FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Business

നാല് വർഷത്തിനകം എടിഎം കാർഡുകൾ ‘അസാധുവാകും’, നീതി ആയോഗ് മേധാവി

Sunday, Nov 12, 2017,13:13 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: അടുത്ത നാല് വര്‍ഷത്തിനകം ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളും ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പകരം സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോക്താക്കള്‍ മൊബൈല്‍ ഫോണിനെ മാത്രമായിരിക്കും ആശ്രയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോയിഡയിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർത്ഥികളോട് സാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. കൂടാതെ, ജനസംഖ്യയില്‍ 72 ശതമാനവും 32 വയസില്‍ താഴെയുള്ളവരുടെ ലോകത്തെ ഏകരാഷ്ട്രം കൂടിയാണ് ഇന്ത്യ. ഈ അനുകൂല ഘടകങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.