FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Crime

വിദ്യാര്‍ത്ഥിനിയുടെ മരണം: ട്രിനിറ്റി സ്‌കൂള്‍ അധ്യാപികമാര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു

Monday, Nov 13, 2017,12:50 IST By മെട്രൊ വാർത്ത A A A

കൊച്ചി: സ്‌കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്ക് മൂന്‍കൂര്‍ ജാമ്യം ലഭിച്ചു. നവംബര്‍ 17ന് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ക്രസന്‍റ് നേവിസ്, സിന്ധു പോൾ  എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഈ മാസം 17,18 തിയതികളില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെയും എല്ലാ ചൊവ്വാഴ്ചയും പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. തങ്ങള്‍ നിരപരാധികളാണെന്നും ക്രിമിനല്‍ കേസില്‍ അറിയാതെ പ്രതികള്‍ ആകുകയായിരുന്നു എന്നും അധ്യാപികമാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. അധ്യാപികമാരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അധ്യാപികമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.