FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Crime

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Sunday, Nov 12, 2017,14:18 IST By മെട്രൊ വാർത്ത A A A

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുന്‍പ് സിപിഎം പ്രവര്‍ത്തകന്‍ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. അതുകൊണ്ട് കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മാരകമായി വെട്ടേറ്റ ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.