FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Articles

പെ​ണ്ണൊ​രു​മ്പെ​ട്ടാ​ല്‍…!

Monday, Nov 13, 2017,9:59 IST By സി പി രാജശേഖരൻ A A A

പെ​ണ്ണൊ​രു​മ്പെ​ട്ടാ​ല്‍ ബ്ര​ഹ്മ​നും ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണു പു​രാ​ണം. ഒ​രി​ക്ക​ല്‍ ദേ​വ​ന്മാ​ര്‍ക്കു ന​ഷ്ട​പ്പെ​ട്ടു​പോ​യ അ​മ​ര​ത്വം വീ​ണ്ടെ​ടു​ക്കാ​ന്‍ പാ​ലാ​ഴി ക​ട​ഞ്ഞ് അ​മൃ​തെ​ടു​ത്തു ഭ​ക്ഷി​ക്ക​ണ​മെ​ന്നു ദേ​വേ​ന്ദ്ര​ന് ആ​രോ നി​യ​മോ​പ​ദേ​ശം ന​ല്‍കി. പാ​ലാ​ഴി ഒ​റ്റ​യ്ക്കു ക​ട​ഞ്ഞ് അ​മൃ​തെ​ടു​ക്കാ​നു​ള്ള പാ​ങ്ങ് പാ​വം ദേ​വ​ന്മാ​ര്‍ക്കു​ണ്ടാ​യി​രു​ന്നി​ല്ല. അ​ക്കാ​ല​ത്ത് ദേ​വ​ലോ​ക​ത്തി​ന്‍റെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി​രു​ന്ന നാ​ര​ദ​നോ​ടു ദേ​വേ​ന്ദ്ര​ന്‍ നി​യ​മോ​പ​ദേ​ശം തേ​ടി. ഘ​ടാ​ഘ​ടി​യ​ന്മാ​രാ​യ അ​സു​ര​ന്മാ​രോ​ടു മ​ല്ല​ടി​ച്ചാ​ല്‍ പ​ണി പാ​ളു​മെ​ന്നാ​യി​രു​ന്നു നാ​ര​ദ​ന്‍റെ ഉ​പ​ദേ​ശം. കാ​ര്യം കാ​ണാ​ന്‍ വ​ര്‍ഗ​ശ​ത്രു​ക്ക​ളു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​തി​ല്‍ ദേ​വ​പാ​ര്‍ട്ടി​ല്‍ എ​തി​ര്‍പ്പ് രൂ​ക്ഷ​മാ​യി​രു​ന്നു. പ​ക്ഷേ, ല​ക്ഷ്യ​മാ​ണു പ്ര​ധാ​നം. മാ​ര്‍ഗ​മ​ല്ല എ​ന്നാ​യി​രു​ന്നു സൃ​ഷ്ടി​യു​ടെ ചീ​ഫ് ജ​സ്റ്റി​സ് ബ്ര​ഹ്മ​ദേ​വ​ന്‍റെ വി​ധി​തീ​ര്‍പ്പ്. (ഈ ​വി​ധി​പ്പ​ക​ര്‍പ്പാ​ണു പി​ല്‍ക്കാ​ല​ത്ത് മ​ഹാ​ഭാ​ര​ത യു​ദ്ധ​കാ​ല​ത്ത് ഭ​ഗ​വാ​ന്‍ ശ്രീ​കൃ​ഷ്ണ​ന്‍ പ്രി​യ സ​ഖാ​വ് അ​ര്‍ജു​ന​നെ വാ​യി​ച്ചു കേ​ള്‍പ്പി​ച്ച​ത​ത്രേ).
