FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Editorial

ഗാ​ന്ധി​ജി​യും ഓ​ര്‍വെ​ല്ലും

Sunday, Nov 12, 2017,12:33 IST By എം.കെ. ഹരികുമാർ A A A

1984 എ​ന്ന നോ​വ​ലി​ലൂ​ടെ ലോ​ക​ശ്ര​ദ്ധാ കേ​ന്ദ്ര​മാ​യ ഇം​ഗ്ലി​ഷ് നോ​വ​ലി​സ്റ്റ് ജോ​ര്‍ജ് ഓ​ര്‍വെ​ല്ലി​ന് ഇ​ന്ത്യ​യെ അ​റി​യാം. ഗാ​ന്ധി​ജി​യെ ന​ല്ല​പോ​ലെ പ​ഠി​ച്ചി​ട്ടു​മു​ണ്ട്. ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ച് എ​ഴു​ത​പ്പെ​ട്ട മി​ക​ച്ച ലേ​ഖ​ന​ങ്ങ​ളി​ലൊ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​ണ്: “റി​ഫ്ല​ക്ഷ​ന്‍സ് ഓ​ണ്‍ ഗാ​ന്ധി.’ ഇ​തി​ല്‍ ഗാ​ന്ധി​ജി​യു​ടെ ഭൂ​ത​കാ​ല​വും രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​വും ത​ത്ത്വ​ചി​ന്ത​യും ജീ​വി​ത​ശൈ​ലി​യു​മെ​ല്ലാം വി​ല​യി​രു​ത്തു​ന്നു. ജ​ന​പ്പെ​രു​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു രാ​ജ്യ​ത്ത് ഗാ​ന്ധി​ജി എ​ങ്ങ​നെ ച​ര്‍ക്ക​യി​ല്‍ നൂ​ല്‍നൂ​റ്റും സ​സ്യ​ഭ​ക്ഷ​ണ​രീ​തി പ്ര​ച​രി​പ്പി​ച്ചും ക​ഴി​ഞ്ഞു​വെ​ന്ന് ആ​ലോ​ചി​ക്കു​ന്നു.

യൂ​റോ​പ്യ​ന്‍ സം​സ്കാ​രം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ഗാ​ന്ധി​ജി ഡാ​ന്‍സ് പ​ഠി​ച്ചു, ഫ്ര​ഞ്ച്, ലാ​റ്റി​ന്‍ ഭാ​ഷ​ക​ള്‍ ഗ്ര​ഹി​ച്ചു, വ​യ​ലി​ന്‍ വാ​യി​ച്ചു എ​ന്ന് ഓ​ര്‍വെ​ല്‍ പ​റ​യു​ന്നു​ണ്ട്. വെ​റു​പ്പ് എ​ന്ന വി​കാ​ര​മി​ല്ലാ​തെ ബ്രി​ട്ടി​ഷു​കാ​രു​മാ​യി ഉ​ട​മ്പ​ടി ഒ​പ്പി​ട്ടു; ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ശൈ​ലി​യോ​ടും ദ​ര്‍ശ​ന​ത്തോ​ടും ത​നി​ക്ക് ഒ​രു “സൗ​ന്ദ​ര്യ​പ​ര​മാ​യ അ​രു​ചി’​യാ​ണ് തോ​ന്നു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നെ​ഴു​തു​ന്നു. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന് ഗാ​ന്ധി​ജി​യു​ടെ നി​ഷ്ഠ​ക​ള്‍ പാ​ലി​ക്കാ​നാ​വി​ല്ല​ത്രേ. ചി​ല​പ്പോ​ള്‍ അ​ത് മ​നു​ഷ്യ​നേ​ക്കാ​ള്‍ വ​ലു​താ​യി സ്ഥാ​നം പി​ടി​ക്കു​ക​യാ​ണെ​ന്നും അ​തെ​പ്പോ​ഴും പ്ര​തി​പ്ര​വ​ര്‍ത്ത​ന സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും ഓ​ര്‍വെ​ല്‍ വി​ശ​ദ​മാ​ക്കു​ന്നു.

