FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Business

രാജ്യത്ത് ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

Sunday, Nov 12, 2017,15:55 IST By മെട്രൊ വാർത്ത A A A

മുംബൈ: ഇന്ത്യയിൽ ഇസ്‌ലാമിക് ബാങ്കിങ് (പലിശ രഹിത) സമ്പ്രദായം നടപ്പാക്കാനാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തമാക്കി. ദേശീയ വാർത്താ ഏജൻസിയായ പിടിഐയുടെ പ്രതിനിധി സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായാണ് റിസർവ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ബാങ്കിങ് സമ്പ്രദായത്തിനും വിവിധ സാമ്പത്തിക സേവനങ്ങൾക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് പറഞ്ഞു. ഇസ്‌ലാമിക് ബാങ്കിങ് നടപ്പാക്കുന്ന വിഷയത്തിൽ, ആർബിഐയും സർക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു. ഇസ്‌ലാം മതവിശ്വാസ പ്രകാരം സാമ്പത്തിക ഇടപാടുകൾക്ക് പലിശ ഈടാക്കുന്നത് നിഷിദ്ധമാണ്.