FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

തി​ള​ക്കം ന​ഷ്ട​പ്പെ​ട്ട് സ്വ​ർ​ണം

Monday, Nov 13, 2017,10:08 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: മ​ല​യാ​ളി​ക​ൾ​ക്ക് സ്വ​ര്‍ണ​ത്തോ​ടു​ള്ള ഭ്ര​മം പ്ര​ശ​സ്ത​മാ​ണ്. സ്വ​ർ​ണം യു​ക്തി​യു​ള്ള നി​ക്ഷേ​പ​മാ​ണോ എ​ന്ന ചോ​ദ്യ​മു​യ​രു​മ്പോ​ഴും സ്വ​ര്‍ണ​ത്തോ​ടു​ള്ള മ​ല​യാ​ളി​ക​ളു​ടെ താ​ത്പ​ര്യം കൂ​ടി വ​രു​ക​യാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ മ​ല​യാ​ളി​ക​ളു​ടെ സ്വ​ർ​ണ​ഭ്ര​മം കു​റ​ഞ്ഞു​വെ​ന്നു രേ​ഖ​പ്പെ​ടു​ത്തു​ന്നു.
വേ​ള്‍ഡ് ഗോ​ള്‍ഡ് കൗ​ണ്‍സി​ലി​ന്‍റെ പു​തി​യ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ഈ ​വ​ര്‍ഷ​ത്തെ സ്വ​ര്‍ണ ഉ​പ​യോഗം ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ല്‍ എ​ത്താ​നാ​ണ് സാ​ധ്യ​ത. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം നാ​ലാം പാ​ദ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ര്‍ണ ഇ​റ​ക്കു​മ​തി​യി​ല്‍ 25 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​തി​വി​ന് വി​പ​രീ​ത​മാ​യി ഉ​ത്സ​വ സീ​സ​ണി​ലും സ്വ​ര്‍ണ ആ​വ​ശ്യ​ക​ത​യി​ല്‍ ഇ​ടി​വ് അ​നു​ഭ​വ​പ്പെ​ട്ടു.

സ്വ​ര്‍ണ​ത്തെ ഒ​രു നി​ക്ഷേ​പ​ക ഉ​പ​ക​ര​ണ​മാ​യി കാ​ണു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ന്നു​ണ്ട് എ​ന്ന​താ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്വ​ര്‍ണ​ത്തി​ന്‍റെ ഉ​പ​ഭോ​ഗം പോ​ലും മു​ന്‍ വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്വ​ര്‍ണ​ത്തി​ലും ഇ​ടി​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സ​വും അ​ടു​ത്ത മാ​സ​വും ഈ ​ഇ​ടി​വ് തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
ഒ​ക്റ്റോ​ബ​ര്‍ ഡി​സം​ബ​ര്‍ കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ര്‍ണ ഇ​റ​ക്കു​മ​തി 175 ട​ണ്ണാ​യി കു​റ​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​റ​ക്കു​മ​തി 234 ട​ണ്‍ ആ​യി​രു​ന്നു.
പ​ണ​പ്പെ​രു​പ്പ​ത്തി​നെ​തി​രെ​യു​ള്ള സു​ര​ക്ഷ​യെ​ന്ന നി​ല​യി​ലാ​ണ് പ​ല​രും സ്വ​ര്‍ണം വാ​ങ്ങാ​റു​ള്ള​ത്. പ്ര​ത്യേ​കി​ച്ചും മ​റ്റ് സാ​മ്പ​ത്തി​ക ആ​സ്തി​ക​ള്‍ക്ക് മേ​ലു​ള്ള പ​ലി​ശ നെ​ഗ​റ്റീ​വ് ആ​കു​മ്പോ​ള്‍. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​ഞ്ഞ​ത് മ​റ്റ് നി​ക്ഷേ​പ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്നു​ണ്ട്. സ്വ​ര്‍ണ​ത്തോ​ടു​ള്ള ഭ്ര​മം സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ക​ന​ത്ത ഭാ​ര​മാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. 2013ല്‍ ​രൂ​പ സ​മ്മ​ര്‍ദ​ത്തി​ന​ടി​മ​പ്പെ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ത​ന്നെ ഉ​യ​ര്‍ന്ന സ്വ​ര്‍ണ ഇ​റ​ക്കു​മ​തി​യാ​യി​രു​ന്നു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​നെ​തി​രെ സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന യു​ദ്ധ​വും കാ​ര്‍ഷി​ക സ​മ്പ​ദ് വ്യ​വ​സ്ഥ ദു​ര്‍ബ​ല​പ്പെ​ട്ട​തു​മാ​ണ് സ്വ​ര്‍ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത രാ​ജ്യ​ത്ത് കു​റ​ഞ്ഞ​തി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
കു​ടും​ബ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ്വ​ര്‍ണം ഇ​നി​യും ആ​ക​ര്‍ഷ​ണീ​യ​മാ​യി തു​ട​രും എ​ങ്കി​ല്‍ അ​തി​നെ ഒ​രു നി​ക്ഷേ​പ ഉ​പ​ക​ര​ണ​മാ​യി കാ​ണു​ന്ന ശീ​ല​ത്തി​ന് മാ​റ്റം വ​രാ​നാ​ണ് സാ​ധ്യ​ത.