FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

മത്സര പരീക്ഷകൾക്ക് ദേശീയ ഏജൻസി

Sunday, Nov 12, 2017,11:41 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തു ദേ​ശീ​യ ത​ല​ത്തി​ലു​ള്ള വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ന്‍സി (എ​ൻ​ടി​എ) രൂ​പീ​ക​രി​ക്കു​ന്ന​തി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി. ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റീ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ക്റ്റ്- 1860 പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൊ​സൈ​റ്റി​യാ​യി​ട്ടാ​ണ് ഈ ​മു​ന്‍നി​ര സ്വാ​ശ്ര​യ പ​രീ​ക്ഷാ സ്ഥാ​പ​നം രൂ​പീ​ക​രി​ക്കു​ക.

ഇ​തോ​ടെ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ൽ നി​ന്നു സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഒ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജ്യൂ​ക്കേ​ഷ​ൻ (സി​ബി​എ​സ്ഇ) ഒ​ഴി​വാ​കും. 40 ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ് ഈ ​ഏ​ജ​ൻ​സി​യെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ. ഇ​ത്ത​ര​മൊ​രു ഏ​ജ​ന്‍സി രൂ​പീ​ക​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നു തു​ട​ര്‍ച്ച​യാ​ണു ന​ട​പ​ടി​ക​ള്‍.

പു​തി​യ ഏ​ജ​ന്‍സി നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ബോ​ര്‍ഡ് പ​രീ​ക്ഷ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും സി​ബി​എ​സ്ഇ​യു​ടെ ചു​മ​ത​ല​യി​ലു​ണ്ടാ​കു​ക. ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷാ ന​ട​ത്തി​പ്പു ചു​മ​ത​ല​യി​ൽ നി​ന്നു സി​ബി​എ​സ്ഇ ഒ​ഴി​വാ​കു​ന്ന​തോ​ടെ അ​വ​ർ​ക്കു പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​വും. ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് 25 കോ​ടി രൂ​പ പ്രാ​ഥ​മി​ക സ​ഹാ​യ​മാ​യി കേ​ന്ദ്രം ന​ല്‍കും. തു​ട​ര്‍ന്നു സ്ഥാ​പ​നം സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്വം നേ​ടും.

ജോ​യി​ന്‍റ് എ​ന്‍ജി​നീ​യ​റി​ങ് എ​ന്‍ട്ര​ന്‍സ് (ജെ​ഇ​ഇ), മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്, യു​ജി​സി​യു​ടെ ദേ​ശീ​യ യോ​ഗ്യ​താ പ​രീ​ക്ഷ, ദേ​ശീ​യ അ​ധ്യാ​പ​ക യോ​ഗ്യ​താ പ​രീ​ക്ഷ, ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ന്നി​വ​യാ​ണ് സി​ബി​എ​സ്ഇ​യി​ൽ നി​ന്ന് ഏ​ജ​ൻ​സി ഏ​റ്റെ​ടു​ക്കു​ക. എ​ഐ​സി​ടി​ഇ, ഐ​ഐ​എ​മ്മു​ക​ൾ, ഐ​ഐ​ടി​ക​ൾ, മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ ന​ട​ത്തി​വ​രു​ന്ന ദേ​ശീ​യ പ​രീ​ക്ഷ​ക​ളെ​ല്ലാം ക്ര​മേ​ണ ഏ​ജ​ൻ​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും.

സ​വി​ശേ​ഷ​ത: മ​ത്സ​രാ​ര്‍ഥി​ക​ള്‍ക്ക് ഏ​റ്റ​വും മി​ക​വു പു​ല​ര്‍ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​ക്കൊ​ണ്ടു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ ഒ​രു വ​ര്‍ഷം ര​ണ്ടു ത​വ​ണ ന​ട​ത്തും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നി​ല്‍ക്ക​ണ്ട് സ​ബ് ജി​ല്ലാ, ജി​ല്ലാ​ത​ല​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും. അ​വി​ട​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ​രി​ശീ​ല​നം ന​ല്‍കു​ക​യും ചെ​യ്യും.

ഘ​ട​ന: മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നി​യ​മി​ക്കു​ന്ന പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നാ​യി​രി​ക്കും എ​ൻ​ടി​എ​യു​ടെ അ​ധ്യ​ക്ഷ​ന്‍. ഗ​വ​ണ്‍മെ​ന്‍റ് നി​യോ​ഗി​ക്കു​ന്ന സി​ഇ​ഒ ആ​യി​രി​ക്കും ഡ​യ​റ​ക്റ്റ​ര്‍ ജ​ന​റ​ല്‍. പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​കും. ഡ​യ​റ​ക്റ്റ​ര്‍ ജ​ന​റ​ലി​നെ സ​ഹാ​യി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ഒ​മ്പ​തു വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.