FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Health

വാ​ക്സി​നേ​ഷ​ൻ എ​ന്ന ര​ക്ഷ

Monday, Nov 13, 2017,10:00 IST By പ്രത്യേക ലേഖിക A A A

മ​ക്ക​ൾ​ക്ക് അ​സു​ഖ​ങ്ങ​ളൊ​ന്നും വ​രു​ത്ത​രു​തേ എ​ന്നാ​ണ് ഓ​രോ അ​മ്മ​യു​ടെ​യും അ​ച്ഛ​ന്‍റെ​യും പ്രാ​ർ​ഥ​ന. അ​സു​ഖ​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ അ​ക​റ്റി നി​ർ​ത്തു​ന്ന​തി​നാ​യി മു​ൻ​ക​രു​ത​ലെ​ടു​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ല​യാ​ളി​ക​ൾ ഒ​ട്ടും പി​ന്നി​ല​ല്ല. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റൂ​ബെ​ല്ല വാ​ക്സി​ൻ കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ര​ണ്ട​ഭി​പ്രാ​യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. വാ​ക്സി​ൻ കു​ഞ്ഞി​നു ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​വ​രും ഏ​റെ​യു​ണ്ട്. എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യു​ള്ള പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ​യു​മൊ​ക്കെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്താ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ വാ​ക്സി​നേ​ഷ​നെ​തി​രേ​യു​ള്ള ഇ​ല്ലാ​ക്ക​ഥ​ക​ൾ​ക്ക് കു​റ​വൊ​ന്നു​മു​ണ്ടാ​യു​മി​ല്ല.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ൽ വാ​ക്സി​നുകൾ ന​ൽ​കി​യ​തു കൊ​ണ്ടു​മാ​ത്രം അ​ഞ്ചു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള 90,000 കു​ട്ടി​ക​ളു​ടെ ജീ​വ​നാ​ണു ര​ക്ഷി​ക്കാ​നാ​യ​തെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. രാ​ജ്യ​ത്തെ വാ​ക്സി​നേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ കു​ഞ്ഞു​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ന്യൂ​മോ​ണി​യ, ഡ​യേ​റി​യ പോ​ലു​ള്ള രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചു. രാ​ജ്യം ക​ഴി​ഞ്ഞ വ​ർ​ഷം വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കു വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ടു​മാ​ത്രം നി​ര​വ​ധി ജീ​വ​നു​ക​ളാ​ണു ര​ക്ഷി​ച്ച​ത്. അ​മെ​രി​ക്ക​യി​ലെ ജോ​ൺ​സ് ഹോ​പ്കി​ൻ​സ് ബ്ലൂം​ബെ​ർ​ഗ് ഒ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഇ​ന്ത്യ ഗ​ണ്യ​മാ​യ പു​രോ​ഗ​തി ഈ ​രം​ഗ​ത്തു കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​രി​പാ​ടി തു​ട​രു​ക​യാ​ണെ​ങ്കി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യം മാ​ത്ര​മ​ല്ല എ​ല്ലാ വ​ർ​ഷ​വും ഒ​രു ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക ലാ​ഭ​വും നേ​ടാ​നാ​കും. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. ഹോ​പ്കി​ൻ​സ് ബ്ലൂം​ബെ​ർ​ഗ് സ്കൂ​ളി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വാ​ക്സി​ൻ അ​ക്സ​സ് സെ​ന്‍റ​ർ (ഐ​വി​എ​സി) ആ​ണ് പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.
പ​തി​ന​ഞ്ചു രാ​ജ്യ​ങ്ങ​ളെ​യാ​ണ് പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ന്യൂ​മോ​ണി​യ​യും അ​തി​സാ​ര​വും പി​ടി​പ്പെ​ട്ടു മ​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​ഠ​നം ന​ട​ത്താ​ൻ ജോ​ൺ​സ് ഹോ​പ്കി​ൻ​സ് തീ​രു​മാ​നി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്. ഈ ​ശി​ശു​മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​ക​ട്ടെ ന്യൂ​മോ​ണി​യ​യും അ​തി​സാ​ര​വു​മൊ​ക്കെ​യാ​ണ്.

പ​ഠ​ന​ത്തി​ൽ പ​തി​ന​ഞ്ച് രാ​ജ്യ​ങ്ങ​ളെ മാ​ത്ര​മേ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളു​വെ​ങ്കി​ലും ലോ​ക​ജ​ന​സം​ഖ്യ​യു​ടെ 55 ശ​ത​മാ​ന​വും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ന്യൂ​മോ​ണി​യ​യും അ​തി​സാ​ര​വു​മാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​ര​നെ​ന്നും പ​ഠ​നം പ​റ​യു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​രോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​നി​ര​ക്ക് 77 ശ​ത​മാ​ന​മാ​ണ്. ആ​ഫ്രി​ക്ക, ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ഇ​ന്തോ​നേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.
വാ​ക്സി​നേ​ഷ​ൻ ന​ൽ​കി കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ മു​ന്നി​ലാ​ണെ​ങ്കി​ലും വാ​ക്സി​നേ​ഷ​നു​ക​ൾ​ക്കെ​തി​രേ മു​ഖം​തി​രി​ക്കു​ന്ന​വ​രേ​റെ​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ മാ​ർ​ഗ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം ന​വം​ബ​ര്‍ 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ എം​ആ​ര്‍ വാ​ക്‌​സി​ന്‍ എ​ടു​ത്ത​ത് 54,38,262 പേ​ര്‍. അ​താ​യ​ത് 72.5 ശ​ത​മാ​നം കു​ട്ടി​ക​ള്‍ മാ​ത്രം. മീ​സി​ല്‍സ് റൂ​ബ​ല്ല ക്യാം​പെ​യ്ൻ അ​വ​സാ​നി​ക്കാ​ന്‍ ഒ​രാ​ഴ്ച മാ​ത്രം ബാ​ക്കി നി​ല്‍ക്കെ ഇ​നി​യും കാ​ല്‍ ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​യു​ണ്ട്. ഒ​മ്പ​തു മാ​സം മു​ത​ല്‍ 15 വ​യ​സ് വ​രെ​യു​ള്ള 75 ല​ക്ഷം കു​ട്ടി​ക​ളെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പെ​യ്നി​ല്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
ഒ​രു ഭാ​ഗ​ത്ത് കൂ​ടു​ത​ല്‍ പേ​രെ വാ​ക്‌​സി​നെ​ടു​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ പ​ദ്ധ​തി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ഡോ​ക്റ്റ​ര്‍മാ​രും കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​മ്പോ​ള്‍ മ​റു​ഭാ​ഗ​ത്ത് വാ​ക്‌​സി​ന്‍ വി​രു​ദ്ധ​രു​ടെ പ്ര​ചാ​ര​ണ​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു.

ഒ​ക്റ്റോ​ബ​ർ മൂ​ന്നു മു​ത​ല്‍ ന​വം​ബ​ര്‍ മൂ​ന്നു വ​രെ നീ​ണ്ടു നി​ല്‍ക്കു​ന്ന പ്ര​ചാ​ര​ണ​മാ​യി​രു​ന്നു സ​ര്‍ക്കാ​ര്‍ ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​റു​പ​ത്തി​യ​ഞ്ചു ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ മാ​ത്ര​മേ ന​വം​ബ​ര്‍ മൂ​ന്നി​ന​കം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു​ള്ളൂ. നൂ​റ് ശ​ത​മാ​ന​മെ​ന്ന ല​ക്ഷ്യ​ത്തി​നാ​യാ​ണ് സ​ര്‍ക്കാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പെ​യ്ൻ ഈ ​മാ​സം 18 വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.