേതാവിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് നോട്ടവും നടപ്പും എല്ലാം. ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളിലും താരം പങ്കെടുത്തിരുന്നു.

ചിത്രം റിലീസ് ചെയ്ത് ആദ്യദിവസം തിയറ്ററുകളിൽ എത്തിയ താരത്തെയാണ് എങ്കൾ തലൈവി നയൻ താര എന്ന മുദ്രാവാക്യത്തോടെ ആരാധകർ സ്വീകരിച്ചത്. നിറപുഞ്ചിരിയോടെ കാറിൽ നിന്നിറങ്ങിയ താരം ആരാധകരെ കൈ വിശീ കാണിക്കുകയും ചെയ്തതോടെ മുദ്രാവാക്യങ്ങളുടെ ശക്തി കൂടി.