അ​ങ്ങ​നെ അ​മൃ​തെ​ടു​ക്കാ​ന്‍ ദേ​വ​ന്മാ​രും അ​സു​ര​ന്മാ​രും മ​ത്സ​രി​ച്ചു പാ​ലാ​ഴി ക​ട​ഞ്ഞു. ഒ​ടു​വി​ല്‍ പാ​ലാ​ഴി​യി​ല്‍ നി​ന്നു പൊ​ന്തി വ​ന്ന അ​മൃ​തി​നെ​ച്ചൊ​ല്ലി ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി​യാ​യി. ഒ​രാ​ളും മ​റ്റ​വ​ര്‍ക്കു സം​ഗ​തി കൊ​ടു​ക്കി​ല്ല. അ​ടി മൂ​ത്ത​പ്പോ​ള്‍ ദേ​വ​ന്മാ​ര്‍ മ​ഹാ​വി​ഷ്ണു​വി​നെ സ​മീ​പി​ച്ചു. നേ​രം വെ​ളു​ക്ക​ട്ടെ ഒ​രു​പാ​യം കാ​ണാ​മെ​ന്ന ഉ​റ​പ്പി​ല്‍ വി​ഷ്ണു ദേ​വ​ന്മാ​രെ മ​ട​ക്കി​വി​ട്ടു. അ​ടു​ത്ത ദി​വ​സം ത​മ്മി​ല്‍ത്ത​ല്ലി നി​ന്ന ദേ​വാ​സു​ര​ന്മാ​രു​ടെ മു​ന്നി​ലേ​ക്ക് അ​തീ​വ സു​ന്ദ​രി​യാ​യ ഒ​രു മോ​ഹ​ന​യു​വ​തി​യെ​ത്തി. പെ​ണ്ണി​നെ ക​ണ്ട​തോ​ടെ ഇ​രു​കൂ​ട്ട​രും അ​മൃ​തി​ന്‍റെ കാ​ര്യം മ​റ​ന്നു. ഒ​ടു​വി​ല്‍ പ്രാ​യ​ത്തി​ല്‍ മൂ​പ്പു​ള്ള ഒ​രാ​ള്‍ അ​മൃ​ത​കും​ഭം യു​വ​തി​യു​ടെ കൈ​യി​ല്‍ കൊ​ടു​ത്തി​ട്ട് ഇ​ഷ്ട​മു​ള്ള​വ​ര്‍ക്കൊ​ക്കെ വി​ള​മ്പാ​ന്‍ നി​ര്‍ദേ​ശി​ച്ചു. കും​ഭം സ്വീ​ക​രി​ച്ച യു​വ​തി അ​മൃ​ത് പ​ങ്കു​വ​ക്കു​ന്ന​തി​ന് ഒ​രു വ്യ​വ​സ്ഥ വ​ച്ചു. എ​ല്ലാ​വ​രും ക​ണ്ണ​ട​ച്ചി​രി​ക്ക​ണം. ക​ണ്ണ​ട​ച്ചി​രി​ക്കു​ന്ന​വ​ര്‍ക്ക് താ​ന്‍ അ​മൃ​ത് പ​ക​ര്‍ന്നു ത​രും. അ​മൃ​ത് കി​ട്ടു​ന്ന​തു വ​രെ ആ​രും ക​ണ്ണു തു​റ​ക്ക​രു​തെ​ന്നും അ​വ​സാ​നം ക​ണ്ണു തു​റ​ക്കു​ന്ന ആ​ളെ താ​ന്‍ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും അ​വ​ള്‍ ഉ​റ​പ്പു ന​ല്‍കി. അ​തോ​ടെ എ​ല്ലാ​വ​രും ക​ണ്ണ​ട​ച്ചി​രു​ന്നു.
ന​മ്മു​ടെ ആ​യി​രം രൂ​പ, അ​ഞ്ഞൂ​റു രൂ​പ ക​റ​ന്‍സി​ക​ള്‍ പി​ന്‍വ​ലി​ക്കു​ന്ന കാ​ര്യം ചി​ല​രൊ​ക്കെ നേ​ര​ത്തേ അ​റി​ഞ്ഞ​തു പോ​ലെ, സു​ന്ദ​രി​യാ​യി ത​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്ന​തു മോ​ഹി​നീ വേ​ഷം കെ​ട്ടി​യ മ​ഹാ​വി​ഷ്ണു​വാ​ണെ​ന്ന് ദേ​വ​ന്മാ​ര്‍ നേ​ര​ത്തേ അ​റി​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് അ​വ​രെ​ല്ലാം നേ​ര​ത്തേ ക​ണ്ണു തു​റ​ന്ന് അ​മൃ​ത് വാ​ങ്ങി ഭ​ക്ഷി​ച്ചു സ്ഥ​ലം വി​ട്ടു. എ​ന്നാ​ല്‍ പാ​വം അ​സു​ര​ന്മാ​ര്‍, മോ​ഹി​നി​യെ ക​ല്യാ​ണം ക​ഴി​ക്കാ​മെ​ന്ന അ​തി​മോ​ഹ​ത്താ​ല്‍ കു​റേ നാ​ള​ത്തേ​ക്കു ക​ണ്ണ​ട​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ ക​ണ്ണു​തു​റ​ന്നു നോ​ക്കി​യ​പ്പോ​ള്‍ ആ​ടു കി​ട​ന്നി​ട​ത്ത് ആ​ട്ടി​ന്‍ കാ​ഷ്ടം പോ​ലു​മി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​ന്നു മോ​ഹി​നി​വേ​ഷ​ത്തി​നു പ​ക​രം മ​ഹാ​വി​ഷ്ണു എ​ത്ര ന​ല്ല മോ​ഹ​ന വേ​ഷം കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ദേ​വ​ന്മാ​ര്‍ക്ക് അ​മൃ​ത് കി​ട്ടു​മാ​യി​രു​ന്നി​ല്ല. അ​താ​ണു പെ​ണ്ണി​ന്‍റെ മി​ടു​ക്ക്. അ​തു​കൊ​ണ്ടാ​ണ് പ​ല അ​ഭി​ന​വ മോ​ഹി​നി​മാ​രും പ​ല​രെ​യും ക​ണ്ണ​ട​ച്ചി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