ഗാ​ന്ധി​ജി​ക്ക് ഓ​ര്‍വെ​ല്ലി​ന്‍റെ സ​ര്‍ട്ടി​ഫി​ക്ക​റ്റൊ​ന്നും വേ​ണ്ട. ഇ​വി​ടെ പ്ര​ധാ​നം ഓ​ര്‍വെ​ല്ലി​ന്‍റെ സൗ​ന്ദ​ര്യ​പ​ര​മാ​യ അ​രു​ചി എ​ന്ന പ്ര​യോ​ഗ​മാ​ണ്. ഒ​രെ​ഴു​ത്തു​കാ​ര​നു മാ​ത്ര​മേ അ​ങ്ങ​നെ പ​റ​യാ​നൊ​ക്കൂ. സ്വ​ന്ത​മാ​യി ഒ​രു സൗ​ന്ദ​ര്യ​ബോ​ധ​മു​ണ്ടെ​ങ്കി​ലേ, ചി​ല​തി​നോ​ട് അ​സ്വാ​ര​സ്യം തോ​ന്നൂ. ഹെ​ർ​മ​ന്‍ ഹെ​സ്സേ​യു​ടെ ആ​ശ​യ​മാ​ണ്, ന​മ്മ​ള്‍ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചാ​ല്‍ ലോ​കം ന​മ്മു​ടെ കൂ​ടെ നി​ല്‍ക്കു​മെ​ന്ന​ത്.

“സി​ദ്ധാ​ര്‍ത്ഥ’ എ​ന്ന പ്ര​ശ​സ്ത നോ​വ​ല്‍ എ​ഴു​തി​യ ഹെ​സ്സേ, ഹെ​ര്‍മ്മ​ന്‍ ഗു​ണ്ട​ര്‍ട്ടി​ന്‍റെ ചെ​റു​മ​ക​നാ​ണ്. ഇ​തി​നോ​ട് സാ​മ്യ​മു​ള്ള രീ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ ചി​ന്ത​ക​ന്‍ ജി​ദ്ദു​കൃ​ഷ്ണ​മൂ​ര്‍ത്തി പ​റ​ഞ്ഞ​ത്, മ​നു​ഷ്യ​ന്‍ ആ​ഗ്ര​ഹി​ച്ചാ​ല്‍ ലോ​കം അ​തി​നു​വേ​ണ്ടി ഗൂ​ഢാ​ലോ​ച​ന​യി​ലേ​ര്‍പ്പെ​ടു​മെ​ന്നാ​ണ്. ഇ​ത് പി​ന്നീ​ട് ബ്ര​സീ​ലി​യ​ന്‍ സാ​ഹി​ത്യ​കാ​ര​ന്‍ പൗ​ലോ കൊ​യ്‌​ലോ അ​പ​ഹ​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി ഒ​രു നോ​വ​ലി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ചു. ഹെ​സ്സെ, തോ​മ​സ് മ​ന്‍ തു​ട​ങ്ങി​യ​വ​രെ വാ​യി​ച്ചി​ട്ടു​ള്ള​വ​രു​ടെ മു​ന്‍പി​ല്‍ കൊ​യ്‌​ലോ വ​ലി​യ എ​ഴു​ത്തു​കാ​ര​ന​ല്ല. ഈ ​തി​രി​ച്ച​റി​വാ​ണ് സൗ​ന്ദ​ര്യ​പ​ര​മാ​യ അ​ഭി​രു​ചി. ഈ ​രു​ചി ന​ഷ്ട​പ്പെ​ട്ട​വ​രു​ട​യും അ​ങ്ങ​നെ​യൊ​ന്ന് ഇ​ല്ലാ​ത്ത​വ​രു​ടെ​യും വാ​യ​ന അ​പൂ​ര്‍ണ​മാ​ണ്.

