FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Info

ലാസ്റ്റ് ഗ്രേഡ് തസ്തിക: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Monday, Nov 13, 2017,17:52 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ തീയതി പി.എസ്.സി പ്രഖ്യാപിച്ചു. ജനുവരി ആറിനും 13നുമായാണ് വിവിധ ജില്ലകളിലേക്കുള്ള പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണുള്ളത്. ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേയ്ക്ക് ബിരുദധാരികൾ അപേക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ വിഞ്ജാപനമായിരുന്നു ഇത്തവണത്തേത്.

പരീക്ഷാ തീയതി: 

ജനുവരി-6: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർകോട്

ജനുവരി-13: തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ

ഉച്ചയ്ക്ക് 1.30 മുത 3.15 വരെയാണ് പരീക്ഷാ സമയം. ആദ്യ പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഡിസംബർ 23 മുതലും രണ്ടാം പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ 2018 ജനുവരി ഒന്നാം തീയതി മുതലും ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

സ്‌പെഷ്യൽ റൂൾ ഭേദഗതിയിലൂടെയാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികളെ പി.എസ്.സി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് പരീക്ഷാ നടത്തിപ്പിന് തടസമാകില്ലെന്നാണ് പി.എസ്.സിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.