ഉ​ദാ​ഹ​ര​ണ​ത്തി​ന് മു​ന്‍ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ കു​ടു​ക്കി​യ ചാ​ന​ല്‍ മോ​ഹി​നി. അ​ര്‍ധ​രാ​ത്രി​ക്കും വെ​ളു​പ്പാ​ന്‍കാ​ല​ത്തു​മൊ​ക്കെ മോ​ഹി​നി മ​ന്ത്രി​യെ വി​ളി​ച്ചു വർത്തമാനം പ​റ​ഞ്ഞു. പ്രാ​യ​വും പ​ദ​വി​യും മ​റ​ന്നു മ​ന്ത്രി​യും ഓ​രോ​ന്നൊ​ക്കെ അ​ങ്ങോ​ട്ടും പ​റ​ഞ്ഞു. ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ പൊ​ട്ടി​മു​ള​ച്ച പു​തി​യ ചാ​ന​ലി​ന്‍റെ ആ​ദ്യ വാ​ര്‍ത്താ പ്ര​ക്ഷേ​പ​ണം കേ​ട്ട​വ​ര്‍ ക​ണ്ണും കാ​തും പൊ​ത്തി വീ​ടു​വി​ട്ടോ​ടി. അ​മ്മ​പെ​ങ്ങ​ന്മാ​രു​ള്ള​വ​ര്‍ അ​വ​രെ​യും കൂ​ട്ടി നി​ല​വ​റ​ക​ളി​ലൊ​ളി​ച്ചു. എ​ല്ലാം ക​ഴി​ഞ്ഞ​പ്പോ​ള്‍ ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​പ്പ​ണി പോ​യി. ചാ​ന​ല്‍ മേ​ധാ​വി​യ​ട​ക്കം അ​ഞ്ചു മാ​ധ്യ​മ സി​ങ്ക​ങ്ങ​ള്‍ ജ​യി​ലി​ലു​മാ​യി. ശ​ശീ​ന്ദ്ര​നു പ​ക​രം കു​വൈ​റ്റി​ലെ ചാ​ണ്ടി മു​ത​ലാ​ളി മ​ന്ത്രി​യു​മാ​യി. മോ​ഹി​നി​ക്കു കു​ഴ​പ്പ​മൊ​ന്നും പ​റ്റി​യ​തു​മി​ല്ല.
അ​ക്കാ​ര്യ​മൊ​ക്കെ മാ​ലോ​ക​ര്‍ മ​റ​ക്കു​ക​യും സ​രി​ത നാ​യ​രെ​ന്ന പു​തി​യ മോ​ഹി​നി​ക്കു പി​ന്നാ​ലെ എ​ല്ലാ​വ​രും ക​ണ്ണ​ട​ച്ചു ന​ട​ക്കു​ക​യും ചെ​യ്യാ​ന്‍ തു​ട​ങ്ങി. അ​പ്പോ​ഴേ​ക്കും ചാ​ണ്ടി മു​ത​ലാ​ളി​യു​ടെ കാ​യ​ല്‍ കൈ​യേ​റ്റ​ങ്ങ​ളും വ​യ​ല്‍ നി​ക​ത്ത​ലും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മൊ​ക്കെ പു​തി​യ വി​ശേ​ഷ​ങ്ങ​ളാ​യി. അ​തി​ല്‍ കു​ടു​ങ്ങി ചാ​ണ്ടി മു​ത​ലാ​ളി​ക്കു കേ​ര​ള​ത്തി​ലെ മ​ന്ത്രി​പ്പ​ണി പോ​കു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ള്‍ പ​ഴ​യ ചാ​ന​ല്‍ മോ​ഹി​നി പു​തി​യൊ​രു ഹ​ര്‍ജി​യു​മാ​യി കോ​ട​തി​യി​ലെ​ത്തി​യി​രി​ക്ക​യാ​ണ്. മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നും ഇ​പ്പോ​ള്‍ ആ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ട് കേ​സ് പി​ന്‍വ​ലി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍ഥി​ച്ചു​കൊ​ണ്ടാ​ണ് ചാ​ന​ല്‍ മോ​ഹി​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ന്മേ​ല്‍ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഹൈ​ക്കോ​ട​തി വി​ധി പ​റ​യും.