ആ​നു​കാ​ലി​കം
മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്ന ക​വി​യെ മ​ല​യാ​ള​ത്തി​ലെ ആ​ധു​നി​ക​ത “മു​ക്കി​ക്കൊ​ല്ലു​ക’​യാ​യി​രു​ന്നു. കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള പു​രോ​ഗ​മ​ന സാ​ഹി​ത്യ​ത്തി​ന്‍റെ പി​താ​വ് എ​ന്ന് വി​ളി​ച്ച കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി​യെ ഇ​തു​പോ​ലെ “മു​ക്കി കൊ​ല്ലു​ക’​യാ​യി​രു​ന്നു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘ​ത്തി​നു​പോ​ലും ഇ​പ്പോ​ള്‍ പ​പ്പു​ക്കു​ട്ടി​യെ വേ​ണ്ട. മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​യ്യ​പ്പ​പ്പ​ണി​ക്ക​രേ​ക്കാ​ള്‍ വ​ലി​യ ക​വി​യാ​ണ്.
“അ​ഭൗ​മ​മാ​യ ഒ​ന്നി​ലും എ​നി​ക്ക് വി​ശ്വാ​സ​മി​ല്ല എ​ന്തെ​ന്നാ​ല്‍ എ​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍ തി​ക​ച്ചും ഭൗ​തി​ക​മാ​ണ്’’ മേ​തി​ല്‍ എ​ഴു​തു​ന്നു. പു​ന​ത്തി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള​യ്ക്ക് മ​ര​ണാ​ന​ന്ത​ര​മാ​ണ് മ​ല​യാ​ള സാ​ഹി​ത്യ​ലോ​കം പു​ണ്യ​വാ​ള​ന്‍ എ​ന്ന പ​ദ​വി ന​ല്‍കി​യ​ത്. മി​ക്ക​വ​രും ഫു​ള്‍ പ​തി​പ്പു​ക​ളി​റ​ക്കി. ജീ​വി​ച്ചി​രു​ന്ന​പ്പോ​ള്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു കൃ​തി​യെ​ക്കു​റി​ച്ചു​പോ​ലും ഒ​രു ച​ര്‍ച്ച സം​ഘ​ടി​പ്പി​ച്ചി​ല്ല.

എം.​എ​സ്. ബ​നേ​ഷി​ന്‍റെ “ന​ല്ല​യി​നം പു​ല​യ അ​ച്ചാ​റു​ക​ള്‍’ വി​പ​ണി​യി​ലി​റ​ങ്ങി. സ​മ​കാ​ലീ​ന വി​ഷ​യ​ങ്ങ​ളെ ഉ​ഗ്ര​മാ​യ പ​രി​ഹാ​സ​ത്തോ​ടെ എ​യ്ത് ത​റ​യ്ക്കു​ന്ന​തി​ല്‍ ബ​നേ​ഷി​നു വി​രു​തു​ണ്ട്. ഇ​നി ഇ​തി​നെ അ​നു​ക​രി​ച്ച് ഈ​ഴ​വ അ​ച്ചാ​റും, നാ​യ​ര്‍ അ​ച്ചാ​റും, കാ​ത്ത​ലി​ക് അ​ച്ചാ​റും ഇ​റ​ങ്ങാ​തി​രു​ന്നാ​ല്‍ മ​തി​യാ​യി​രു​ന്നു!

എ​ഴു​ത്ത് മാ​സി​ക​യി​ല്‍ “എ​ഴു​ത്തു​വാ​തി​ല്‍’ എ​ന്നൊ​രു പം​ക്തി കാ​ണു​ന്നു. ഈ ​പേ​രു​ത​ന്നെ അ​നു​ക​ര​ണ​മാ​ണ്. “അ​ക്ഷ​ര​ജാ​ല​കം’ എ​ന്ന പേ​രി​ല്‍ നി​ന്നാ​ണ് “എ​ഴു​ത്തു​വാ​തി​ല്‍’ ഉ​ണ്ടാ​യ​ത്. “അ​ക്ഷ​ര’​ത്തി​നു പ​ക​രം എ​ഴു​ത്ത്; ജാ​ല​ക​ത്തി​നു പ​ക​രം വാ​തി​ല്‍! സ്വ​ന്ത​മാ​യി ഒ​രു പേ​രു​പോ​ലും ഇ​ടാ​ന്‍ ക​ഴി​വി​ല്ലാ​ത്ത​വ​ര്‍ സൗ​ന്ദ​ര്യ​ബോ​ധ​ത്തി​ന്‍റെ അ​നു​ഭൂ​തി എ​ങ്ങ​നെ​യാ​ണ് പ​ക​രു​ക?

