FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

സ​ഹോ​ദ​ര​നെ കൊ​ന്ന കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​യാ​ൾ മ​റ്റൊ​രു സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ൽ

Sunday, Nov 12, 2017,11:51 IST By സ്വ​ന്തം ലേ​ഖ​ക​ൻ A A A

കൊ​ച്ചി: സ​ഹോ​ദ​ര​നെ കൊ​ന്ന കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​യാ​ൾ മ​റ്റൊ​രു സ​ഹോ​ദ​ര​നെ ക​ല്ലു കൊ​ണ്ടി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ൽ. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ മ​ദ​ർ തെ​രേ​സ ജം​ക്‌​ഷ​നു സ​മീ​പം വാ​രി​ക്കാ​ട്ട് ഹൗ​സി​ൽ ബാ​ബു (വി​ൻ​സെ​ന്‍റ് 56) ആ​ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം കു​ടും​ബ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​ള​യ സ​ഹോ​ദ​ര​ൻ നെ​ൽ​സ​ൺ (40) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

വ‌‌‌െ​ള്ളി​യാ​ഴ്ച (10) വൈ​കി​ട്ടു ബാ​ബു​വും നെ​ൽ​സ​ണും ത​മ്മി​ൽ വീ​ട്ടി​ൽ വാ​ക്കേ​റ്റ​വും തു​ട​ർ​ന്ന് അ​ടി​പി​ടി​യു​മു​ണ്ടാ​യി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന നെ​ൽ​സ​ൺ സ​ഹോ​ദ​ര​ന്‍റെ ‌നെ​റ്റി​യി​ൽ അ​ടി​ച്ചു പ​രു​ക്കേ​ൽ​പ്പി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യി ക​ല്ലു കൊ​ണ്ടു നെ​ൽ​സ​ണി​ന്‍റ‌െ ത​ല​യി​ലും ന‌െ​ഞ്ച​ത്തും ഇ​ടി​ച്ചെ​ന്നാ​ണു പ്ര​തി​യു​ടെ മൊ​ഴി. തു​ട​ർ​ന്നു വീ​ട്ടി​ൽ നി​ന്നു ക​ട​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ നെ​ൽ​സ​ൺ വീ​ടി​നു സ​മീ​പം തോ​ട്ടി​ൽ അ​വ​ശ​നാ​യി വീ​ഴു​ന്ന​തു പ​രി​സ​ര​വാ​സി​ക​ൾ ക​ണ്ടി​രു​ന്നു. ഇ​വി​ടെ നി​ന്ന് എ​ഴു​ന്നേ​റ്റു വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ ഇ‍യാ​ളു​ടെ ഞെ​രു​ക്കം കേ​ട്ട് അ​യ​ൽ​പ​ക്ക​ക്കാ​രാ​ണു പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തോ​പ്പും​പ​ടി പൊ​ലീ​സ് എ​ത്തി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വീ​ട്ടി​ൽ നി​ന്നു​പോ​കു​മ്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ രാ​ത്രി എ​ട്ടോ​ടെ​യാ​ണു മ​രി​ച്ച​ത്.

വ​യോ​ധി​ക​യാ​യ മാ​താ​വ് ഫി​ലോ​മി​ന സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ബാ​ബു​വി​ന്‍റ‌െ ഭാ​ര്യ​യും മ​ക്ക​ളും മാ​നാ​ശേ​രി​യി​ലാ​ണ് താ​മ​സം. നെ​ൽ​സ​ണി​ന്‍റ‌െ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ മി​ൽ​ട്ട​നെ 2016 സെ​പ്റ്റം​ബ​റി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കു​ടും​ബ വീ​ട്ടി​ൽ ക​ണ്ട‌െ​ത്തി​യ​ത്.

അ​ന്നും വാ​ക്കേ​റ്റ​ത്തി​നി​ട‌െ ബാ​ബു ച​വി​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണു വി​വ​രം പു​റ​ത്താ​യ​ത്. ഈ ​കേ​സി​ൽ ആ​റു മാ​സ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ബാ​ബു​വി​നെ മ​റ്റു സ​ഹോ​ദ​ര​ൻ​മാ​ർ ചേ​ർ​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി. കൊ​ല്ല​പ്പെ​ട്ട നെ​ൽ​സ​ണും പി‌​ടി​യി​ലാ​യ ബാ​ബു​വും കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്.
പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷ്, തോ​പ്പും​പ​ടി എ​സ്ഐ സി. ​ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ തോ​പ്പും​പ​ടി​യി​ൽ നി​ന്നാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.