FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Breaking News

വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ ടിവി അവതാരകൻ കൊച്ചിയിൽ പിടിയിൽ

Monday, Nov 13, 2017,13:37 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി ടി.വി അവതാരകൻ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായി. തൃശൂർ സ്വദേശിയും മുംബൈയിൽ സ്ഥിര താമസക്കാരനുമായ ക്ലിൻസ് വർഗീസിനെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറ്സറ്റ് ചെയ്തത്.

ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചിയിൽ നിന്നും മുബൈയ്ക്ക് പുറപ്പെടുന്ന ജെറ്റ് എയർവേയ്സ് വിമാനമാണ് ഇയാൾ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്. വിമാനം പുറപ്പെടാനായി തയാറാകുന്നതിന് തൊട്ടുമുമ്പ് ഇയാൾ സുഹൃത്തിനെ ഫോണിലൂടെ വിളിച്ച് വിമാനം തട്ടിയെടുക്കാൻ പോകുന്നുവെന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് മുഴുവൻ യാത്രക്കാരെയും കാർഗോയും പുറത്തിറക്കി, സുരക്ഷാ ജീവനക്കാർ പരിശോധന നടത്തി. പിന്നീട് വിമാനം വൈകിയാണ് കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ക്ലിൻസ് വർഗീസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.