FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ഓ​ഫ​ർ പ്ലാ​നു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ: ട്രാ​യ് ചെയർമാൻ

Monday, Nov 13, 2017,10:06 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ ന​ല്‍കു​ന്ന എ​ല്ലാ ഓ​ഫ​ര്‍ പ്ലാ​നു​ക​ളും ട്രാ​യി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ട്രാ​യ് ചെ​യ​ര്‍മാ​ന്‍ ആ​ർ.​എ​സ്. ശ​ര്‍മ. ക്ര​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ഇ​ട​പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ടെ​ലി​കോം ക​മ്പ​നി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ബ​ണ്ടി​ല്‍ഡ് ഓ​ഫ​റു​ക​ളോ​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വി​പ​ണ​യി​ലി​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ജി​യോ അ​വ​ത​രി​പ്പി​ച്ച കാ​ഷ്ബാ​ക്ക് ഓ​ഫ​റി​നെ കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​തെ​ങ്കി​ലും ടെ​ലി​കോം ഓ​പ്പ​റേ​റ്റ​റെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. ബ​ണ്ടി​ല്‍ഡ് ഓ​ഫ​റു​ക​ളും കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും ഉ​ള്‍പ്പ​ടെ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ ന​ല്‍കു​ന്ന എ​ല്ലാ ഓ​ഫ​റു​ക​ളും ട്രാ​യി​യു​ടെ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​വു​ന്നു​ണ്ട്. ആ ​പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​ക​ളി​ല്‍ എ​ന്തെ​ങ്കി​ലും ക്ര​മ​വി​രു​ദ്ധ​മാ​യി ക​ണ്ടെ​ത്തി​യാ​ല്‍ ട്രാ​യ് തീ​ര്‍ച്ച​യാ​യും ആ ​ഓ​പ്പ​റേ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലാ​ന്‍ നി​ര്‍ത്തി​വെ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പ​റ​ഞ്ഞു.
അ​തേ​സ​മ​യം പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലേ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്ന​തി​നാ​ല്‍ ടെ​ലി​കോം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ 4ജി ​വോ​ള്‍ടി സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തെ ശു​ഭാ​പ്തി വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ട്രാ​യ് കാ​ണു​ന്ന​ത്. 4ജി ​അ​തി​വേ​ഗ നെ​റ്റ്‌​വ​ര്‍ക്കി​ലൂ​ടെ പു​തി​യ ടെ​ലി​കോം സേ​വ​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മി​ട്ടു​കൊ​ണ്ടു​ള്ള റി​ല​യ​ന്‍സ് ജി​യോ​യു​ടെ വ​ര​വ് രാ​ജ്യ​ത്തെ ടെ​ലി​കോം രം​ഗ​ത്ത് അ​ടി​മു​ടി മാ​റ്റ​ത്തി​നാ​ണ് വ​ഴി​വെ​ച്ച​ത്. ഇ​ന്‍റ​ര്‍നെ​റ്റ് കേ​ന്ദ്രീ​കൃ​ത​മാ​യ ടെ​ലി​കോം സേ​വ​ന​ങ്ങ​ള്‍ക്കാ​ണ് ഇ​പ്പോ​ള്‍ ക​മ്പ​നി​ക​ള്‍ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്.

ആ​രെ​യും ആ​ക​ര്‍ഷി​ക്കു​ന്ന ബ​ണ്ടി​ല്‍ഡ് ഓ​ഫ​റു​ക​ളും കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും തു​ട​ര്‍ച്ച​യാ​യി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജി​യോ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​തി​നൊ​പ്പം നി​ല്‍ക്കു​ന്ന ഓ​ഫ​റു​ക​ളാ​ണ് മ​റ്റ് ക​മ്പ​നി​ക​ളും അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാം ത​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പ് ട്രാ​യ് ന​ല്‍കു​ന്ന​ത്.