“ഞാ​ന്‍ പ​ഠി​ച്ച സ്കൂ​ള്‍ ഇ​പ്പോ​ളി​ല്ല’ (മ​ല​യാ​ളം, ന​വം. 6) എ​ന്ന പേ​രി​ല്‍ രാ​ജു വ​ള്ളി​ക്കു​ന്നം എ​ഴു​തി​യ ക​വി​ത സു​ഖ​ക​ര​മാ​യൊ​രു നൊ​മ്പ​ര​മാ​യി. “”ആ​കാ​ശം അ​തു​പോ​ലെ​ത​ന്നെ​യു​ണ്ട്, പൊ​ടു​ന്ന​നെ സ്കൂ​ള്‍ മാ​ത്രം ഇ​ല്ലാ​താ​യോ?’’ നാ​ഗ​രി​ക​ഭീ​തി നി​റ​യു​ന്ന ഈ ​ക​വി​ത​യി​ല്‍ സാ​ര​മു​ണ്ട്.

പ​ച്ച​ക്കു​തി​ര​യു​ടെ ക​വ​ര്‍സ്റ്റോ​റി​യാ​യി കൊ​ല​പാ​ത​കി​യും മോ​ഷ്ടാ​വു​മാ​യ ആ​ട് ആ​ന്‍റ​ണി​യു​ടെ വീ​ര​ച​രി​തം ഉ​ണ്ടെ​ന്ന​റി​ഞ്ഞു. സ​ന്തോ​ഷ​മാ​യി. ആ​ട് ആ​ന്‍റ​ണി​യോ​ട് അ​സൂ​യ തോ​ന്നി​പ്പോ​യി. മു​പ്പ​ത്ത​ഞ്ച് കൊ​ല്ലം എ​ഴു​തി​യി​ട്ടും ഇ​രു​പ​ത്ത​ഞ്ച് പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടും സ്വ​ന്ത​മാ​യി സി​ദ്ധാ​ന്ത​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടും എ​നി​ക്കു സാ​ധി​ക്കാ​ത്ത​ത് ആ​ന്‍റ​ണി കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ​യും മോ​ഷ​ണ​ത്തി​ലൂ​ടെ​യും നേ​ടി​യെ​ടു​ത്തു. പു​തു​ത​ല​മു​റ ഇ​നി ആ​ടി​നെ​യ​ല്ല, ആ​ന്‍റ​ണി​യെ പാ​ഠ​പു​സ്ത​ക​മാ​ക്ക​ട്ടെ.

മു​ട്ട​യി​ല്‍നി​ന്നു വി​രി​യു​ന്ന​തി​നു മു​മ്പേ, ഒ​ന്നോ ര​ണ്ടോ ക​ഥ​ക​ളെ​ഴു​തി​യ​തി​ന്‍റെ പേ​രി​ല്‍ മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പും അ​തു​പോ​ലെ​യു​ള്ള​വ​രും കു​ട്ടി​യെ​ഴു​ത്തു​കാ​രു​ടെ മു​ഖ​ചി​ത്രം അ​ച്ച​ടി​ക്കു​ന്ന​ത് വ​ലി​യ ദ്രോ​ഹം ചെ​യ്യും. ഒ​ന്നാ​മ​താ​യി ഇ​ത് ആ ​കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കും. അ​വ​ര്‍ എ​ഴു​തു​ന്ന​ത് മി​ക​ച്ച ക​ഥ​ക​ളാ​ണെ​ന്നും ഇ​നി ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്നും അ​വ​ര്‍ ക​രു​തും.

പി​ന്നീ​ട് വാ​യി​ക്കാ​നും പ​ഠി​ക്കാ​നും തോ​ന്നി​ല്ല. എ​ത്ര​യോ ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. ര​ണ്ടാ​മ​ത്, ക​ഥ​ക​ള്‍ മാ​ത്രം ക​വ​ര്‍സ്റ്റോ​റി​യാ​കു​ന്ന​തി​ല്‍, ഒ​രു ആ​ശ​യ​ദാ​രി​ദ്ര്യ​മു​ണ്ട്. ക​വ​ര്‍സ്റ്റോ​റി ഉ​ണ്ടാ​കേ​ണ്ട​ത്, ഒ​റ്റ​പ്പെ​ട്ട ര​ച​ന​ക​ള്‍ക്ക​ല്ല. ദീ​ര്‍ഘ​കാ​ല​യ​ള​വി​ലെ ര​ച​ന​ക​ളു​ടെ പി​ന്‍ബ​ല​ത്തി​ല്‍ ഒ​രാ​ള്‍ ആ​രു​ടെ​യും പി​ന്‍സീ​റ്റ് ഡ്രൈ​വ് ഇ​ല്ലാ​തെ​ത​ന്നെ ഗാ​ഢ​മാ​യ ഒ​ര​നു​ഭ​വ​മാ​കു​മ്പോ​ഴാ​യി​രി​ക്ക​ണം അ​ത് സം​ഭ​വി​ക്കേ​ണ്ട​ത്. അ​ല്ലാ​ത്ത​പ്പോ​ള്‍ ടാ​ബ്ലോ​യി​ഡ് സം​സ്കാ​ര​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​വും ചെ​യ്യു​ക.