കാ​ര്യ​ങ്ങ​ള്‍ ഇ​വി​ടെ വ​രെ എ​ത്തി​യ​പ്പോ​ഴാ​ണ് തോ​മ​സ് മ​ന്ത്രി​യു​ടെ കു​പ്പാ​യ​ത്തി​ന്മേ​ലു​ള്ള ചെ​ളി ക​ഴു​കു​ന്ന വ്യ​ഗ്ര​ത പു​തി​യ ത​ല​ത്തി​ലെ​ത്തു​ന്ന​ത്. ചാ​ന​ല്‍ ശൃം​ഗാ​ര​ക്കേ​സി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യാ​ല്‍ തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി വ​യ്ക്കാ​മെ​ന്നാ​ണു എ​ന്‍സി​പി​ക്കാ​രു​ടെ പു​തി​യ വാ​ദം. എ.​കെ. ശ​ശീ​ന്ദ്ര​നെ മാ​റ്റി പ​ക​രം തോ​മ​സ് ചാ​ണ്ടി​യെ മ​ന്ത്രി​യാ​ക്കു​ന്ന​തി​ന് ഇ​രു​പ​തു കോ​ടി​യോ​ളം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​ന്‍സി​പി​യു​ടെ അ​ടു​ക്ക​ള​ര​ഹ​സ്യം. അ​തു​കൊ​ണ്ടാ​ണ് മാ​ര്‍ത്താ​ണ്ഡം കാ​യ​ലി​ല്‍ ഇ​നി​യും മ​ണ്ണി​ട്ടു നി​ക​ത്തു​മെ​ന്നു പ​റ​ഞ്ഞി​ട്ടും തോ​മ​സ് ചാ​ണ്ടി​ക്ക് ഒ​രു കു​ലു​ക്ക​വും പ​റ്റാ​ത്ത​ത്. ഇ​നി തോ​മ​സ് ചാ​ണ്ടി​യെ മാ​റ്റി എ.​കെ. ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​യാ​ക്കാ​ന്‍ എ​ത്ര കോ​ടി രൂ​പ വേ​ണ്ടി വ​രു​മോ എ​ന്തോ! അ​തി​ല്‍ ഏ​തൊ​ക്കെ മോ​ഹി​ന​മാ​ര്‍ക്ക് എ​ന്തൊ​ക്കെ കി​ട്ടു​മെ​ന്നു മാ​ത്രം അ​റി​ഞ്ഞാ​ല്‍ മ​തി.
