FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Nri

ഡ്രൈവിങ് പരിചയമുള്ള വിദേശികൾക്കും സൗദിയിൽ ലൈസന്‍സിന് പരിശീലനം നിര്‍ബന്ധമാക്കി

Monday, Nov 13, 2017,20:08 IST By മെട്രൊ വാർത്ത A A A

റിയാദ്: വാഹനമോടിച്ച് പരിചയമുള്ള വിദേശികൾക്കും സൗദിയിൽ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് പരിശീലനം നിർബന്ധമാക്കി. ഇതോടെ, വിദേശ രാജ്യങ്ങളില്‍ ലൈസന്‍സുള്ളവര്‍ക്ക് നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കാനുള്ള അവസരം ഇല്ലാതായി. രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ട്രാഫിക് മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.

ഡ്രൈവിങ് അറിയാവുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനാണ് അപേക്ഷിക്കുന്നതെങ്കില്‍ 30 മണിക്കൂര്‍ ക്ലാസില്‍ ഹാജരായിരിക്കണം. ടാക്‌സി ഓടിക്കുന്നതിനും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുമുള്ള ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ സാധാരണ ലൈസന്‍സ് ലഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടവരായിരിക്കണം. ഇവര്‍ക്കും 30 മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധമാണ്.

ഡ്രൈവിങ് വശമില്ലാത്തവര്‍ക്ക് 90 മണിക്കൂര്‍ ക്ലാസാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതേസമയം, ടാക്‌സിയോ വലിയ വാഹനങ്ങളോ ഓടിക്കാനുള്ള ലൈസന്‍സിന് പുതുതായി അപേക്ഷിക്കുന്നവര്‍ 120 മണിക്കൂര്‍ പരിശീലന ക്ലാസിന് ഹാജരാവണം. പുതിയ നിയമം നടപ്പിലായതോടെ, ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് കാലസാമസവും, ചെലവും ഗണ്യമായി വര്‍ധിക്കും.