ഷാ​ര്‍ജാ പു​സ്ത​ക​മേ​ള​യി​ലൊ​ക്കെ ഇ​പ്പോ​ള്‍ മ​ല​യാ​ള എ​ഴു​ത്തു​കാ​രും പ​ങ്കെ​ടു​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. പ​ക്ഷേ, മൂ​ന്നാം​ത​രം പു​സ്ത​ക​ങ്ങ​ള്‍ അ​വി​ടെ കൊ​ണ്ടു​പോ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്, ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യും. കാ​ര​ണം ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ് അ​വി​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി എ​ത്തു​ന്ന​ത്. അ​തി​നി​ട​യി​ല്‍ മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള നി​ല​വാ​ര​മി​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ള്‍ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ ന​ല്ലൊ​രു വാ​യ​ന​ക്കാ​ര​ന് ആ​ശ​യ​ക്കു​ഴ​പ്പം തോ​ന്നാം.

എ​ല്ലാ പു​സ്ത​ക​ങ്ങ​ളും അ​വ​യു​ടെ വാ​യ​ന​ക്കാ​രെ​പ്പോ​ലെ മു​ഷി​പ്പ​ന്മാ​ര​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് തോ​റോ​യാ​ണ്. രാ​ഷ്‌​ട്രീ​യ ചി​ന്ത​ക​നാ​യ കെ. ​വേ​ണു ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞു, ത​നി​ക്ക് ക​ലാ​സ്വാ​ദ​നം ഇ​ല്ലെ​ന്ന്. ഒ​രു ചി​ത്ര​മോ, ക​വി​ത​യോ ത​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ക​യി​ല്ലെ​ന്ന് വ​രു​ന്ന​ത് രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് ന​ല്ല​ത​ല്ല.

വാ​യ​ന​യു​ടെ സ്വ​ർ​ഗം

വാ​യ​ന അ​ധഃ​പ​തി​ച്ച മ​ന​സി​ന്‍റെ അ​ല​ങ്കോ​ല​മാ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​യു​മോ എ​ന്ന​റി​യി​ല്ല. ലോ​കം ക​ണ്ട മ​ഹാ​ന്മാ​രൊ​ക്കെ പ​റ​ഞ്ഞ​ത്, എ​ന്തെ​ങ്കി​ലും വാ​യി​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റേ​താ​യി വ​ന്ന ഒ​രു പ്ര​സ്താ​വം ഇ​ങ്ങ​നെ​യാ​ണ്: “”വാ​യ​ന അ​തി​രു​ക​ട​ന്ന ഒ​രു ശീ​ല​മാ​യാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഒ​രു പു​സ്ത​ക​ത്തി​നു​വേ​ണ്ടി മ​ണി​ക്കൂ​റാ​യ മ​ണി​ക്കൂ​റു​ക​ളൊ​ക്കെ ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന​തി​നേ​ക്ക​ള്‍ എ​ത്ര​യോ ന​ല്ല കാ​ര്യ​ങ്ങ​ള്‍ ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യും?’’