ഇ​തു ത​ന്നെ​യാ​ണു സോ​ളാ​ര്‍ കേ​സി​ല്‍ സ​രി​ത നാ​യ​രു​ടെ റോ​ളും. അ​മ്പു കൊ​ള്ളാ​ത്ത​വ​രി​ല്ല കു​രു​ക്ക​ളി​ല്‍ എ​ന്നു പ​റ​ഞ്ഞ​തു​പോ​ലാ​ണ് സോ​ളാ​ര്‍ കേ​സി​ല്‍ സ​രി​ത എ​സ്. നാ​യ​ര്‍ പ​റ​ഞ്ഞ പേ​രു​ക​ള്‍. ഒ​രി​ക്ക​ല്‍ സ​രി​ത​യ്ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി അ​ച്ഛ​ന്‍റെ സ്ഥാ​ന​ത്താ​യി​രു​ന്നു. പി​ന്നീ​ട് മി​ക​ച്ച ഭ​ര​ണ ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ക്കു​റി​ച്ചു സ​രി​ത പ​റ​ഞ്ഞ​തൊ​ക്കെ കേ​ട്ടാ​ല്‍, ചാ​ന​ല്‍ മോ​ഹി​നി​യോ​ട് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തൊ​ക്കെ എ​ത്ര​യോ നി​സാ​രം. ഏ​താ​യാ​ലും എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ ചു​മ​ത്ത​പ്പെ​ട്ട ഐ​പി​സി 354 എ, 354 ​ഡി, 509 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള്‍, ഇ​ര​യു​ടെ മൊ​ഴി മാ​റ്റം മൂ​ലം ഇ​ല്ലാ​താ​കും. അ​തോ​ടെ ശ​ശീ​ന്ദ്ര​ന്‍ കു​റ്റ​വി​മു​ക്ത​നാ​കും. ബു​ധാ​നാ​ഴ്ച​യാ​ണ് ഈ ​കേ​സി​ല്‍ ഹൈ​ക്കോ​ട​തി വി​ധി വ​രു​ന്ന​ത്. ശ​ശീ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യാ​ല്‍ കു​വൈ​റ്റ് മു​ത​ലാ​ളി രാ​ജി വ​യ്ക്കും. ഈ ​ഒ​ഴി​വി​ല്‍ ശ​ശീ​ന്ദ്ര​ന്‍ മ​ന്ത്രി​യാ​കു​ക​യും ചെ​യ്യും. അ​പ്പോ​ള്‍, ഇ​തി​നോ​ട​കം ശ​ശീ​ന്ദ്ര​ന്‍ അ​നു​ഭ​വി​ച്ച മാ​ന​ഹാ​നി​ക്കും ധ​ന​ന​ഷ്ട​ത്തി​നും ആ​രു സ​മാ​ധാ​നം പ​റ​യും. അ​തൊ​ന്നും സാ​ര​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും നി​യ​മോ​പ​ദേ​ശം ന​ല്‍കു​ക​യും ചെ​യ്യും.
അ​ങ്ങ​നെ​യൊ​ക്കെ​ത്ത​ന്നെ ആ​യി​രി​ക്കും സ​രി​ത നാ​യ​രു​ടെ മൊ​ഴി​ക​ളി​ന്മേ​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ്, കെ.​സി. വേ​ണു ഗോ​പോ​ല്‍, ജോ​സ് കെ. ​മാ​ണി തു​ട​ങ്ങി​യ​വ​ര്‍ക്കും സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​ത്. ഇ​വ​ര്‍ക്കെ​ല്ലാം എ​തി​രേ ഒ​രി​ക്ക​ല്‍ താ​ന്‍ പ​റ​ഞ്ഞ മൊ​ഴി​ക​ളും കേ​സും ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പ​റ​ഞ്ഞു​പോ​യ​താ​ണെ​ന്നും അ​തെ​ല്ലാം പി​ന്‍വി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ക്കെ​തി​രേ ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളെ​ല്ലാം കോ​ട​തി​ക്കു പു​റ​ത്തു വ​ച്ച് ഒ​ത്തു​തീ​ര്‍പ്പാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി, സ​രി​ത ന​ല്‍കു​ന്ന ഒ​രൊ​റ്റ ഹ​ര്‍ജി മ​തി എ​ല്ലാം ശു​ഭ​മാ​കും. അ​പ്പോ​ള്‍ ഇ​തൊ​ക്കെ കേ​ട്ടും ക​ണ്ടും സ​ഹി​കെ​ട്ടു പോ​യ പാ​വം ന​മ്മ​ളൊ​ക്കെ​യോ? ന​മ്മ​ളും അ​തൊ​ക്കെ മ​റ​ക്കും, മാ​പ്പാ​ക്കും. അ​തു​കൊ​ണ്ടാ​ണ​ല്ലോ, വി​ഴു​പ്പ് ചു​മ​ക്കു​ന്ന ഒ​രു ജീ​വി​യു​ടെ പേ​രി​ല്‍ പൊ​തു​ജ​ന​ങ്ങ​ളാ​യ ന​മ്മ​ളൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന​തു ത​ന്നെ.

സ്റ്റോ​പ്പ് പ്ര​സ്:

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യം എ​ല്‍ഡി​എ​ഫ് മു​ഖ്യ​മ​ന്ത്രി​ക്കു വി​ട്ടു.
അ​ദ്ദേ​ഹ​മ​തു പാ​ര്‍ട്ടി ജി​ല്ലാ ക​മ്മി​റ്റി​ക്കു വി​ടും, ജി​ല്ലാ ക​മ്മി​റ്റി ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക്കു വി​ടും..!