FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Bollywood

നാ​യി​ക​യാ​കാ​ൻ പി​ടി​വ​ലി

Sunday, Nov 12, 2017,2:29 IST By മെട്രൊ വാർത്ത A A A

ദി​നേ​ഷ് വി​ജാ​നി​ന്‍റെ അ​ടു​ത്ത ചി​ത്രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ത്ത​ന്നെ നാ​യി​ക​യാ​വാ​നു​ള്ള പി​ടി​വ​ലി തു​ട​ങ്ങി​യി​രു​ന്നു താ​ര​ങ്ങ​ളാ​യ കൃ​തി സ​നോ​ണും, അ​ദി​യ ഷെ​ട്ടി​യും. അ​ർ​ജ്ജു​ൻ പാ​ട്യാ​ല എ​ന്നു പേ​രി​ട്ട ചി​ത്ര​ത്തി​ൽ ദി​ൽ​ജി​ത് ദോ​സ​ഞ്ചാ​ണ് നാ​യ​ക​ൻ.

ചി​ത്ര​ത്തെ​ക്കു​റി​ച്ചു പ്ര​ഖ്യാ​പി​ച്ചു കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ നാ​യി​ക കൃ​തി​യാ​യി​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. എ​ന്നാ​ൽ അ​ദി​യ ഷെ​ട്ടി​യാ​യി​രു​ന്നു ഫസ്റ്റ് ​ചോ​യ്സെ​ന്നും, എ​ങ്ങ​നെ​യോ നാ​യി​ക​സ്ഥാ​നം കൃ​തി​ക്ക് ല​ഭി​ച്ച​താ​ണെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നു.
എ​ന്നാ​ൽ കൃ​തി​യെ നാ​യി​ക​യാ​ക്കാ​നേ സം​വി​ധാ​യ​ക​ൻ ദി​നേ​ഷ് താ​ൽ​പ്പ​ര്യ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത റ​ബ്ത്ത എ​ന്ന സി​നി​മ​യി​ലും കൃ​തി ത​ന്നെ​യാ​യി​രു​ന്നു നാ​യി​ക. അ​ദി​യ​യു​ടെ ബ്രാ​ൻ​ഡ് മാ​നേ​ജ​ർ സം​വി​ധാ​യ​ക​നെ സ​മീ​പി​ക്കു​ക​യും, അ​ദി​യ​യെ നാ​യി​ക​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും ഫ​ലം ക​ണ്ടി​ല്ല. നാ​യി​ക​സ്ഥാ​നം കൃ​തി​ക്ക് ത​ന്നെ ല​ഭി​ച്ചു. പു​തി​യൊ​രു സി​നി​മ​യ്ക്കാ​യു​ള്ള അ​ദി​യ​യു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ക​യാ​ണ്. അ​ദി​യ​യു​ടെ ആ​ദ്യ​ചി​ത്ര​മാ​യ ഹീറോ അ​ത്ര വ​ലി​യ വി​ജ​യ​മാ​യി​രു​ന്നി​ല്ല.