സി​വി​ല്‍ സ​ര്‍വീ​സു​കാ​രി​ലും വാ​യി​ക്കു​ന്ന​വ​ര്‍ കു​റ​ഞ്ഞു എ​ന്ന​ത് വാ​സ്ത​വ​മാ​ണ്. മി​ക്ക പ്രൊ​ഫ​ഷ​ണ​ലു​ക​ളും അ​വ​രു​ടെ പ​ഠ​ന​വി​ഷ​യ​മ​ല്ലാ​തെ മ​റ്റൊ​ന്നും വാ​യി​ക്കി​ല്ല. ഭൂ​രി​പ​ക്ഷം അ​ധ്യാ​പ​ക​രും ഡോ​ക്റ്റ​ര്‍മാ​രും വാ​യ​ന തീ​രെ കു​റ​ച്ചു എ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. ഒ​രു നാ​ടി​ന്‍റെ ദു​ര്‍ഗ​തി എ​ന്നേ പ​റ​യാ​നൊ​ക്കൂ. ന​മ്മു​ടെ നാ​ട്ടി​ല്‍ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ര്‍ ധാ​രാ​ളം പേ​രു​ണ്ട്. എ​ന്നാ​ല്‍ ആ​ധു​നി​ക ക​ല​യെ​ക്കു​റി​ച്ചോ സൗ​ന്ദ​ര്യ​ബോ​ധ​ത്തെ​ക്കു​റി​ച്ചോ സം​സാ​രി​ക്കാ​ന്‍ ആ​ളെ​ക്കി​ട്ടാ​ന്‍ വി​ഷ​മ​മാ​ണ്. മു​ഴു​വ​ന്‍ മാ​ധ്യ​മ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​വ​ല്‍ക്ക​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഒ​രു ഡോ​ക്റ്റ​റാ​യി എ​ന്ന് ക​രു​തി ഉ​ത്ത​രാ​ധു​നി​ക ആ​ശ​യ​ങ്ങ​ള്‍കൂ​ടി മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് കു​ഴ​പ്പം? .

ഒ​രു ഡോ​ക്റ്റ​ര്‍ വെ​റു​തെ രോ​ഗ​വി​വ​രം കേ​ട്ട് മ​രു​ന്ന് കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്നാ​ല്‍ പോ​രാ. രോ​ഗി​യു​ടെ സ്വ​ഭാ​വ​വും മ​നോ​നി​ല​യും അ​റി​യ​ണം. അ​മെ​രി​ക്ക​ന്‍ എ​ഴു​ത്തു​കാ​രി​യാ​യ സൂ​സ​ന്‍ സൊ​ണ്ടാ​ഗി​ന്‍റെ “ഇ​ല്‍ന​സ് ആ​സ് മെ​റ്റ​ഫ​ര്‍ ആ​ന്‍ഡ് എ​യ്ഡ്സ് ആ​ന്‍ഡ് ഇ​റ്റ്സ് മെ​റ്റ​ഫേ​ര്‍സ്’ എ​ന്ന പു​സ്ത​കം ഒ​രു ഡോ​ക്റ്റ​ര്‍ വാ​യി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ മി​ക​വു​ണ്ടാ​കും. രോ​ഗ​ങ്ങ​ള്‍ എ​ങ്ങ​നെ സം​സ്കാ​ര​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു എ​ന്നാ​ണ് ആ ​പു​സ്ത​കം പ​റ​യു​ന്ന​ത്. ടോ​ള്‍സ്റ്റോ​യി​യു​ടെ “ഇ​വാ​ന്‍ ഇ​ലി​ച്ചി​ന്‍റെ മ​ര​ണം’ എ​ന്ന ചെ​റു​നോ​വ​ല്‍ വാ​യി​ച്ചാ​ല്‍, യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ ഒ​രു കാ​ന്‍സ​ര്‍ രോ​ഗി​ക്ക് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും.

ന​ല്ല​പോ​ലെ വാ​യി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ള്‍ ന​മു​ക്കു​ണ്ടാ​യി​രു​ന്നു. ഇ​എം​എ​സ്, പ​ന​മ്പി​ള്ളി ഗോ​വി​ന്ദ​മേ​നോ​ന്‍, ആ​ര്‍. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ. ഇ​ന്ന് അ​തു​പോ​ലു​ള്ള​വ​രി​ല്ല. രാ​ഷ്‌​ട്രീ​യ​ക്കാ​ര്‍ വാ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം നാ​ലു​പ​തി​റ്റാ​ണ്ടി​നു മു​മ്പേ സ​ജീ​വ​മാ​യേ​നെ. ഇ​പ്പോ​ഴാ​ണ് പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്ക​ണം എ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. ഹെ​ന്‍റി ഡേ​വി​ഡ് തോ​റോ​യു​ടെ വാ​ല്‍ഡ​ന്‍ എ​ന്ന പു​സ്ത​കം വാ​യി​ക്കാ​ത്ത​വ​ര്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​ത് ഒ​രി​ക്ക​ലും പൂ​ര്‍ണ​മാ​കി​ല്ല.