FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
India

പ്രധാനമന്ത്രിയെ അനാദരിക്കില്ല പക്ഷെ പിഴവുകൾ ചൂണ്ടിക്കാട്ടും: രാഹുൽ ഗാന്ധി

Sunday, Nov 12, 2017,17:39 IST By മെട്രൊ വാർത്ത A A A

അഹമ്മദാബാദ്: പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നതിനാൽ മോദിയുടെ പിഴവുകളെ ചൂണ്ടിക്കാട്ടുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കാൻ തങ്ങൾ ബിജെപിക്കാരല്ലെന്നും അദേഹം വ്യക്തമാക്കി.

മോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതും ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നതും ഉള്‍പ്പെടെ എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയാലും, പ്രധാനമന്ത്രി സ്ഥാനത്തെ അവഹേളിക്കുന്ന യാതൊരു നീക്കവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല.

നരേന്ദ്ര മോദി പ്രതിപക്ഷാത്തായിരുന്ന സമയത്ത് പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. നമ്മെക്കുറിച്ച് മോദി എന്തു പറയുന്നു എന്നത് കാര്യമാക്കേണ്ടതില്ലഗുജറാത്ത് വികസന മാതൃകയെ വിമര്‍ശിച്ച തന്‍റെ നിലപാട് ആവര്‍ത്തിച്ച രാഹുല്‍, ഇക്കാര്യത്തില്‍ വസ്തുതകളാണ് തങ്ങള്‍ പറയുന്നതെന്നും വ്യക്തമാക്കി. ഗുജറാത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.